- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന്റെ കണ്ണു തുറപ്പിക്കാൻ തെരുവിലെ സമരം ശക്തമാക്കാൻ ഉറച്ചു സുകുമാരൻ നായർ; മന്നത്തു പത്മനാഭനെ കൂട്ടിപ്പിടിച്ചുള്ള പിണറായിയുടെ നീക്കത്തെ വെല്ലുവിളിച്ച് എൻഎസ്എസ്; സർക്കാർ നടപടിയെ സ്വാഗതം ചെയ്തു ആദ്യം രംഗത്തെത്തിയ ബാലകൃഷ്ണ പിള്ളയും ശബരിമല സംരക്ഷണ പ്രതിജ്ഞ ചൊല്ലാൻ തെരുവിൽ; ആരു വിട്ടാലും താൻ വിടില്ലെന്ന് തീർത്തു പറഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറി
ചങ്ങനാശേരി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാറുമായി തുറന്ന പോരിന് ഒരുങ്ങുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സുപ്രീംകോടതി പറഞ്ഞാലും യുവതി പ്രവേശനത്തെ അനുകൂലിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സംഘടന. സംസ്ഥാന സർക്കാറിന്റെ കണ്ണു തുറപ്പിക്കാൻ വേണ്ടിയാണ് ഈ വിഷയത്തിൽ നാമജപ പ്രാർത്ഥനയുമായി മുന്നോട്ടു പോകുമെന്നാണ് ഇന്നലെയും സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ആദ്യം സർക്കാർ നിലപാടിനെ പിന്തുണച്ച ആർ ബാലകൃഷ്ണ പിള്ളയും ഇപ്പോൾ നിലപാടിന്റെ കാര്യത്തിൽ പിന്നോട്ടാണ്. ആര് ഈ വിഷയം വിട്ടാലും താൻ വിടില്ലെന്ന നിലപാട് എൻഎസ്എസ് കൈക്കൊണ്ടതോടെ ഈ വിഷയത്തിലെ പ്രതിസന്ധി വർദ്ധിക്കുകയാണ്. സുപ്രീം കോടതി വിധി തിടുക്കത്തിൽ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത് സംശയത്തിനിടയാക്കുന്നു എന്നാണ് ഇന്നലെയും സുകുമാരൻ നായർ വ്യക്തമാക്കിയത്. എൻഎസ്എസ് പതാകദിനാചരണത്തിന് ശേഷം മന്നം സമാധിയിൽ നടന്ന വിശ്വാസ സംരക്ഷണനാമജപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്തു പത്മനാഭന്റെ പേര് എടുത്തു പറഞ്ഞു പ്രസംഗിച്
ചങ്ങനാശേരി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാറുമായി തുറന്ന പോരിന് ഒരുങ്ങുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സുപ്രീംകോടതി പറഞ്ഞാലും യുവതി പ്രവേശനത്തെ അനുകൂലിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സംഘടന. സംസ്ഥാന സർക്കാറിന്റെ കണ്ണു തുറപ്പിക്കാൻ വേണ്ടിയാണ് ഈ വിഷയത്തിൽ നാമജപ പ്രാർത്ഥനയുമായി മുന്നോട്ടു പോകുമെന്നാണ് ഇന്നലെയും സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ആദ്യം സർക്കാർ നിലപാടിനെ പിന്തുണച്ച ആർ ബാലകൃഷ്ണ പിള്ളയും ഇപ്പോൾ നിലപാടിന്റെ കാര്യത്തിൽ പിന്നോട്ടാണ്. ആര് ഈ വിഷയം വിട്ടാലും താൻ വിടില്ലെന്ന നിലപാട് എൻഎസ്എസ് കൈക്കൊണ്ടതോടെ ഈ വിഷയത്തിലെ പ്രതിസന്ധി വർദ്ധിക്കുകയാണ്.
സുപ്രീം കോടതി വിധി തിടുക്കത്തിൽ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത് സംശയത്തിനിടയാക്കുന്നു എന്നാണ് ഇന്നലെയും സുകുമാരൻ നായർ വ്യക്തമാക്കിയത്. എൻഎസ്എസ് പതാകദിനാചരണത്തിന് ശേഷം മന്നം സമാധിയിൽ നടന്ന വിശ്വാസ സംരക്ഷണനാമജപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്തു പത്മനാഭന്റെ പേര് എടുത്തു പറഞ്ഞു പ്രസംഗിച്ച് കാര്യങ്ങൾ വിശദീകരിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം തള്ളിക്കളയുന്നു. മന്നത്ത് പത്മനാഭന്റെ ചരിത്രമറിയാത്ത ആളുകൾ നാട്ടിലിറങ്ങി തെറ്റിദ്ധാരണ പരത്തുന്നതു ശരിയല്ല. സമൂഹത്തിലെ ചില വിഭാഗങ്ങൾ അനുഭവിക്കുന്ന ആനുകൂല്യങ്ങൾ മന്നത്ത് പത്മനാഭന്റെ കൂടി കഠിനാധ്വാനം മൂലം ഉണ്ടായതാണെന്ന് ഓർക്കണം.
ഈശ്വര വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിനാണ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ദേവസ്വം ബോർഡ് രൂപീകരിക്കാൻ മന്നത്തു പത്മനാഭൻ മുൻകൈ എടുത്തത്. ഹിന്ദുവിന്റെ മാത്രമല്ല, എല്ലാവരുടെയും സ്വകാര്യ സ്വത്താണ് സ്വാമി അയ്യപ്പൻ. ശബരിമലയിലെ വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തെറ്റായ നിലപാടിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരമാണ് നാമജപം. ആദ്യഘട്ടത്തിൽ നടത്തിയ നാമജപയാത്രകൾക്ക് ശേഷം സർക്കാർ വാശിയോടെ ശബരിമലയിൽ ആളുകളെ എത്തിക്കാൻ ശ്രമിച്ചു. ഇതിനാലാണ് കരയോഗതലത്തിൽ നാമജപപ്രാർത്ഥന നടത്തുന്നത്.
