ർമനിയിൽ ചികിൽസയ്ക്കു ശേഷം മടങ്ങിയെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് വിവിധ ദേശക്കാരായ 246 തട വുകാരെ വിട്ടയയ്ക്കാൻ ഉത്തരവിട്ടു. നടപടികൾ പൂർത്തിയാക്കി ഇവരെ ഉടൻ വിട്ടയയ്ക്കും.

ജർമനിയിലെ ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷം ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സെയ്ദ് രണ്ട് ദിവസം മുമ്പാണ് തിരിച്ചെത്തിയത്. 74കാരനായ സുൽത്താൻ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് എട്ട് മാസങ്ങൾക്ക് മുമ്പാണ് ചികിത്സയ്ക്കായി പോയത്. എന്നാൽ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ഒമാൻ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചികിത്സ വിജയകരമായി എന്നുമാത്രം
ഒമാൻ റോയൽ കോർട്ട് വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലാണ് സുൽത്താൻ അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇതിനിടെ ജനുവരിയിൽ ജർമനിയിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറി സുൽത്താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒമാന്റെ ഭരണാധികാരിയായി 1970ലാണ് സുൽത്താൻ ഖബൂസ് അധികാരമേറ്റത്.