കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ കാണാൻ തടിച്ച് കൂടിയ ജനക്കൂട്ടം കേരളത്തിൽ മാത്രമല്ല ഇന്ന് ഇന്ത്യ മുഴുവൻ ചർച്ചചെയ്യപ്പെടുകയാണ്. ഈ മുൻ നീലച്ചിത്ര താരത്തെ ഒരുനോക്ക് കാണാൻ ഉണ്ടായ തിരക്ക് അത്രയ്ക്കുണ്ടായിരുന്നു. സണ്ണി ചേച്ചിയെകൊണ്ടുവന്ന് ഇത്രയുംജനക്കൂട്ടം ഉണ്ടാക്കിയ ഫോൺഫോർ ചർച്ചയായപ്പോഴും സണ്ണിക്ക് നൽകിയ പ്രതിഫലം അറിയാൻ പലരും ആഗ്രഹിച്ചിരുന്നു.

അവാർഡ് ഷോയിൽ എത്താനും, ഉദ്ഘാടനത്തിനുമായി കോടികൾ വരെ വാങ്ങിയ താരങ്ങളും വാർത്തയിൽ നിറഞ്ഞിരുന്നു. ഇവിടെയും വ്യത്യസ്തയാവുകയാണ് സണ്ണി ലിയോൺ. കൊച്ചിയിലെത്താൻ സണ്ണി വാങ്ങിയ പ്രതിഫലം കേട്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും. വൻ പ്രതിഫലം വാങ്ങി മാത്രം മലയാളി താരങ്ങളുൾപ്പെടെ വരുമ്പോൾ സണ്ണി വാങ്ങിയത് 14 ലക്ഷം രൂപയും രണ്ടു ബിസിനസ്സ് ക്ലാസ് ടിക്കറ്റും സുരക്ഷയ്ക്കായി 10 ബൗൺസർമാരെയും മാത്രം.

വൻതുക ചെലവിട്ട് ഉദ്ഘാടനത്തിനായി നടീനടന്മാരെ കൊണ്ടു വന്ന ബിസിനസ്സുകാർ ഈ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ്. അതേസമയം കുറഞ്ഞ ചെലവിൽ കേരളം മുഴുവൻ ചർച്ചയാകപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഫോൺ ഫോർ ഉടമകൾ.