- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂരിൽ വോട്ട് തട്ടാൻ സിപിഐഎം നടത്തിയ നാടകം പൊളിഞ്ഞു; അവശനിലയിലായ മുൻ കോൺഗ്രസ് കൗൺസിലറെ ഏറ്റെടുത്തുവെന്ന് മാധ്യമവാർത്ത നൽകി; വീട്ടിലെത്തി പുല്ലു പറിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അനുവദിക്കുക മാത്രം ചെയ്തുവെന്നും വാർത്ത കണ്ട് ഞെട്ടിയെന്നും മുൻ കൗൺസിലർ സുജൻ ഐക്കര; സജി ചെറിയാന്റെ 'കരുണ'യ്ക്കെതിരേ കേസ് കൊടുക്കുമെന്നും സുജൻ
ചെങ്ങന്നൂർ: അവശനിലയിൽ വീട്ടിൽ കഴിയുന്ന മുൻ കോൺഗ്രസ് കൗൺസിലറെ ഏറ്റെടുത്ത് സിപിഐഎം ജില്ലാ സെക്രട്ടറിയും ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സജി ചെറിയാന്റെ 'കരുണ'. എന്തോ മഹാകാര്യം ചെയ്തതു പോലെ പത്രവാർത്ത നൽകിയപ്പോഴാണ് കഥാനായകനായ മുൻ കൗൺസിലർ സുജൻ ഐക്കര 'അവശനിലയിലുള്ള' തന്നെ സിപിഐഎമ്മുകാരുടെ പാലിയേറ്റീവ് കെയർ യൂണിറ്റായ കരുണ ഏറ്റെടുത്ത വിവരം അറിയുന്നത്. അസത്യം പ്രചരിപ്പിച്ച കരുണ ഭാരവാഹികൾക്കെതിരേ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി, ഒരു കരുണയുമില്ലാതെ സുജൻ ഉറഞ്ഞു തുള്ളുമ്പോൾ ആപ്പൂരിയ കുരങ്ങന്റെ അവസ്ഥയിലായി സിപിഐഎം നേതൃത്വം. രോഗം മൂലം ബുദ്ധിമുട്ടിയ ചെങ്ങന്നൂർ നഗരസഭയിലെ മുൻകൗൺസിലറെ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഏറ്റെടുത്തുവെന്നാണ് പത്രങ്ങൾക്ക് വാർത്ത നൽകിയത്. അങ്ങാടിക്കൽ തെക്ക് ഐക്കര വീട്ടിൽ സുജൻ ഐക്കരയ്ക്കാണ് (58) കരുണ കൈത്താങ്ങായത് എന്നായിരുന്നു വാർത്ത. സുജനെ ഏറ്റെടുക്കുന്നുവെന്ന അടിക്കുറിപ്പോടു കൂടി ഏതാനും പേർക്കൊപ്പം സുജൻ നിൽക്കുന്ന ചിത്രം കൂടി മാർച്ച് 16 ലെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട
ചെങ്ങന്നൂർ: അവശനിലയിൽ വീട്ടിൽ കഴിയുന്ന മുൻ കോൺഗ്രസ് കൗൺസിലറെ ഏറ്റെടുത്ത് സിപിഐഎം ജില്ലാ സെക്രട്ടറിയും ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സജി ചെറിയാന്റെ 'കരുണ'. എന്തോ മഹാകാര്യം ചെയ്തതു പോലെ പത്രവാർത്ത നൽകിയപ്പോഴാണ് കഥാനായകനായ മുൻ കൗൺസിലർ സുജൻ ഐക്കര 'അവശനിലയിലുള്ള' തന്നെ സിപിഐഎമ്മുകാരുടെ പാലിയേറ്റീവ് കെയർ യൂണിറ്റായ കരുണ ഏറ്റെടുത്ത വിവരം അറിയുന്നത്. അസത്യം പ്രചരിപ്പിച്ച കരുണ ഭാരവാഹികൾക്കെതിരേ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി, ഒരു കരുണയുമില്ലാതെ സുജൻ ഉറഞ്ഞു തുള്ളുമ്പോൾ ആപ്പൂരിയ കുരങ്ങന്റെ അവസ്ഥയിലായി സിപിഐഎം നേതൃത്വം.
