- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കെതിരെ കേസ് കൊടുത്തതു പത്മശ്രീ ലഭിക്കുന്നവരുടെ ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ; പിന്നിൽ ബിസിനസ് കുടിപ്പക; ക്രിമിനൽ കേസിൽ അകപ്പെട്ടിട്ടും പത്മ പുരസ്‌കാരം നൽകിയെന്ന് ആരോപിക്കപ്പെട്ട സുന്ദർ മേനോന്റെ പ്രതികരണം
തിരുവനന്തപുരം: തൃശൂർ സ്വദേശി സുന്ദർ മേനോനു പത്മശ്രീ പുരസ്‌കാരം നൽകുന്നതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തും നിരവധി കേസുകളിലെ പ്രതിയായിരുന്നിട്ടും അദ്ദേഹത്തിന് പത്മശ്രീ നൽകിയെന്നതായിരുന്നു പ്രധാന ആക്ഷേപം. ഈ കേസുകൾ നിലനിൽക്കുന്നുണ്ടോ എന്നതിനെ കുറിച്ചു
തിരുവനന്തപുരം: തൃശൂർ സ്വദേശി സുന്ദർ മേനോനു പത്മശ്രീ പുരസ്‌കാരം നൽകുന്നതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തും നിരവധി കേസുകളിലെ പ്രതിയായിരുന്നിട്ടും അദ്ദേഹത്തിന് പത്മശ്രീ നൽകിയെന്നതായിരുന്നു പ്രധാന ആക്ഷേപം. ഈ കേസുകൾ നിലനിൽക്കുന്നുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിനനാണ് കോടതി ഉത്തരവിട്ടത്. എന്നാൽ, തന്റെ പേരിൽ കേസുകളില്ലെന്നാണ് ഇതേക്കുറിച്ച് സുന്ദർ മേനോൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
തനിക്കെതിരെ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തത് പത്മശ്രീ ലഭിക്കുമെന്നത് സംബന്ധിച്ച വാർത്ത വന്നതോടെയാണെന്നും പ്രമുഖ പ്രവാസി വ്യവസായി കൂടിയായ സുന്ദർ മേനോൻ പ്രതികരിച്ചു. ഇതിനി പിന്നിൽ ബിസിനസ് രംഗത്തുള്ള കുടിപ്പകയാണെന്നും അദ്ദേഹം പറയുന്നു. ഹൈക്കോടതി ഹർജിയിൽ ഉന്നയിച്ച ആക്ഷേപത്തിൽ വിദേശത്ത് കേസുണ്ട് എന്നതാണ്. ഇത് മുൻ ബിസിനസ് പാർട്ട്‌നർ സി കെ മേനോനുമായി യുഎഇയിൽ വച്ചുണ്ടായതാണ്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പരിഹരിച്ചതാണെന്നുമാണ് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ഹൈക്കോടതിയിൽ അഭിഭാഷകൻ മുഖേന ബോധിപ്പെച്ചെന്നും സുന്ദർ മേനോൻ വ്യക്തമാക്കി.
സികെ മേനോനുമായുള്ള ബിസിനസ് ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ആരോപണങ്ങളെന്നാണ് ഹൈക്കോടതിയിൽ സുന്ദർദാസിന്റെ അഭിഭാഷകൻ ബോധിപ്പിച്ചത്. 2006ൽ സി കെ മേനോനുമായുള്ള ബിസിനസ് ഇടപാടുകൾ അവസാനിപ്പിച്ചിരുന്നു. ഇക്കാര്യം രേഖകളിൽ നിന്നും വ്യക്തമാണെന്നും സുന്ദർദാസ് പറയുന്നു. അന്ന് പിരിഞ്ഞ ബിസിനസിനെ കുറിച്ച് സികെ മേനോൻ വ്യാജ പരാതിയാണ് ബോധിപ്പിച്ചതെന്നുമാണ് കോടതിയിൽ സുന്ദർ മേനോന്റെ അഭിഭാഷകൻ ബോധിപ്പിച്ചിരിക്കു്‌നത്.
