- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുൽത്താനേറ്റിലെ ഏറ്റവും ചൂട് കൂടിയ ദിനം നാളെ; കനത്ത ചൂടിൽ നട്ടം തിരിഞ്ഞ് ജനസമൂഹം
മസ്‌കറ്റ്: ഒമാൻ ഉൾപ്പെടെ മിഡിൽ ഈസ്റ്റിൽ വേനൽകനക്കുകയാണ്. സുൽത്താനേറ്റിൽ ഏറ്റവും ചൂട് കൂടിയ ദിവസം നാളെയായിരിക്കുമെന്ന് മെറ്റീരിയോളജിസ്റ്റുകൾ പ്രവചിച്ചു. ഉയർന്ന പ്രഷറാണ് ഇത്രയധികം ചൂടിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ബുധനാഴ്ച ചൂട് പാരമ്യത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആഴ്ച അവസാനത്തോടെ താപനില താഴുമെന്ന
മസ്‌കറ്റ്: ഒമാൻ ഉൾപ്പെടെ മിഡിൽ ഈസ്റ്റിൽ വേനൽകനക്കുകയാണ്. സുൽത്താനേറ്റിൽ ഏറ്റവും ചൂട് കൂടിയ ദിവസം നാളെയായിരിക്കുമെന്ന് മെറ്റീരിയോളജിസ്റ്റുകൾ പ്രവചിച്ചു. ഉയർന്ന പ്രഷറാണ് ഇത്രയധികം ചൂടിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ബുധനാഴ്ച ചൂട് പാരമ്യത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആഴ്ച അവസാനത്തോടെ താപനില താഴുമെന്നാണ് സൂചന. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. ഖ്വാൺ അലാം,സമെയിം,ഫഹൗദ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ മെറ്റീരിയോളജി വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു.
സുനെയ്‌നാഹിൽ 47,ഇബ്രിയിൽ 46,ആദാമിൽ 46 എന്നിങ്ങനെയാണ് താപനില കണക്ക്. മെർക്കുറി ലെവലും 50 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ചൂട് കൂടിയ കാരണം ധാരാളം പേർക്ക് അസുഖങ്ങളുമുണ്ടാകുന്നതായും റിപ്പോർട്ടുണ്ട്. പ്രതിദിനം 10 ലധികം പേരാണ് ഇതുമായി ബന്ധപ്പെട്ട രോഗങ്ങളുമായി ചികിത്സ തേടുന്നത്. നാരങ്ങാവെള്ളം കുടിക്കുക,തുറസായ സ്ഥലത്ത് ഉച്ചവെയിലത്ത് ജോലി ചെയ്യാതിരിക്കുക എന്നിവയാണ് നിർദേശങ്ങൾ. മധുരമുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുന്നതാണ് ഉത്തമം. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാല രോഗങ്ങളിൽ നിന്ന് രക്ഷനേടാം.