- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീചിത്രനും ദീപാ നിശാന്തിനൊപ്പം കൂട്ടിക്കെട്ടേണ്ട ആളല്ല സുനിൽ.പി.ഇളയിടമെന്ന് വീണ്ടും തെളിയുന്നു; ഇടത് സാംസ്കാരിക നിരീക്ഷകന്റെ ഗവേഷണ പ്രബന്ധം മോഷണമാണെന്ന സംഘപരിവാർ പ്രചാരണം വ്യാജം; മൂന്ന് പരിശോധകരും ഒരു പോലെ തിരസ്‌ക്കരിച്ച പ്രബന്ധമെന്നതും കെട്ടുകഥ; സുനിൽ.പി.ഇളയിടത്തിനെതിരെ ഉയർന്നിട്ടുള്ള മറ്റൊരു അപവാദ കഥ കൂടി പൊളിയുന്നു
കോഴിക്കോട്: ഇടത് സാംസ്കാരിക നായകരായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന എംജെ ശ്രീചിത്രനും ദീപാനിശാന്തിനുമെതിരെ സാഹിത്യമോഷണ മടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതോടെ അതുമായി കൂട്ടിക്കെട്ടി സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന പേരാണ് ഡോ സുനിൽ പി ഇളയിടത്തിന്റെത്. നേരത്തെ അദ്ദേഹം ഒരു വിദേശ പുസ്‌കതം പകർത്തി എഴുതി എന്നായിരുന്ന ആരോപണം. എന്നാൽ പതിനഞ്ച് ഇടത്തായി റഫറൻസ് കൊടുക്കുകയും ഇതൊരു മൗലിക പുസ്തകമല്ല എന്ന് ആമുഖത്തിൽ പറയുകയും ചെയ്തിട്ടാണ് സുനിൽ തന്റെ നൃത്ത സംബന്ധിയായ പുസ്തകം എഴുതിയതെന്ന് ഡോ. കെ എൻ പണിക്കർ അടക്കമുള്ള അക്കാദമീഷ്യന്മ്മാർ പ്രസ്താവന ഇറക്കിയതോടെ ആ നുണ പൊളിയുകയായിരുന്നു. ഇതേ തുടർന്നാണ് സുനിൽ പി. ഇളയിടം 2006ൽ സംസ്‌കൃത സർവകലാശാലയ്ക്ക് സമർപ്പിച്ച ഗവേഷണ പ്രബന്ധം മോഷണമാണെന്നും പരിശോധിച്ച മൂന്ന് പരിശോധകരും ഒരു പോലെ തിരസ്‌ക്കരിച്ച പ്രബന്ധത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഡോക്ടറേറ്റ് നേടിയത് എന്നുമുള്ള പ്രചരണം ഉയരുന്നത്. സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി ഈ വാർത്ത പ്രചരിക്കപ്പെട്ടിരുന്ന
കോഴിക്കോട്: ഇടത് സാംസ്കാരിക നായകരായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന എംജെ ശ്രീചിത്രനും ദീപാനിശാന്തിനുമെതിരെ സാഹിത്യമോഷണ മടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതോടെ അതുമായി കൂട്ടിക്കെട്ടി സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന പേരാണ് ഡോ സുനിൽ പി ഇളയിടത്തിന്റെത്. നേരത്തെ അദ്ദേഹം ഒരു വിദേശ പുസ്‌കതം പകർത്തി എഴുതി എന്നായിരുന്ന ആരോപണം. എന്നാൽ പതിനഞ്ച് ഇടത്തായി റഫറൻസ് കൊടുക്കുകയും ഇതൊരു മൗലിക പുസ്തകമല്ല എന്ന് ആമുഖത്തിൽ പറയുകയും ചെയ്തിട്ടാണ് സുനിൽ തന്റെ നൃത്ത സംബന്ധിയായ പുസ്തകം എഴുതിയതെന്ന് ഡോ. കെ എൻ പണിക്കർ അടക്കമുള്ള അക്കാദമീഷ്യന്മ്മാർ പ്രസ്താവന ഇറക്കിയതോടെ ആ നുണ പൊളിയുകയായിരുന്നു.