ഇക്കഴിഞ്ഞ ജനുവരി 16ാം തീയ്യതി പത്രങ്ങളിൽ അവാർഡ് സാധ്യതാ ലിസ്റ്റിൽ സുന്ദർമേനോൻ ഇടം പടിച്ചിട്ടുണ്ടെന്ന വാർത്ത പുറത്തുവന്ന ശേഷം 18ാം തീയ്യതിയാണ് തൃശ്ശൂരിൽ പൊലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തതെന്നുമാണ് സുന്ദർ മോനോന്റെ വിശദീകരിക്കുന്നത്. ഇതിന് ശേഷം സി കെ പത്മാനാഭനെ കൊണ്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്. കേസിൽ പ്രതിയല്ലാത്ത അച്ഛനെ പ്രതിചേർക്കാൻ ശ്രമം നടന്നെന്നും ഹൈക്കോടതിയിൽ സുന്ദർ മേനോന്റെ അഭിഭാഷകൻ ബോധിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇദ്ദേഹത്തിന് ലഭിച്ച ഡോക്ടറേറ്റ് ഹോണററി ഡോക്ടറേറ്റ് ആണെന്നാണ് വ്യക്തമാകുന്നത്. കേരള വർമ്മ കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം നേടിയെന്ന് സുഹൃത്തുക്കളും പറയുന്നു. കേരളത്തിന് അകത്തും പുറത്തുമായി സുന്ദർമേനോന് എതിരെ കേസുകളുണ്ടെന്നും അതെല്ലാം മറച്ചുവച്ചാണ് സുന്ദർ മേനോൻ പത്മശ്രീ നേടിയതെന്നുമാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സി കെ പത്മനാഭൻകോടതിയെ സമീപിച്ചത്. മുംബൈ കസ്റ്റംസ് 1993ൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് പരാതിക്കാരൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയത്. സുന്ദർ മേനോന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് എതിരെയാണ് ഉയർന്നിരിക്കുന്ന മറ്റൊരു ആക്ഷേപം. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം ഇല്ലാത്ത ഡോക്ടർ പദവി നേടിയെന്നുമാണ് ആക്ഷേപം.
തട്ടിപ്പു കേസുകൾ പെരുകിയപ്പോൾ പേര് മാറ്റെയെന്നുമാണ് പരാതിക്കാരൻ ബോധിപ്പിക്കുന്നത്. ആദ്യനാളുകളിൽ തെക്കേ ആദിത്യ സുന്ദർ സുബ്രഹ്മണ്യം എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. പിന്നിട് ഡോ. സുന്ദർ ആദിത്യ മേനോൻ എന്നാക്കി പേര് മാറ്റിയെന്നുമായിരുന്നു പരാതിക്കാരൻ ഉന്നയിച്ച ആക്ഷേപം. ഗൾഫ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായികളിൽ ഒരാളായി ഫോബ്‌സ് മാഗസിൻ തിരഞ്ഞെടുത്തിരുന്ന സുന്ദർ മേനോൻ 1985ലാണ് സൺ ഗ്രൂപ്പ് ഇന്റർനാഷണലിന് തുടക്കമിട്ടത്. മേനോന്റെ നേതൃത്വത്തിലുള്ള സൺ ചാരിറ്റബിൾ ട്രസ്റ്റ് സാമൂഹിക, ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ സജീവമാണ്. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഒറ്റപ്പെട്ടവർക്കും നിരാലംബലായവർക്കും സഹായമെത്തിക്കൽ, അട്ടപ്പാടിയിലെ ആദിവാസികൾക്കായി ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ് ശ്രദ്ധേയനായത്.
സ്വഛ്ഭാരത് മിഷന്റെ ഭാഗമായി തൃശൂർ മൽസ്യമാർക്കറ്റിൽ മാലിന്യനിർമ്മാർജനത്തിള്ള ഇൻസിനറേറ്ററും സൺ ഗ്രുപ്പ് സ്ഥാപിച്ചു. തൃശൂർ പൂരത്തിന്റെ മുഖ്യസംഘാടകനും എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയുമാണ് സുന്ദർ മേനോൻ. ഊർജോൽപാദനം, മറൈൻ ഫ്യൂവൽസ്, എണ്ണ പര്യവേക്ഷണം, കെട്ടിട നിർമ്മാണം, സിനിമ ടെലിവിഷൻ വ്യവസായം എന്നീ മേഖലകളിലാണ് സൺ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.