- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണി ലിയോൺ ദത്തെടുത്ത ആ കുഞ്ഞ് 11 കുടുംബങ്ങൾ വേണ്ടെന്ന് വെച്ച കുട്ടി; അവർ കുഞ്ഞിനെസ്വീകരിച്ചത് നിറമോ പശ്ചാത്തലമോ ആരോഗ്യ സ്ഥിതിയോ നോക്കിയല്ല: സണ്ണി ലിയോണിന്റെ നല്ല മനസ്സിനെ വാനോളം പുകഴ്ത്തി ദത്തെടുക്കൽ ഏജൻസി
ബോളിവുഡ് താരം സണ്ണി ലിയോൺ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത് വൻ വാർത്തയായിരുന്നു. കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വന്നപ്പോൾ സണ്ണിയുടെ കുഞ്ഞിനെ കണ്ട പല ആരാധകരും ഒന്നു നെറ്റി ചുളിച്ചു. കുഞ്ഞിന്റെ നിറമായിരുന്നു അവരുടെ പ്രശ്‌നം. വെളുത്ത സണ്ണി എന്തിനാണ് ഈ കറുത്ത കുഞ്ഞിനെ ദത്തെടുത്തതെന്നായിരുന്നു പലരുടെയും ചോദ്യം. കുഞ്ഞിനെ വേണമെങ്കിൽ ഒരു വെളുത്ത കുഞ്ഞിനെ ദത്തെടുക്കണമെന്നും ഈ കുഞ്ഞിനെ തിരിക നൽകണമെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഈ കുഞ്ഞിനെദത്തെടുത്ത സണ്ണി ലിയോണിന്റെ നല്ല മനസിനെ വാനോളം പുകഴ്‌ത്തുകയാണ് കുട്ടിയെ ദത്ത് നൽകിയ ഏജൻസിയായ കാറ. 'സണ്ണി ലിയോൺ മനുഷ്യത്വമുള്ള സ്ത്രീയാണെന്നും തികച്ചും വ്യത്യസ്ഥമായ അനുഭവമാണ് അവർ തങ്ങൾക്ക് സമ്മാനിച്ചതെന്നും കാറ സിഇഒ ലൈഫ് കേണൽ ദീപക് കുമാർ പറയുന്നു. 11 കുടുംബങ്ങൾ വന്നു കണ്ടിട്ട് വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ കുഞ്ഞിനെയാണ് സണ്ണി ലിയോൺ സ്വീകരിച്ചത്. കുഞ്ഞിന്റെ നിറമോ പശ്ചാത്തലമോ ആരോഗ്യ സ്ഥിതിയോ ഒന്നും അവർക്ക് വിഷയമായിരുന്നില്ല'.സണ്ണിയുടെ നല്ല മനസിനെ വാനോളം പുകഴ്ത്തുകയായ
ബോളിവുഡ് താരം സണ്ണി ലിയോൺ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത് വൻ വാർത്തയായിരുന്നു. കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വന്നപ്പോൾ സണ്ണിയുടെ കുഞ്ഞിനെ കണ്ട പല ആരാധകരും ഒന്നു നെറ്റി ചുളിച്ചു. കുഞ്ഞിന്റെ നിറമായിരുന്നു അവരുടെ പ്രശ്‌നം. വെളുത്ത സണ്ണി എന്തിനാണ് ഈ കറുത്ത കുഞ്ഞിനെ ദത്തെടുത്തതെന്നായിരുന്നു പലരുടെയും ചോദ്യം. കുഞ്ഞിനെ വേണമെങ്കിൽ ഒരു വെളുത്ത കുഞ്ഞിനെ ദത്തെടുക്കണമെന്നും ഈ കുഞ്ഞിനെ തിരിക നൽകണമെന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാൽ ഈ കുഞ്ഞിനെദത്തെടുത്ത സണ്ണി ലിയോണിന്റെ നല്ല മനസിനെ വാനോളം പുകഴ്‌ത്തുകയാണ് കുട്ടിയെ ദത്ത് നൽകിയ ഏജൻസിയായ കാറ. 'സണ്ണി ലിയോൺ മനുഷ്യത്വമുള്ള സ്ത്രീയാണെന്നും തികച്ചും വ്യത്യസ്ഥമായ അനുഭവമാണ് അവർ തങ്ങൾക്ക് സമ്മാനിച്ചതെന്നും കാറ സിഇഒ ലൈഫ് കേണൽ ദീപക് കുമാർ പറയുന്നു. 11 കുടുംബങ്ങൾ വന്നു കണ്ടിട്ട് വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ കുഞ്ഞിനെയാണ് സണ്ണി ലിയോൺ സ്വീകരിച്ചത്. കുഞ്ഞിന്റെ നിറമോ പശ്ചാത്തലമോ ആരോഗ്യ സ്ഥിതിയോ ഒന്നും അവർക്ക് വിഷയമായിരുന്നില്ല'.സണ്ണിയുടെ നല്ല മനസിനെ വാനോളം പുകഴ്‌ത്തുകയായിരുന്നു ഇവർ.
അതേ സമയം കുഞ്ഞിനെ ദത്തെടുത്തതിന്റെ പേരിൽ സണ്ണി ലിയോണിനെ വിമർശിച്ചുകൊണ്ടും പലരും രംഗത്തെത്തി. നിങ്ങൾക്കൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു അത്തരക്കാരുടെ വാദം. ഭാവിയിൽ ആ കുഞ്ഞ് ഇക്കാര്യമോർത്ത് ലജ്ജിക്കുമെന്നും പലരും വിമർശിച്ചു.
അതേസമയം കുഞ്ഞിനെ ദത്തെടുത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വിവാദങ്ങൾക്കൊന്നും സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും ചെവി കൊടുത്തിട്ടില്ല. നിഷ കൗർ വെബ്ബർ എന്നാണ് കുഞ്ഞിന് ഇവർ പേരിട്ടിരിക്കുന്നത്. എന്തായാലും സണ്ണിയും വെബ്ബറും കുഞ്ഞും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.