ഇതേ തുടർന്നാണ് സുനിൽ പി. ഇളയിടം 2006ൽ സംസ്‌കൃത സർവകലാശാലയ്ക്ക് സമർപ്പിച്ച ഗവേഷണ പ്രബന്ധം മോഷണമാണെന്നും പരിശോധിച്ച മൂന്ന് പരിശോധകരും ഒരു പോലെ തിരസ്‌ക്കരിച്ച പ്രബന്ധത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഡോക്ടറേറ്റ് നേടിയത് എന്നുമുള്ള പ്രചരണം ഉയരുന്നത്.
സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി ഈ വാർത്ത പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ പ്രബന്ധം പരിശോധിച്ച മൂന്ന് ഗൈഡുകളും ഒരുപോലെ ഇതിനെ പ്രകീർത്തിച്ചാണ് റിപ്പോർട്ട് കൊടുത്തതെന്ന വിവരങ്ങൾ പുറത്തുവന്നതോടെ ഇതും നുണയാണെന്ന് വ്യക്തമാവുകയാണ്. 2003 ജനുവരിയിലാണ് സുനിൽ പി. ഇളയിടം സംസ്‌കൃതസർവ്വകലാശാലയിൽ ഗവേഷണത്തിനായി ചേരുന്നത്. ഡോ. പി. പവിത്രൻ ആയിരുന്നു ഗവേഷണ മാർഗ്ഗദർശി. 2006ലാണ് ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അബോധം: നോവലിലും ചിത്രകലയിലും' (Political Unconscious of Modernism in Novel and Painting) എന്നതായിരുന്നു ഗവേഷണവിഷയം. അമേരിക്കൻ മാർക്‌സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജയിംസൺ അവതരിപ്പിച്ച 'രാഷ്ട്രീയ അബോധം' എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി കേരളത്തിലെ ആധുനികതാപ്രസ്ഥാനത്തെ (modernism) വിശകലനവിധേയമാക്കുകയായിരുന്നു ഗവേഷണലക്ഷ്യം.
2006ലാണ് പ്രബന്ധം സമർപ്പിച്ചത്. ഡോ. എം.എം ബഷീർ, വിജയ കുമാർ, പ്രൊ. ഡി ബഞ്ചമിൻ എന്നിവരാണ് സുനിൽ പി ഇളയിടത്തിന്റെ ഗവേഷണം പരിശോധിച്ചത്. ഈ മൂന്ന് പരിശോധകരും ഇളയിടത്തിന്റെ ബ്രബന്ധം വളരെ മികച്ചതായിരുന്നെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും പ്രബന്ധത്തിന് പിഎച്ച്.ഡി. നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പരിശോധനാസമിതിയുടെ ചെയർമാൻ കൂടിയായ ഡോ. എം.എം. ബഷീർ പ്രബന്ധത്തെ കുറിച്ച് പറഞ്ഞതിങ്ങനെ: 'സാഹിത്യത്തെയും ചിത്രകലയെയും ബന്ധപ്പെടുത്തി ആധുനികതയെ പരിശോധിക്കുകയോ അതിന്റെ രാഷ്ട്രീയചായ്വുകളെ വിശകലനം ചെയ്യുകയോ ചെയ്യുന്ന പഠനങ്ങൾ ഒന്നും തന്നെ മലയാളത്തിൽ ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് പ്രബന്ധവിഷയം പ്രസക്തവും കാലികപ്രാധാന്യം ഉള്ളതുമാണ്.അസേുനിൽ പി. ഇളയിടത്തിന്റെ പ്രബന്ധം പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്' എന്നും പരിശോധനാസമിതി ചെയർമാനായ ഡോ. എം.എം. ബഷീർ തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാമത്തെ പരിശോധകനായ വിജയകുമാർ മേനോനും പ്രബന്ധത്തിന് പിഎച്ച്.