- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവളെ കുളിപ്പിക്കുന്നതും നാപ്കിൻ മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതും ഞാൻ തന്നെയാണ്; ഞാനില്ലാത്തപ്പോൾ ആ ഉത്തരവാദിത്തം ഡാനിയേൽ ഭംഗിയായി നിറവേറ്റും: നിഷയുടെ വരവോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നുവെന്ന് സണ്ണി ലിയോൺ
സിനിമയും ഉദ്ഘാടനവുമൊക്കെയായി തിരക്കോട് തിരക്കാണെങ്കിലും സണ്ണി ലിയോൺ അമ്മ റോളിലും തിളങ്ങുകയാണ്. മകൾ നിഷയെ പരിപാലിക്കാൻ കിട്ടുന്ന ഓരോ നിമിഷവും താൻ മതിമറന്ന് ആസ്വദിക്കുകയാണെന്നാണ് സണ്ണി പറയുന്നത്. നിഷയുടെ വരവോടെ ജീവിതം മാറി മറിഞ്ഞെന്നും സണ്ണി പറയുന്നു. സിനിമയുടെയും മോഡലിങ്ങിന്റെയും തിരക്കിലാണെങ്കിലും ഒരൽപം നേരം കിട്ടിയാൽ മകൾ നിഷയുടെ അടുത്തേക്ക് ഓടിവരും സണ്ണി. ലാക്ക്മി ഫാഷൻ വീക്കിനിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി നിഷയെക്കുറിച്ച് മനസ്സ് തുറന്നത്. 'അവളെ കിട്ടിയത് ഭാഗ്യമായി കരുതുന്നു. ഞാനും ഭർത്താവ് ഡാനിയേൽ വെബറും മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് മനസ്സിലാക്കി തുടങ്ങി. അവളെ കുളിപ്പിക്കുന്നതും അവളുടെ നാപ്കിൻ മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലം ഞങ്ങൾ ഒരുപാട് ആസ്വദിക്കുന്നു. സ്വർഗത്തിൽ ജീവിക്കുന്ന അനുഭവമാണെനിക്ക്. ഞാൻ ഇല്ലാത്ത സമയത്ത് അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ഡാനിയേൽ ആണ്'- സണ്ണി പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് രണ്ടു വയസ്സുള്ള നിഷയെ സണ്ണിയ
സിനിമയും ഉദ്ഘാടനവുമൊക്കെയായി തിരക്കോട് തിരക്കാണെങ്കിലും സണ്ണി ലിയോൺ അമ്മ റോളിലും തിളങ്ങുകയാണ്. മകൾ നിഷയെ പരിപാലിക്കാൻ കിട്ടുന്ന ഓരോ നിമിഷവും താൻ മതിമറന്ന് ആസ്വദിക്കുകയാണെന്നാണ് സണ്ണി പറയുന്നത്. നിഷയുടെ വരവോടെ ജീവിതം മാറി മറിഞ്ഞെന്നും സണ്ണി പറയുന്നു.
സിനിമയുടെയും മോഡലിങ്ങിന്റെയും തിരക്കിലാണെങ്കിലും ഒരൽപം നേരം കിട്ടിയാൽ മകൾ നിഷയുടെ അടുത്തേക്ക് ഓടിവരും സണ്ണി. ലാക്ക്മി ഫാഷൻ വീക്കിനിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി നിഷയെക്കുറിച്ച് മനസ്സ് തുറന്നത്.
'അവളെ കിട്ടിയത് ഭാഗ്യമായി കരുതുന്നു. ഞാനും ഭർത്താവ് ഡാനിയേൽ വെബറും മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് മനസ്സിലാക്കി തുടങ്ങി. അവളെ കുളിപ്പിക്കുന്നതും അവളുടെ നാപ്കിൻ മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലം ഞങ്ങൾ ഒരുപാട് ആസ്വദിക്കുന്നു. സ്വർഗത്തിൽ ജീവിക്കുന്ന അനുഭവമാണെനിക്ക്. ഞാൻ ഇല്ലാത്ത സമയത്ത് അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ഡാനിയേൽ ആണ്'- സണ്ണി പറഞ്ഞു.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് രണ്ടു വയസ്സുള്ള നിഷയെ സണ്ണിയും ഭർത്താവും ചേർന്ന് ദത്തെടുത്തത്. 13 കുടുംബങ്ങൾ വേണ്ടെന്ന് വെച്ച കുട്ടിയെയാണ് സണ്ണി ലിയോണും ഭർത്താവും ദത്തെടുത്തത്. വെളുത്ത സണ്ണി കറുത്ത കുഞ്ഞിനെ ദത്തെടുത്തതിനെതിരെയും നിരവധി പേർ രംഗത്തെത്തിയിരുന്നു.