13 ന് സുപ്രീംകോടതിയിൽ നിന്നു അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മറിച്ചാണെങ്കിൽ വിശ്വാസിസമൂഹവും സമാനചിന്താഗതിയുള്ള സംഘടനകളുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. വിധി എന്താണെങ്കിലും എൻഎസ്എസ് വിശ്വാസികൾക്കൊപ്പം നിൽക്കും. ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ വിഷയത്തിൽ സർക്കാറിനൊപ്പം നിന്നിരുന്ന ആർ ബാലകൃഷ്ണ പിള്ളയും മറുകണ്ടം ചാടി. ശബരിമല യുവതീപ്രവേശ വിഷയത്തിൽ എൽഡിഎഫിനൊപ്പം നിന്നു സുപ്രീം കോടതിവിധിയെ അനുകൂലിച്ച മുന്നാക്ക വികസന കോർപറേഷൻ ചെയർമാനും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ള എൻഎസ്എസ് സ്ഥാപകദിനാഘോഷച്ചടങ്ങിൽ വിശ്വാസസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ 24ന് കൊല്ലത്ത് എൽഡിഎഫ് യോഗത്തിലാണ് പിള്ള കോടതിവിധിയെ അനുകൂലിച്ചു പ്രസംഗിച്ചത്. അന്നു തന്ത്രിക്കെതിരെയും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഇന്നലെ പുനലൂരിലെ യൂണിയൻ ആസ്ഥാനത്താണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പിള്ള നൂറുകണക്കിന് കരയോഗം ഭാരവാഹികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 62 വർഷമായി യൂണിയൻ പ്രസിഡന്റാണ് പിള്ള. പത്തനാപുരം യൂണിയനിലെ 145 കരയോഗങ്ങളിലും 13 വരെ നാമജപം തുടരും. എൽഡിഎഫ് അനുഭാവികൾ ഭാരവാഹികളായുള്ള കരയോഗങ്ങളിലും നാമജപം നടക്കുന്നുണ്ട്. എല്ലാ എൻഎസ്എസ് യൂണിയനുകളിലും കരയോഗങ്ങളിലും വിശ്വാസസംരക്ഷണ നാമജപയജ്ഞം നടത്തണമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ കർശന നിർദ്ദേശം നൽകിയിരുന്നു.
നേരത്തെ എൻഎസ്എസ് ആർഎസ്എസിന് വഴിയൊരുക്കരുത് എന്ന ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ പറഞ്ഞിരുന്നെങ്കിലും ആ ഉപദേശവു അപ്രസക്തമാണെന്ന് സുകുമാരൻ നായർ അഭിപ്രായപ്പെടുകയുണ്ടായി. ശബരിമല വിഷയം സംബന്ധിച്ചു വിശ്വാസികൾക്കെതിരെ സർക്കാർ നീക്കം ഉണ്ടാകുന്നു എന്നറിഞ്ഞപ്പോൾത്തന്നെ, അങ്ങനെയൊരു നിലപാട് ബഹുഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കില്ലെന്നും നീക്കത്തിൽനിന്നു പിന്മാറുകയാണു നല്ലതെന്നും കോടിയേരി ബാലകൃഷ്ണനെ ഫോണിൽ അറിയിച്ചിരുന്നതാണ്. അല്ലാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി എൻഎസ്എസിനു നിലപാടു സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിരുന്നു. അതിനാലാണ് ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്നു പറയേണ്ടി വരുന്നതെന്നു സുകുമാരൻ നായർ അന്ന് പ്രതികരിച്ചത്.
സമാധാനപരമായി നാമജപയാത്ര നടത്തിയവർക്കെതിരെ കള്ളക്കേസെടുത്തും അറസ്റ്റ് ചെയ്തും മനോവീര്യം തകർക്കാമെന്നു സർക്കാർ കരുതേണ്ടെന്ന് താക്കീനായിരുന്നു ഈ വിഷയത്തിൽ അറസ്റ്റുകൾ ഉണ്ടായപ്പോൾ വ്യക്തമായ കാര്യം. ഇതു കൊണ്ടൊന്നും ഭയപ്പെട്ടു പിന്മാറുന്നവരല്ല എൻഎസ്എസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കിയാൽ നന്ന്. നടപടികളെ നിയമപരമായി നേരിടും. വിശ്വാസം സംരക്ഷിക്കാൻ നിയമപരമായും സമാധാനപരമായും ഏതറ്റം വരെ പോകാനും തയാറാണെന്ന് പറഞ്ഞ് നായർ തുറന്നടിച്ചിരുന്നു.
ഇന്നലെ സംസ്ഥാന വ്യാപകമായി 5700ൽ ഏറെ കരയോഗങ്ങളിലും പതാക ഉയർത്തിയശേഷം ക്ഷേത്ര വഴിപാടും കരയോഗമന്ദിരത്തിൽ ഒരു മണിക്കൂർ വിശ്വാസസംരക്ഷണ നാമജപവും നടത്തിരുന്നു. ഇത് സുപ്രീംകോടതി കേസ് പരിഗണിക്കുന്ന 13 വരെ തുടരാനാണ് എൻഎസ്എസ്എസ് തീരുമാനം,