ണ്ണി ലിയോണിന്റെ കേരള സന്ദർശനം മലയാളക്കരയിൽ ഉണ്ടാക്കിയ കോലാഹലം ചില്ലറയല്ല.സൂപ്പർ താരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും കിട്ടാത്ത സ്വീകരണമാണ് ഒരു മൊബൈൽ ഫോൺ കട ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിലെത്തിയ സണ്ണി ലിയോണിന് കിട്ടിയത്. ആരാധകരെ കണ്ട് സണ്ണിക്ക് വരെ സന്തോഷം അടക്കാനായില്ലെന്നും സന്തോഷം കൊണ്ട് തനിക്ക് കരച്ചിൽ വന്നുവെന്നുമാണ് നടി പറയുന്നത്.

ഇത്രയധികം ആളുകൾ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നോ കാണാനെത്തുമെന്നോ പ്രതീക്ഷി ച്ചില്ലെന്നും അത്തരം അവസ്ഥകളിൽ എന്തു ചെയ്യണം എന്നറിയില്ലെന്നും നടി പറഞ്ഞു. ആരാധകരെ കണ്ട് തനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നെന്നും, അത് അടക്കിപ്പിടിച്ച് ചിരിച്ചുകൊണ്ടാണ് അവരോട് കൈ വീശിക്കാണിച്ചതും അവരെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞതെന്നും സണ്ണി പറഞ്ഞു.

സൗത്ത് ഇന്ത്യയിൽ എവിടെ യാത്ര ചെയ്യുമ്പോഴും അവരുടെ സ്‌നേഹം ശ്രദ്ധിച്ചിട്ടുണ്ടെന്നും വല്ലാത്ത ആകാംക്ഷയാണ് അവർക്കെന്നെ കാണാനെന്നും നടി പറഞ്ഞു. എന്നാൽ അതൊരിക്കലും മോശമായ രീതിയിലല്ല. സ്‌നേഹത്തോടെയാണ്. സണ്ണി ലിയോൺ വ്യക്തമാക്കി.

സ്ത്രീകൾ എപ്പോളും സ്വന്തം ജീവിതത്തെക്കുറിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ പഠിക്കണമെന്നും ഇഷ്ടമുള്ളതു പോലെ ജീവിക്കാൻ പഠിക്കണമെന്നും സണ്ണി ലിയോൺ പറയുന്നു. തനിക്ക് ഫെമിനിസ്റ്റ്, ഫെമിനിസം എന്നീ വാക്കുകളോട് താത്പര്യമില്ലെന്നും നല്ല മനുഷ്യരായിരിക്കുക എന്നതാണ് പ്രധാനമെന്നും അതാണ് തന്റെ നിലപാടെന്നും നടി വ്യക്തമാക്കി