ന്യൂഡൽഹി: ടെക്ക് ലോകത്ത് തലവന്മാരായി വാഴുന്നവരിൽ നിരവധി ഇന്ത്യക്കാരുണ്ട്. ഇക്കൂട്ടത്തിൽ മുന്നിലാണ് ഗൂഗിൾ സിഇഒയും ആൽഫബൈറ്റ് തലവനുമായ സുന്ദർ പിച്ചെ. പുതുലോകം തേടുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ ഒരു വലിയ മാർഗ്ഗദർശി കൂടിയാണ് അദ്ദേഹത്തിന്റെ വിജയജീവിതം. റിപ്പബ്ലിക് ദിന തലേന്ന് ഇന്ത്യ രാജ്യത്തിന്റെ ഉന്നത ബഹുമതികൾ പ്രഖ്യാപിച്ചപ്പോൾ സുന്ദർ പിച്ചൈ എന്ന ദക്ഷിണേന്ത്യക്കാരന് ലഭിച്ചത് പത്മഭൂഷൺ ആയിരുന്നു. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെലക്കും കിട്ടി സമാന പദവി.

ചെന്നയിൽ ജനിച്ചു ലോകത്തെ ഏറ്റവും വലിയ ടെക്ക് കമ്പനിയുടെ തലവനായി മാറുകയായിരുന്നു സുന്ദർ പിച്ചെ. ഈ നേട്ടത്തിന് പിന്നിൽ വലിയൊരു അധ്വാനത്തിന്റെയും സഹനത്തിന്റെയും കഥയുണ്ട്. ആ കഥ പിച്ചെ തന്നെ പലതവണ തുറന്നു പറഞ്ഞപ്പോൾ ലോകം ആകാംക്ഷയോടെയാണ് കാത്തിരുന്നത്. പിച്ചൈ സുന്ദരരാജൻ ജനിച്ചത് മദ്രാസിലാണ്. ഇന്ത്യയിലും അമേരിക്കയിലും അദ്ദേഹം വിദ്യാഭ്യാസം ചെയ്തു.

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിലെ ഇന്ത്യൻ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദർ പിച്ചൈക്ക് ഇന്ത്യ നൽകുന്ന ആദരമാണ് ഈ പുരസ്‌ക്കാര നേട്ടം. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെയും മേധാവി സ്ഥാനത്താണ് ഇപ്പോൾ പിച്ചൈ ഉള്ളത്. ഗൂഗിൾ സ്ഥാപിച്ച ലാറി പേജും സെർജി ബ്രിന്നിയും എല്ലാ ചുമതലുകളും സുന്ദർ പിച്ചൈയെ ഏൽപിച്ച് പടിയിറങ്ങിയതോടെ കാര്യങ്ങളെല്ലാം പിച്ചൈയുടെ കീഴിലായി. അതായത് ഗൂഗിൾ, ആൽഫബെറ്റ് കമ്പനികളിലെ കാര്യങ്ങളെല്ലാം ഇന്ന് തീരുമാനിക്കുന്നത് സുന്ദർ പിച്ചൈ ആണ്. ആൽഫബെറ്റിലെ രണ്ടു പ്രമുഖർ രാജിവച്ചിട്ടും കമ്പനിക്ക് ഒന്നും സംഭവിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇത് ലോകത്തിന് പിച്ചൈയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്.

ടെക് ലോകത്തെ പ്രധാന കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പിച്ചൈ ഗൂഗിളിന്റെ മുഖ്യൻ തന്നെയാണ്. ഈ സേവനങ്ങൾക്ക് പ്രതിഫലമായാണ് ഗൂഗിളിന്റെ സ്ഥാപകർ തന്നെ എല്ലാം കൈമാറിയത്. പിച്ചൈയ്ക്ക് ലഭിക്കുന്നത് ടെക് ലോകത്തെ തന്നെ റെക്കോർഡ് ശമ്പളമാണ്. എന്നാൽ, ഇതിന്റെ കണക്കുകൾ സംബന്ധിച്ച് ഗൂഗിൾ പലപ്പോഴും ഔദ്യോഗിക പ്രതികരണം നടത്താറില്ല.