രോഗം മൂലം ബുദ്ധിമുട്ടിയ ചെങ്ങന്നൂർ നഗരസഭയിലെ മുൻകൗൺസിലറെ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഏറ്റെടുത്തുവെന്നാണ് പത്രങ്ങൾക്ക് വാർത്ത നൽകിയത്. അങ്ങാടിക്കൽ തെക്ക് ഐക്കര വീട്ടിൽ സുജൻ ഐക്കരയ്ക്കാണ് (58) കരുണ കൈത്താങ്ങായത് എന്നായിരുന്നു വാർത്ത. സുജനെ ഏറ്റെടുക്കുന്നുവെന്ന അടിക്കുറിപ്പോടു കൂടി ഏതാനും പേർക്കൊപ്പം സുജൻ നിൽക്കുന്ന ചിത്രം കൂടി മാർച്ച് 16 ലെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സുജന്റെ ചികിൽസാ ചെലവ് മുഴുവൻ നടത്തുമെന്നും ബാധ്യതകൾ തീർക്കുമെന്നും കരുണ ചെയർമാൻ കൂടിയായ സജി ചെറിയാൻ പറഞ്ഞതായും വാർത്തയിലുണ്ടായിരുന്നു.
ഇനിയാണ് രസം. തന്നെ ആരോ ഏറ്റെടുത്ത് ബാധ്യത തീർത്ത വിവരം പത്രം വായിച്ചവരിൽ ചിലർ സുജനെ വിളിച്ച് അറിയിച്ചു. അതു കണ്ട് സുജൻ പത്രം വാങ്ങി നോക്കുമ്പോഴാണ് തന്റെ ബാധ്യതകൾ ഏറ്റെടുക്കാൻ ചിലർ എത്തിയെന്ന സന്തോഷ വാർത്ത അറിയുന്നത്. കോൺഗ്രസ് നേതാവായ തന്നെ സിപിഎമ്മുകാർ ഏറ്റെടുത്തതിന് പിന്നിലെ ഗുട്ടൻസ് പിടികിട്ടിയ സുജൻ സട കുടഞ്ഞെണീറ്റു. വാർത്ത നിഷേധിച്ച് സുജൻ പത്രസമ്മേളനം വിളിച്ചു.
കഴിഞ്ഞ ദിവസം തന്റെ വീടിന് മുന്നിലെത്തിയ കുറേപ്പേർ, പറമ്പ് കാടു പിടിച്ചു കിടക്കുന്നല്ലോ ഞങ്ങൾ വൃത്തിയാക്കിത്തരാം എന്ന് അറിയിച്ചു. അതിന് അനുവദിച്ചു. അവർ പറമ്പ് ഭംഗിയായി വൃത്തിയാക്കി. കുറേ പൊടിയും തളിച്ചു. തന്നോട് വിശേഷങ്ങൾ ചോദിച്ചു. കൂടെ നിന്ന് പടവും എടുത്ത് മടങ്ങി. പിറ്റേന്ന് പത്രം നോക്കുമ്പോഴാണ് തന്നെ കരുണ ഏറ്റെടുത്തതാണെന്ന് മനസിലായത്. ചികിൽസാ ചെലവുകൾ വഹിക്കാൻ പലരും സന്നദ്ധത കാട്ടിയിട്ടുണ്ട്. എന്നാൽ, ആരെയും ആശ്രയിച്ചിട്ടില്ലെന്ന് സുജൻ പറഞ്ഞു. വ്യക്തിപരമായ കാര്യത്തിൽ ഇടപെട്ട് അപമാനിച്ചാൽ കേസ് കൊടുക്കുമെന്നും സുജൻ അറിയിച്ചു.
ഒരു കാലത്ത് കോൺഗ്രസിന്റെ മുന്നണി പോരാളിയായിരുന്നു സുജൻ ഐക്കര. രണ്ടു തവണ നഗരസഭാ കൗൺസിലർ ആയി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചു. ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ വർക്ക് ഷോപ്പും നടത്തിയിരുന്നു. രോഗവും ശാരീരിക ബുദ്ധിമുട്ടും കാരണമാണ് അത് നിർത്തിയത്. വീടിനുള്ളിൽ ഒതുങ്ങി കൂടിയിരുന്ന സുജനെ കോൺഗ്രസുകാരും തിരിഞ്ഞു നോക്കിയിരുന്നില്ല. ഇതിനിടെയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വന്നത്.
സുജനെ ഏറ്റെടുക്കുന്നതിലൂടെ കുറേ കോൺഗ്രസ് വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കു കൂട്ടൽ. അതാണിപ്പോൾ പാളിയിരിക്കുന്നത്. സന്ദേശം സിനിമയിൽ ചാത്തൂട്ടി നായരുടെ മൃതദേഹം ഏറ്റെടുക്കാൻ പോകുന്ന രംഗത്തോടാണ് ഈ കഥയെ പലരും ഉപമിക്കുന്നത്.