- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയെ ഒരു രാത്രി 65 തവണ വിളിച്ചത് മന്ത്രി അടൂർ പ്രകാശ്; പ്രമുഖ ലീഗ് മന്ത്രിയുമായും ബന്ധമുണ്ടെങ്കിലും അദ്ദേഹത്തെ വിഷമിപ്പിക്കാൻ താൽപ്പര്യമില്ലെന്ന് അവർ പറഞ്ഞു: സരിതയുടെ വെളിപ്പെടുത്തലുകൾ പുറത്തുവിട്ട സുനിത ദേവദാസിന് പറയാനുള്ളത്
തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിൽ പ്രതിയായ സരിത എസ് നായരെ കേരള മന്ത്രിസഭയിലെ ഒന്നിലധികം മന്ത്രിമാർ ലൈംഗികമായി ഉപയോഗിച്ചുവെന്ന് അവർ തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖ ഇന്നാണ് പുറത്തുവന്നത്. മറുനാടൻ മലയാളിയിലെ മുൻ ലേഖികയായിരുന്ന സുനിത ദേവദാസ് റെക്കോർഡ് ചെയ്ത സരിതയുടെ സംഭാഷണം റിപ്പോർട്ടർ ചാനലാണ് ഇന്ന് പുറത്തുവിട്ടത്. ചാനൽ പുറത
തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിൽ പ്രതിയായ സരിത എസ് നായരെ കേരള മന്ത്രിസഭയിലെ ഒന്നിലധികം മന്ത്രിമാർ ലൈംഗികമായി ഉപയോഗിച്ചുവെന്ന് അവർ തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖ ഇന്നാണ് പുറത്തുവന്നത്. മറുനാടൻ മലയാളിയിലെ മുൻ ലേഖികയായിരുന്ന സുനിത ദേവദാസ് റെക്കോർഡ് ചെയ്ത സരിതയുടെ സംഭാഷണം റിപ്പോർട്ടർ ചാനലാണ് ഇന്ന് പുറത്തുവിട്ടത്. ചാനൽ പുറത്തുവിട്ട ശബ്ദരേഖയിൽ സംസ്ഥാന സർക്കാറിലെ ഒരു മന്ത്രി രാത്രി 65 തവണ ഫോണിൽ വിളിച്ചുവെന്ന് സരിത പറയുന്നത് വ്യക്തമായിരുന്നു. ഈ മന്ത്രി അടൂർ പ്രകാശാണെന്ന് സുനിത ദേവദാസ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. സരിത തന്നെയാണ് അടൂർ പ്രകാശാണ് തന്നെ വിളിച്ചുവെന്ന കാര്യം തന്നോട് പറഞ്ഞതെന്നും സുനിത ദേവദാസ് പറഞ്ഞു.
കേരളത്തിലെ മന്ത്രിമാർ സ്ത്രീകളോട് പെൺവാണിഭ സംഘത്തെപ്പോലെയാണ് പെരുമാറുന്നതെന്നാണ് സരിത നായരുടെ വാക്കുകളിൽ നിന്ന് മനസിലാവുന്നതെന്നും കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾ എന്തെങ്കിലും ആവശ്യത്തിനായി തനിച്ച് മന്ത്രിമാരെ കണ്ടാൽ അവർക്ക് ഇത്തരം അനുഭവമാണുണ്ടാവുകയെന്നാണ് സരിതയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും സുനിത പറഞ്ഞു.