ഗൂഗിൾ സഹസ്ഥാപകനും മുൻ സിഇഒയുമായ ലാറി പേജ് ആയിരുന്നു നേരത്തേ ആൽഫബെറ്റ് അമ്പ്രല്ലയ്ക്ക് കീഴിൽ പുതിയ ബിസിനസ് വ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതേസമയം, തന്നെ കോർ അഡ്വർട്ടൈസിങ്, യൂട്യൂബ് എന്നിവയിൽ നിന്നും വരുമാനം വർധിപ്പിക്കുന്നതോടൊപ്പം തന്നെ മെഷീൻ ലേണിങ്, ഹാർഡ്വെയർ ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയവയിലും പിച്ചൈയ്ക്ക് കീഴിൽ ഗൂഗിൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഴി?ഞ്ഞ കുറച്ചു വർഷങ്ങളായി സ്മാർട് ഫോൺ, വെർച്വൽ റിയാലിറ്റി ഹാൻഡ്സെറ്റ്, റൂട്ടർ, വോയ്സ് കണ്ട്രോൾഡ് സ്മാർട് സ്പീക്കർ തുടങ്ങി ഉൽപന്നങ്ങളും ഗൂഗിൾ അവതരിപ്പിച്ചിരുന്നു.

രണ്ടുമുറി വീട്ടിൽ ആൽഫബെറ്റ് തലപ്പത്ത്

സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് എന്നും ആഹ്ലാദം പകരുന്നതാണ് സുന്ദർപിച്ചൈയുടെ ജീവിതവിജയം. ബുദ്ധിമുട്ടുകളെ അതിജീവിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹം അടുത്തകാലത്തും ഒരു സംവാദത്തിൽ പറയുകയുണ്ടായി. ഇന്ത്യയിൽ നിന്ന് യു.എസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലേക്ക് പഠനത്തിനായി പോകുമ്പോൾ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സുന്ദർ പിച്ചൈ പങ്കുവെച്ചിരുന്നു. ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിലും പോസിറ്റിവ് ആയിട്ടിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഭൂതകാലത്തെ കുറിച്ച് പറഞ്ഞത്.

''യു.എസിലേക്കുള്ള എന്റെ വിമാന ടിക്കറ്റിനായി അച്ഛൻ ചെലവഴിച്ചത് അദ്ദേഹത്തിന്റെ ഒരു വർഷത്തെ ശമ്പളമായിരുന്നു. അതുകൊണ്ട് എനിക്ക് സ്റ്റാൻഡ്ഫോർഡിൽ എത്താൻ സാധിച്ചു. അതെന്റെ ആദ്യ വിമാന യാത്രയായിരുന്നു. അമേരിക്ക വളരെ ചെലവേറിയ ഒരു സ്ഥലമാണ്. വീട്ടിലേക്കുള്ള ഫോൺകോളിന് മിനുട്ടിന് രണ്ട് ഡോളറിന് മുകളിലായിരുന്നു നൽകേണ്ടിയിരുന്നത്. ഇന്ത്യയിൽ അച്ഛന് ഒരു മാസം ലഭിക്കുന്ന ശമ്പളമായിരുന്നു എന്റെ ബാക്ക്പാക്കിന്റെ ചെലവ്.'' -അദ്ദേഹം ഓർത്തടുത്തു.

''ഞാൻ അമേരിക്കയിൽ ബിരുദ പഠനത്തിന് എത്തുന്നതുവരെ സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ഒരു ടി.വി ലഭിച്ചപ്പോൾ അതിൽ ഒരു ചാനൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.''

രണ്ടു മുറി മാത്രമായിരുന്നു പിച്ചെയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചെയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചെ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്‌കൂളിൽ പഠിച്ചപ്പോൾ ക്രിക്കറ്റു കളിയായിരുന്നു പിച്ചെയെ ആകർഷിച്ചിരുന്നത്. സ്‌കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്‌കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്‌കൂൾ കാലം മികച്ച രീതിയിൽ പൂർത്തിയാക്കിയ അദ്ദേഹം ഘൊരഖ്പൂറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായിരുന്നു പിച്ചെ.

