നുഷ്യവിസർജ്ജ്യമുൾപ്പെടെയുള്ള ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് കലുഷിതമായ അരുവിക്കര റിസർവ്വോയർ അടിയന്തിരമായി വൃത്തിയാക്കണമെന്നും ചെളിയും എക്കലും അടിഞ്ഞുകൂടി നഷ്ടമായ സംഭരണശേഷി വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് അരുവിക്കര ജലസംഭരണി സംരക്ഷണ സമരസമിതി സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത് സുഗതകുമാരി സംസാരിച്ചു.

തലസ്ഥാന നഗരത്തിന്റെയാകെ ശുദ്ധജല സ്രോതസ്സ് ഇന്ന് മാലിന്യ സംഭരണിയായി മാറിയിരിക്കുകയാണെന്നും ശുദ്ധമായ കുടിവെള്ളത്തിനു വേണ്ടിയുള്ള ഈ ജനകീയസമരം അധികാരികളുടെ കണ്ണു തുറപ്പിക്കണമെന്നും  സുഗതകുമാരി പറഞ്ഞു. തിരുവന ന്തപുരം മേയർ അഡ്വ. വി കെ പ്രശാന്ത് ഉദ്ഘാടനസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ നഗരത്തിന്റെ ശുദ്ധജലസ്രോതസ്സ് അപകടകരമാം വിധം മലിനമാണെന്നത് നഗരവാസികളിൽ ആശങ്കയുണർത്തുന്നു എന്നും ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ മിനി അദ്ധ്യക്ഷയായ ചടങ്ങിൽ, വൈസ് പ്രസിഡന്റ് ബി. ഷാജു, ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ കെ എസ് സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം. ഒ എസ് പ്രീത, പഞ്ചായത്ത് അംഗങ്ങളായ വിജയൻ നായർ, എ എം ഇല്ല്യാസ്, വിജയകുമാരി ബാബു തുടങ്ങിയവർ സംസാരിച്ചു. സമരസമിതി ജോ. കൺവീനർ രാജീവ് കൃഷ്ണൻ സ്വാഗതവും കൺവീനർ ബിജു കൃതജ്ഞതയും പറഞ്ഞു

തുടർന്നുള്ള ശക്തമായ ജനകീയ പ്രക്ഷോഭപരിപാടികളുടെ ഭാഗമെന്ന നിലയിൽ ശനിയാഴ്ച (19.12.15) വൈകുന്നേരം 4 മണിക്ക് അരുവിക്കരയിൽ 'സംരക്ഷണസായാഹ്നം' സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്തകവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഈ യോഗം ഉദ്ഘാടനം ചെയ്യും. പ്രശസ്ത വാസ്തുശിൽപ്പി ശങ്കർ യോഗത്തിൽ സംബന്ധിക്കും. രാഷ്ട്രീയ സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.