- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറിഷ് മലയാളികളുടെ ഡ്രൈവിങ് ഗുരു; അയർലന്റിലെ ക്നാനായ സഭയുടെയും കേരളാ കോൺഗ്രസിന്റെയും അമരക്കാരൻ; അമ്മയുടെ സംസ്കാരത്തിൽ പങ്കെടുക്കാൻ നാട്ടിൽ എത്തിയപ്പോൾ മരിച്ച സണ്ണിച്ചേട്ടന്റെ വിയോഗ ദുഃഖത്തിൽ ഐറിഷിലെ മലയാളികൾ
അയർലന്റ്: അമ്മയുടെ വിയോഗം ഏറെ അസ്വസ്ഥനാക്കിയ സണ്ണിയെ നിറക്കണ്ണുകളോടെയായിരുന്നു സുഹൃത്തുക്കൾ നാട്ടിലേക്ക് യാത്രയാക്കിയത്. സങ്കടം നിയന്ത്രിക്കാനും വേദനയിൽ സാന്ത്വനമേകിയും നിരവധി പേരായിരുന്നു സണ്ണിക്കും ചുറ്റും ഉണ്ടായിരുന്നത്. നാട്ടിലെത്തിയപ്പോഴും സുഹൃത്തുക്കൾ ഫോൺ വിളിക്കുകയും ആശ്വാസം പകരുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ നാട്ടിലേക്കു പോയ സണ്ണി വിട വാങ്ങിയെന്ന അപ്രതീക്ഷിത വാർത്ത ഉൾക്കൊള്ളാനാകാതെ ഞെട്ടിയിരിക്കുകയാണ് ഐറിഷ് മലയാളികൾ. അയർലന്റിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ എല്ലാം നിറസാന്നിധ്യമായിരുന്ന സണ്ണി എബ്രാഹം ഇളംകുളത്ത് ശാസ്ത്രക്രിയയെ തുടർന്ന് കോട്ടയത്ത് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് സണ്ണി ഇന്ന് വൈകിട്ട് ലോകത്തോട് വിട പറഞ്ഞത്. 57 വയസായിരുന്നു പ്രായം. കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിയാണ് സണ്ണി. ഓഗസ്റ്റ് 11നു കുടുബ സമേതമായിരുന്നു അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി കുടുംബ സമേതം നാട്ടിലേക്കു പുറപ്പെട്ടത്. അയർലണ്ട് ക്നാനായ കത്തോലിക്കാ അസോസിയേഷന്റെ അമരക്ക
അയർലന്റ്: അമ്മയുടെ വിയോഗം ഏറെ അസ്വസ്ഥനാക്കിയ സണ്ണിയെ നിറക്കണ്ണുകളോടെയായിരുന്നു സുഹൃത്തുക്കൾ നാട്ടിലേക്ക് യാത്രയാക്കിയത്. സങ്കടം നിയന്ത്രിക്കാനും വേദനയിൽ സാന്ത്വനമേകിയും നിരവധി പേരായിരുന്നു സണ്ണിക്കും ചുറ്റും ഉണ്ടായിരുന്നത്. നാട്ടിലെത്തിയപ്പോഴും സുഹൃത്തുക്കൾ ഫോൺ വിളിക്കുകയും ആശ്വാസം പകരുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ നാട്ടിലേക്കു പോയ സണ്ണി വിട വാങ്ങിയെന്ന അപ്രതീക്ഷിത വാർത്ത ഉൾക്കൊള്ളാനാകാതെ ഞെട്ടിയിരിക്കുകയാണ് ഐറിഷ് മലയാളികൾ.
അയർലന്റിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ എല്ലാം നിറസാന്നിധ്യമായിരുന്ന സണ്ണി എബ്രാഹം ഇളംകുളത്ത് ശാസ്ത്രക്രിയയെ തുടർന്ന് കോട്ടയത്ത് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് സണ്ണി ഇന്ന് വൈകിട്ട് ലോകത്തോട് വിട പറഞ്ഞത്. 57 വയസായിരുന്നു പ്രായം. കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിയാണ് സണ്ണി. ഓഗസ്റ്റ് 11നു കുടുബ സമേതമായിരുന്നു അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി കുടുംബ സമേതം നാട്ടിലേക്കു പുറപ്പെട്ടത്.
അയർലണ്ട് ക്നാനായ കത്തോലിക്കാ അസോസിയേഷന്റെ അമരക്കാരനായിരുന്ന സണ്ണി, വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ ട്രഷററായും, കേരളാ പ്രവാസി കോൺഗ്രസ് നേതാവായും പ്രവർത്തിച്ചു വരികയായിരുന്നു. മാത്രമല്ല, കഴിഞ്ഞ പത്തുവർഷക്കാലത്തിലേറെയായി ഡബ്ലിൻ മേഖലയിലെ നൂറുകണക്കിന് മലയാളികളുടെ ഡ്രൈവിങ് ഗുരുവും കൂടിയായിരുന്നു സണ്ണി എബ്രാഹം.
ഡബ്ലിൻ മാറ്റർ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ജാൻസി സണ്ണിയാണ് ഭാര്യ. ഞീഴൂർ നെടിയകാലയിൽ കുടുംബാംഗമാണ് ജാൻസി. സിഞ്ജു മോൾ, സച്ചു, സഞ്ജു എന്നിവർ മക്കളാണ്. മൂന്നു പേരും ഡബ്ലിനിൽ വിദ്യാർത്ഥികളാണ്. സംസ്‌കാരം പിന്നീട് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. തീയതി നിശ്ചയിച്ചിട്ടില്ല.
സൂസമ്മ ജോൺ, പരേതനായ മാത്യു (കുഞ്ഞച്ചൻ), ജോൺ, ത്രേസ്യാമ്മ ജോസ്, മരിയ തോമസ് (അമേരിക്ക), ജോസ് എബ്രാഹം (കോട്ടയം) എന്നിവർ സഹോദരങ്ങളാണ്.