- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് വസതിയിൽ വെച്ച്; വിട പറഞ്ഞത് 'വൈശാലി' സിനിമയിൽ തുടങ്ങി നൂറിലേറെ സിനിമകൾക്ക് വേണ്ടി നിശ്ചല ഛായാഗ്രഹണം നടത്തിയ ഫോട്ടോഗ്രാഫർ
ഗുരുവായൂർ: പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം.
വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന സുനിലിന്റെ കാമറ പകർത്താത്ത താരങ്ങൾ കുറവാണെന്ന് ചലച്ചിത്ര രംഗത്തുള്ളവർ പറയുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചർ ഷൂട്ട് ചെയ്യുമ്പോൾ മനസ്സിലാക്കിത്തന്ന വലിയ എളിയ മനുഷ്യൻ എന്നാണ് സുനിലിന്റെ വിയോഗവേളയിൽ സംവിധായകൻ രഞ്ജിത് ശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു സുനിൽ.മൃതദേഹം ഗുരുവായൂർ നെന്മിനിയിലെ വസതിയിൽ. സംസ്‌കാരം ബുധനാഴ്ച രാവിലെ 9ന് നടക്കും.
'വൈശാലി' എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ സുനിൽ നൂറിലേറെ സിനിമകൾക്ക് വേണ്ടി നിശ്ചല ഛായാഗ്രഹണം നടത്തി. തിങ്കളാഴ്ച രാത്രി ശ്വാസംമുട്ടൽ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: അംബിക. മക്കൾ: അനിത രാജ്, അനിൽ രാജ്.
മറുനാടന് മലയാളി ബ്യൂറോ