ഒരൊറ്റ ദിവസം കൊണ്ട് കേരളത്തെ ഇളക്കി മറിച്ചിരിക്കുകയാണ് സണ്ണി ലിയോൺ എന്ന ബോളിവുഡിന്റെ മാദകസുന്ദരി. കേരളം മുഴുവൻ ഇപ്പോൾചർച്ച ചെയ്യുന്നത് സണ്ണിയെ കുറിച്ചാണ്. നീലച്ചിത്രത്തിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ ഈ സുന്ദരിക്ക് കൊച്ചിയിൽ കിട്ടിയ വൻ വരവേൽപ്പ് തന്നെയായിരുന്നു ഇതിന് കാരണം.

വർഷങ്ങളായി കേരളം കീഴടക്കിയ സൂപ്പർ താരങ്ങൾക്ക് പോലും ലഭിക്കാത്ത സ്വീകരണമാണ് കൊച്ചിയിൽ സണ്ണിക്ക് കിട്ടിയത്. കേരളത്തിൽ ഒരു നടിമാർക്കും ഇത്രയും വലിയ വരപേൽപ്പ് കിട്ടിയിട്ടില്ല. കെട്ടിടങ്ങൾക്ക് മുകളിലും ബസിന്റെ മുകളിലും പോസ്റ്റിനുമുകളിലും വരെ സ്ണ്ണി ചേച്ചിയെ ഒരു നോക്ക് കാണാൻ ആളുകൾ അക്ഷമരായി നിന്നു. ഇത് മലയാള താരങ്ങൾക്ക് പോലും കിട്ടാത്ത വരവേൽപ്പ് തന്നെയായിരുന്നു.

മലയാളികൾക്കിടയിലെ സദാചാര നാട്യവും ഇരട്ടത്താപ്പും പൊളിച്ചടക്കുന്നതായിരുന്നു സണ്ണിയെ കാണാനായി കൊച്ചിയിലെത്തിയ ആരാധകവൃന്തം. എന്നാൽ സണ്ണിക്ക് ലഭിച്ച വരവേൽപ്പിൽ പരസ്യപ്രതികരണത്തിന് മലയാള സിനിമാലോകം തയ്യാറായില്ലെങ്കിലും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ.

മോഹൻലാലിനും മമ്മൂട്ടിക്കും പോലും ഇത്രയും ആരാധകർ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സണ്ണിക്ക് ലഭിച്ച വരവേൽപ്പ് കണ്ടാൽ അവർ അസൂയകൊണ്ട് കരയുമെന്നുമായിരുന്നു രാംഗോപാൽ വർമ പറഞ്ഞത്. മലയാളികളുടെ ഈ സത്യസന്ധതയെ താൻ അഭിനന്ദിക്കുന്നെന്നും രാം ഗോപാൽ വർമ പറയുന്നു.