ന്ത്യൻ സിനിമാലോകത്ത് എവിടെയും എപ്പോഴും ചർച്ചാവിഷയമാണ് സണ്ണിലിയോൺ. പോൺ സിനിമകളിൽ അഭിനയിച്ചിരുന്ന താരം ഇപ്പോൾ മോഡലിങിലും ബോളിവുഡ് സിനിമകളിലും ഒക്കെയായി താരമൂല്യം ഉയർത്തിയിരിക്കുകയാണ്. സിനിമകൾ സജീവമായ നടി പല വേദികളിലും തനിക്ക് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് മനസ് തുറക്കാറുണ്ട്. അടുത്തിടെ നേഹ ധൂപിയ അവതരിപ്പിക്കുന്ന ഓഡിയോ ചാറ്റ് ഷോ 'നോ ഫിൽറ്റർ നേഹ'യിൽ പങ്കെടുക്കവെ തനിക്ക് സഹപ്രവർത്തകരിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയെപ്പറ്റിയും ഒറ്റപ്പെടുത്തലിനെക്കുറിച്ചും വീണ്ടും തുറന്ന് പറഞ്ഞു.

ഒരു അവാർഡ് നിശയിൽ പങ്കെടുക്കവെ തനിക്കൊപ്പം സ്റ്റേജ് പങ്കിടാൻ ബോളിവുഡ് താരങ്ങൾ തയ്യാറായില്ലെന്ന് നടി പറയുന്നു. അതിനാൽ ഏറെ നേരം വേദിക്ക് സമീപം ഇരിക്കേണ്ടിവന്ന തനിക്കൊപ്പം ഒരാൾ മാത്രമാണ് അവസാനം തനിക്കൊപ്പം സ്റ്റേജിലേക്ക് വരാൻ തയ്യാറായതെന്നും നടി പറഞ്ഞു. എനിക്കൊപ്പം സ്റ്റേജ് പങ്കിടാൻ വിമുഖരായിരുന്നു ബോളിവുഡ് താരങ്ങൾ. ആരെങ്കിലും ഒപ്പം വരാൻ കാത്ത് എനിക്ക് ഏറെ നേരം അന്ന് വേദിക്കരികിൽ ഇരിക്കേണ്ടിവന്നു. അവസാനം ചങ്കി പാണ്ഡേയാണ് അതിന് തയ്യാറായത്.

സിനിമാമേഖലയിൽ തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഇല്ലെന്നും എന്നാൽ അടുപ്പമുള്ള ചിലരുണ്ടെന്നും പറയുന്നു സണ്ണി. 'എന്നോടൊപ്പം പ്രവർത്തിച്ച ചിലർ നല്ല സുഹൃത്തുക്കളായിട്ടുണ്ട്. അത്തരം പരിചയങ്ങളേ സൗഹൃദത്തിലേക്ക് നയിച്ചിട്ടുള്ളൂ.' പരിചയപ്പെടാൻ വരുന്ന അനേകം പേർക്ക് സണ്ണി ലിയോൺ എന്ന യഥാർഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും താൻ ബോളിവുഡിലെ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നും പറയുന്നു അവർ.