ഒരു സ്ത്രീ അവരുടെ മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ കാണാൻ പോയപ്പോൾ അവരോട് ലൈംഗിക ആവശ്യമാണ് മന്ത്രി ആവശ്യപ്പെട്ടത്. ആ സ്ത്രീ ഇക്കാര്യം റെക്കോർഡ് ചെയ്യുകയും പരാതി നൽകാനായി അഭിഭാഷകനെ സമീപിക്കുകയും ചെയ്തപ്പോൾ സരിത ഇടപെട്ടാണ് തടഞ്ഞെന്നും സുനിത പറഞ്ഞു. സരിതയെപ്പോലെ മിടുക്കിയായ ഒരു സ്ത്രീയെ ഇത്രത്തോളം ചൂഷണം ചെയ്‌തെങ്കിൽ കേരളത്തിലെ മന്ത്രിമാരുടെ കാര്യം കൂടുതൽ പറയേണ്ട കാര്യമില്ലല്ലോയെന്നും അവർ പറഞ്ഞു.
മുൻപ് ഒരു ആരോപണ വിധേയനായ ഒരു ലീഗ് മന്ത്രിയുമായും ബന്ധമുണ്ടെന്ന് സരിത പറഞ്ഞുവെന്നും സുനിത ദേവദാസ് പറഞ്ഞു. എന്നാൽ അദ്ദേഹത്തോട് യാതൊരു പരാതിയോ പരിഭവമോ ഇല്ല. മുൻപ് ഏറെ അപമാനം സഹിച്ച വ്യക്തി ആയതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ പറയാൻ താൽപ്പര്യമില്ലാത്തത്. അബ്ദുള്ളക്കുട്ടി ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് അബ്ദുള്ളുക്കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. മന്ത്രിസഭയെ താഴെ വീഴ്‌ത്താൻ ആഗ്രഹമില്ലെന്നുമാണ് സരിത പറഞ്ഞതെന്നും സുനിത വ്യക്തമാക്കി.
ഇതൊരു സാമ്പത്തിക തട്ടിപ്പ് കേസ് മാത്രമല്ലെന്നും ഒരു സ്ത്രീ ബിസിനസ് രംഗത്തേക്ക് കടക്കുമ്പോൾ ഭരണകൂടം അവരെ ഏതു തരത്തിലാണ് ചൂഷണം ചെയ്യുന്നതെന്നുമാണ് സരിതയുടെ ഈ വാക്കുകളിൽ നിന്നു വ്യക്തമാണെന്നും സുനിത പറഞ്ഞു. മാദ്ധ്യമം ദിനപത്രത്തിൽ ജോലി ചെയ്യുന്ന വേളയിലായിരുന്നും സരിതയുമായി സംസാരിച്ചത്. ഗണേശ് കുമാറുമായി വർഷങ്ങൾ നീണ്ട സൗഹൃദമുണ്ടെന്നും സരിത തന്നോട് പറഞ്ഞിരുന്നു. മാദ്ധ്യമം ദിനപത്രത്തിൽ ജോലി ചെയ്യുന്ന വേളയിലാണ് സരിതയുമായി സംസാരിച്ചത്. അന്ന് റെക്കോർഡ് ചെയ്ത ശബ്ദരേഖയാണ് ഇന്ന് റിപ്പോർട്ടർ ചാനൽ വഴി പുറത്തുവിട്ടത്.
മാവേലിക്കര പോയി അഡ്വക്കേറ്റ് ഫെനിയെ കണ്ടതിന് ശേഷം കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് സരിതയുമായി നേരിൽ സംസാരിച്ചത്. എന്റെ അമ്പലമുക്കിലുള്ള ഫ്‌ളാറ്റിൽ വച്ചാണ് ഞങ്ങൾ സംസാരിച്ചത്. ഏകദേശം മൂന്നു മണിക്കൂറോളം ഞങ്ങൾ തമ്മിൽ സംസാരിച്ചു. കേസിനെക്കുറിച്ച്, ആരൊക്കെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച്, അബ്ദുള്ളകുട്ടിയുടെ കേസിനെകുറിച്ച് തുടങ്ങി സോളാർ കേസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ സംസാരിച്ചു. സരിതയോടൊപ്പം ഫെനിയുടെ വക്കീൽ ഗുമസ്തനും െ്രെഡവറുമുണ്ടായിരുന്നു.