ടെക് വിദഗ്ധരെ സ്ൃഷ്ടിക്കുന്നതിൽ പ്രമുഖരായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്‌കോളർഷിപ്പോടു കൂടി മാസ്റ്റർ ഓഫ് സയൻസ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പിച്ചൈ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാർഷിക വരുമാനത്തിലും അപ്പുറമായിരുന്നു.

ചെന്നൈയിൽ വളർന്ന സുന്ദർ പിച്ചെ, മെറ്റീരിയൽസ് എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും 2004 ൽ ഗൂഗിളിൽ മാനേജുമെന്റ് എക്സിക്യൂട്ടീവ് ആയി ചേരുകയും ചെയ്തു. 2015 ൽ കമ്പനിയുടെ പ്രൊഡക്റ്റ് ചീഫും സിഇഒയും ആയി അദ്ദേഹം ഉയർന്നു. പുനർസംഘടന പ്രക്രിയയുടെ ഭാഗമായി ഗൂഗിളിന്റെ മാതൃ കമ്പനിയുടെ മേധാവിയുമായി.

2004-ലാണ് പിച്ചൈ ഗൂഗിളിൽ എത്തുന്നത്. 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിൾ ക്രോം വൻ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഗൂഗിൾ ടൂൾബാർ, ഡെസ്‌ക്ടോപ് സെർച്, ഗാഡ്ജെറ്റ്സ്, ഗൂഗിൾ ഗിയേഴ്സ് ആൻഡ് ഗാഡ്ജെറ്റ്സ് എന്നിവ വികസിപ്പിക്കുന്നതിലും പിച്ചൈ നിർണായക പങ്കു വഹിച്ചു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്്സ് എന്നിവ വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു. വെബ്എം എന്ന വീഡിയോ ഫോർമാറ്റ് രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.

വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് സുന്ദർ പിച്ചൈ എന്നറിയപ്പെടുന്ന പിച്ചൈ സുന്ദരരാജൻ ജനിക്കുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈയിൽ 1972 ജൂലൈ 12-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 43-ാം ജന്മദിനത്തലേന്നാണ് ഗൂഗിൾ സിഇഒ സ്ഥാനം കിട്ടിയത്. ഇപ്പോൾ വയസ്സ് 50 ആയി. മൂന്നു വർഷങ്ങൾക്ക് ശേഷം കിട്ടിയ ആൽഫബെറ്റിന്റെ സിഇഒ സ്ഥാനം അദ്ദേഹത്തിന്റെ വലിയ കഴിവുകൾക്കുള്ള അംഗീകാരമാണ്.

ഗൂഗിളിൽ പിന്നിട്ട നാഴികക്കല്ലുകൾ

2004-ലാണ് പിച്ചൈ ഗൂഗിളിൽ എത്തുന്നത്. 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിൾ ക്രോം വൻ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഗൂഗിൾ ടൂൾബാർ, ഡെസ്‌ക്ടോപ് സെർച്, ഗാഡ്‌ജെറ്റ്‌സ്, ഗൂഗിൾ ഗിയേഴ്‌സ് ആൻഡ് ഗാഡ്‌ജെറ്റ്‌സ് എന്നിവ വികസിപ്പിക്കുന്നതിലും പിച്ചൈ നിർണായക പങ്കു വഹിച്ചു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്്‌സ് എന്നിവ വികസിപ്പിക്കുന്നതിനു മേൽനോട്ടം വഹിച്ചതും പിച്ചൈ ആയിരുന്നു. വെബ്എം എന്ന വിഡിയോ ഫോർമാറ്റ് രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.

2013 മാർച്ച് 13-ന് ഗൂഗിൾ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തിൽ ആൻഡ്രോയ്ഡ് ചേർക്കപ്പെട്ടപ്പോൾ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്. 2014-ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആകുവാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉയർന്നു കേട്ട പ്രധാന പേരിലൊരാളും പിച്ചൈ ആയിരുന്നു.