- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സാഹചര്യത്തിൽ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത്; ഇന്ധന വിലയെ ട്രോളി സണ്ണി ലിയോൺ
മുംബൈ: ഓരോ ദിവസവും ഇന്ധന വില റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. നൂറ് കടന്ന ഇന്ധന വിലയെക്കുറിച്ചുള്ള ട്രോളുകൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്. എന്നിട്ടും വില കുറയ്ക്കാനുള്ള ലക്ഷണമൊന്നും എങ്ങുനിന്നും ഇല്ലതാനും.
ഇതിനിടെ വില വർധനയെ ട്രോളി നടി സണ്ണി ലിയോണും രംഗത്തുവന്നു. ഈ സാഹചര്യത്തിൽ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലതെന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.
സണ്ണി ലിയോണിന്റെ പോസ്റ്റിന് താഴെ കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 102.54 രൂപയിലെത്തി, ഡീസൽ 96.21 രൂപ എന്ന നിലയിലുമെത്തി. കോഴിക്കോട് പെട്രോൾ വില 101.രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 100 രൂപ 61 പൈസയും ഡീസലിന് 95.44 രൂപ പൈസയുമായി.
മറുനാടന് ഡെസ്ക്