ഡി. ബിരുദം നൽകാൻ ശുപാർശ ചെയ്തു. മൂന്നാമത്തെ പരിശോധകനായ ഡോ. എം.ജി. ശശിഭൂഷൺ പ്രബന്ധത്തിൽ ചില ഭേദഗതികൾ നിർദ്ദേശിച്ചത്. മറ്റൊരു വിമർശനം ഉന്നയിക്കപ്പെട്ടത് 'മലബാർ കർഷകന്റെ ജീവിതം' എന്ന ചിത്രത്തിൽ സവർണ്ണതയുടെ മൂല്യങ്ങളും ബ്രാഹ്മണ്യത്തിന്റെ ആശയലോകവും ഉണ്ടെന്ന നിരീക്ഷണത്തിനെതിരെയാണ്. കേരളത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ ഒരു ധാരയിൽ സവർണ്ണതയുടെ ആശയലോകം പ്രബലമാണെന്ന സുനിലിന്റെ നിഗമനം തിരുത്തപ്പെടേണ്ടതാണെന്ന് പരിശോധകൻ നിർദ്ദേശിക്കുകയുണ്ടായി. അതോടൊപ്പം ഭാഷാപരമായ ക്ലിഷ്ടത, ഒരു നോവലിനെയും ഒരു ചിത്രത്തെയും മുൻനിർത്തി ഈ വിഷയം പഠനവിധേയമാക്കുന്നതിലെ പരിമിതി തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ, സർവ്വകലാശാലാചട്ടങ്ങൾ അനുസരിച്ച്, പ്രബന്ധം നാലാമതൊരാൾക്ക് മൂല്യനിർണ്ണയത്തിനായി നൽകാൻ സർവ്വകലാശാല തീരുമാനിച്ചു. കേരളസർവ്വകലാശാലയിലെ മലയാളവിഭാഗം അധ്യക്ഷൻ കൂടിയായിരുന്ന പ്രൊഫ. ഡി. ബഞ്ചമിൻ ആണ് നാലാമതായി പ്രബന്ധം പരിശോധിച്ചത്. പ്രബന്ധത്തിന് പിഎച്ച്.ഡി. ബിരുദം നല്കാൻ അദ്ദേഹം ശുപാർശ ചെയ്തു. 'മലയാളവിമർശനത്തിലോ ഗവേഷണമേഖലയിലോ ഈ വിഷയത്തെക്കുറിച്ച് ഇത്രത്തോളം ഗൗരവപൂർണ്ണമായ, ചിട്ടയായ അന്വേഷണം ഇതിനു മുൻപ് നടന്നിട്ടുണ്ട് എന്നു പറഞ്ഞുകൂടാ.
തികച്ചും പര്യാപ്തവും ശാസ്ത്രീയവുമായ രീതിശാസ്ത്രമാണ് സ്വീകരിച്ചിട്ടുള്ളത്. പ്രബന്ധത്തിന്റെ ഒരുഭാഗത്തും രീതിശാസ്ത്രത്തിന് ഭംഗം വന്നതായി കണ്ടെത്തിയില്ല. കുറച്ചേറെ അമൂർത്തവും സൂക്ഷ്മവുമായ വിഷയമാണെങ്കിലും, ഒട്ടേറെ സാങ്കേതികസംജ്ഞകൾ പ്രയുക്തമായിട്ടുണ്ടെങ്കിലും ഭാഷാപ്രയോഗത്തിൽ വേണ്ട കണിശത്വം പാലിച്ചിട്ടുണ്ട്' എന്ന് പ്രൊഫ. ഡി. ബഞ്ചമിൻ പരിശോധനാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതായത് ഒരു ഗവേഷണ പ്രബന്ധത്തിന് സാധാരണ സംഭവിക്കാവുന്ന അക്കാദമിക്ക് രീതികളല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും സുനിൽ പി ഇടയിടത്തിന്റെ കാര്യതത്തിൽ സംഭവിച്ചിട്ടില്ലെന്ന് വ്യക്തം. ആശയപരമായ അദ്ദേഹത്തെ തകർക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് സംഘപരിവാർ അപവാദം പ്രചരിപ്പിക്കുന്നതെന്നാണ് സുനിൻ പി ഇളയിടത്തെ അനുകൂലിക്കുന്നവർ പറയുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് നിരന്തരം പ്രഭാഷണം നടത്തിയതിനാൽ സംഘപരിവാറിന്റെ ഭീഷണികൾ പലതവണ സുനിൽ പി ഇളയിടത്തിന് നേരെ ഉണ്ടായിട്ടുണ്ട്.