കൊച്ചി: ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ ഇന്ന് കൊച്ചിയിൽ. കേരളത്തിലെ പ്രമുഖ സ്മാർട്ട് ഫോൺ ശൃംഖലയായ ഫോൺ 4 ഡിജിറ്റൽ ഹബ്ബിന്റെ കൊച്ചി എംജി റോഡിലെ ഷോറും ഉദ്ഘാടനത്തിനായാണ് താരം എത്തിയത്.

ഇന്ത്യയാകെ ഏറ്റവും കൂടുതൽ യുവ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. പോൺ ചിത്രങ്ങളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിലെ തിളങ്ങുന്ന താരത്തിലേയ്ക്കുള്ള യാത്രയിലാണ് താരം. ഇന്ന് സണ്ണിയെ കാണാൻ ആയിരക്കണക്കിന് ആരാധകരെത്തുമെന്നാണ് പ്രതീക്ഷ. നേരത്തേ ഒരു അവാർഡ് ഷോയ്ക്കായി സണ്ണി കേരളത്തിലെത്തിയപ്പോഴും വൻ സ്വീകരണമായിരുന്നു.

ഫോൺ വാങ്ങി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സണ്ണിക്കൊപ്പം ഹോട്ടലിൽ ഭക്ഷണവും, മറ്റു നിരവധി സമ്മാനങ്ങളും ഓഫറുകളും നൽകിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.