മ്മയായ സന്തോഷത്തിൽ നടി സണ്ണി ലിയോൺ. സണ്ണിയും ഭർത്താവ് ഡാനിയൽ വെബ്ബറും ഒരു പെൺകുഞ്ഞിനെ ദത്തെടുത്താണ് അച്ഛനും അമ്മയുമായത്. നിഷാ കൗർ വെബ്ബർ എന്നാണ്കുട്ടിയുടെ പേര്.

മഹാരാഷ്ടയിലെ ലാത്തുറിൽ നിന്നാണ് ഇവർ കൂട്ടിയെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. രണ്ട് വർഷം മുമ്പ് ഒരു അനാഥാലയത്തിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇവർ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. അഭിനേത്രി ഷെർലിൻ ചോപ്രയാണ് വാർത്ത ആദ്യം പുറത്ത് വിട്ടത്.

കുട്ടിയെ കണ്ട നിമിഷംതന്നെ ദത്തെടുക്കാൻ തീരുമാനിക്കുക ആയിരുന്നെന്ന് സണ്ണിപറയുന്നു. മുന്നാഴ്‌ച്ച കൊണ്ട് കുട്ടിയെ ദത്തെടുക്കാനുള്ളനടപടി ക്രമങ്ങൾ പൂർത്തിയാക്കി. ഞങ്ങൾ നിഷയെ അല്ല നിഷ ഞങ്ങളെ തിരഞ്ഞെടുക്കുക ആയിരുന്നെന്നാണ് സണ്ണി പറയുന്നത് ഒരുകുട്ടിയെ ദത്തെടുക്കുന്ന കാര്യത്തെ കുറിച്ച് ജീവിതത്തിൽ ചിന്തിച്ചിട്ടില്ല. എന്നാൽ നിഷ താമസിച്ചിരുന്ന അനാഥാലയം സഞ്ചരിച്ചതോടെ മനസ്സുമാറുകയായിരുന്നെന്നും ഡാനിയൽ പറഞ്ഞു.