തിരുവനന്തപുരം: കേരളത്തനിമയിൽ തൂശനിലയിട്ട് സദ്യ കഴിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് ഇപ്പോൾ ഇവരുള്ളത്.

കേരളത്തനിമയിൽ സണ്ണിയും കുട്ടികളും സദ്യ ഉണ്ണുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പിങ്ക് ബ്ലൗസും കേരള സാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ്. മകൾ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു.

റിസോർട്ടിൽ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ടേബിളിൽ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സണ്ണി ലിയോൺ കുടുംബത്തോടൊപ്പം കേരളത്തിലുണ്ട്. സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട ഷൂട്ടിംഗിനായാണ് താരം ഇവിടെ എത്തിയത്.

ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടെന്നാണ് റിപ്പോർട്ട്. എംടിവിയുടെ റിയാലിറ്റി ഷോ ഷൂട്ടിന്റെ ഭാഗമായാണ് സന്ദർശനം.