ഞങ്ങൾ തമ്മിൽ സംസാരിച്ചതിന്റെ ഓഡിയോ സിഡി ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ എഡിറ്റർക്കു കൊടുത്തെങ്കിലും അവരത് പ്രസിദ്ധീകരിക്കുകയുണ്ടായില്ല. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനാൽ ഞാൻ അത് മറ്റെവിടേയും പ്രസിദ്ധീകരിക്കാൻ ശ്രമിച്ചുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സോളാർ കേസ് റിപ്പോർട്ടർ ടിവി വീണ്ടും ചർച്ചയിലേക്കു കൊണ്ടു വന്നപ്പോൾ ഞാൻ സരിതയുമായി നടത്തിയ എന്റെ സംഭാഷണം ഒന്നുകൂടി കേട്ടു. ഇത്ര കാലം കഴിഞ്ഞിട്ടും അതിൽ പലതും ഇപ്പോഴും പുറത്തു വന്നിട്ടില്ലല്ലോ എന്നു തോന്നിയതുകൊണ്ട് അത് റിപ്പോർട്ടർ ടിവി എഡിറ്റർ നികേഷ് കുമാറിനു നൽകിയതെന്നും സുനിത ദേവദാസ് വ്യക്തമാക്കി.
ഈ സംഭാഷണം പുറത്തു വിടുന്നതിലൂടെ ഞാൻ പ്രധാനമായി പുറത്തു വരണം എന്നാഗ്രഹിക്കുന്ന കാര്യം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാർ ഒരു സ്ത്രീയെ എങ്ങനെ ഉപയോഗിച്ചുവെന്നതാണ്. മന്ത്രിസഭാംഗങ്ങൾ നടത്തിയ ലോബിയിങ് വളരെ വ്യക്തമായി സരിത വിവരിക്കുന്നുണ്ട്. കേരളത്തിൽ വ്യവസായം നടത്തുന്ന ഒരു സ്ത്രീ തന്റെ ബിസിനസ് ആവശ്യത്തിനായി ഭരണാധികാരികളെ സമീച്ചപ്പോൾ അവർ ഓരോരുത്തരായി അവളെ ഉപയോഗിക്കുകയാണുണ്ടായത്. ആദ്യത്തെയാൾ തന്റെ ആവശ്യം കഴിഞ്ഞപ്പോൾ മറ്റേയാൾ കാര്യം നടത്തിത്തരും എന്ന വാചകത്തോടെ അടുത്തയാൾക്കു കൈമാറുകയായിരുന്നു. അതു കഴിഞ്ഞപ്പോൾ അടുത്തയാൾക്ക്.
മന്ത്രിമാരുടെ െ്രെപവറ്റ് സെക്രട്ടറിമാർ പിമ്പുകളെപ്പോലെയാണ് പെരുമാറിയത് എന്നാണ് സരിത പറയുന്നത്. ഒരു പെൺവാണിഭ സംഘത്തെപ്പോലെയാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങൾ പെരുമാറിയത്. സരിത പറയുന്നത് അവർക്ക് പകരം ഒന്നും ലഭിച്ചില്‌ളെന്നും ലഭിച്ചത് കുറേ വാഗ്ദാനങ്ങൾ മാത്രമായിരുന്നുവെന്നുമാണ്. മന്ത്രി അടൂർ പ്രകാശിന്റെ ഫോൺവിളികളെക്കുറിച്ചും നിരന്തര പിന്തുടരലിനെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. കൂടാതെ ഇതിനകം സോളാർ കേസിനെക്കുറിച്ച് പുറത്തു വന്നിട്ടുള്ള പല കാര്യങ്ങളും ഇതിൽ സരിത തന്നെ വിവരിക്കുന്നുണ്ട്. സംഭാഷണം ഞാൻ റെക്കോർഡു ചെയ്ത കാര്യം സരിതക്കറിയില്ല- സുനിത ദേവദാസ് വ്യക്തമാക്കി.