നീലച്ചിത്ര നായികയിൽ നിന്ന് ബോളിവുഡിലെത്തി ആരാധകരുടെ നെഞ്ചിടിപ്പു കൂട്ടിയ താരമാണ് സണ്ണി ലിയോൺ. സണ്ണി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരമ്മ ദേവി. വി സി.വടിവുടയാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

വെള്ളക്കുതിരയുടെ പുറത്ത് പടച്ചട്ടയണിഞ്ഞ് യുദ്ധസന്നാഹയായി നിൽക്കുന്ന സണ്ണിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന വീരമാദേവി ഒരു പീരിയോഡിക്കൽ ഡ്രാമയാണ്. നടൻ നവ്ദീപ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

150 ദിവസത്തെ സമയമാണ് സണ്ണി ലിയോൺ വീരമാദേവിക്ക് വേണ്ടി നൽകിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി കഠിനമായ ആയുധപരിശീലനത്തിലാണ് താരം. ചിത്രത്തിന്റെ ട്രെയിലർ ഉടൻ പുറത്തിറങ്ങും.