- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുതന്നെയാണ് എന്റെ പണി.... എന്റെ അന്നം; 'എന്നെ കൊല്ലാം.. തോൽപിക്കാനാവില്ല'; യൂണിഫോമിട്ട് 2011ൽ ജോലിചെയ്തിരുന്നു: ട്രാഫിക്കിലേക്ക് മാറ്റി പണികൊടുത്ത 'ഡിജിപി' പ്രതികരണവുമായി ഫേസ്‌ബുക്കിൽ
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഡിജിപിയെയും വെല്ലുന്ന സൂപ്പർ ഡിജിപിയായി വിലസിയെങ്കിലും സർക്കാർ മാറിയപ്പോൾ പൊലീസ് അസോസിയേഷൻ നേതാവ് 'കൊല്ലാം തോൽപ്പിക്കാനാവില്ല' പ്രതികരണവുമായി ഫേസ്‌ബുക്കിൽ. കേരളത്തിൽ ഭരണമാറ്റം വന്നതുമുതൽ ചില അവതാരങ്ങൾ നടത്തുന്ന ഭീഷണി മുഖവിലക്കെടുക്കുന്നില്ലെന്നും 'എന്നെ കൊല്ലാം.. പക്ഷേ തോൽപ്പിക്കാനാവില്ല' എന്നും പ്രഖ്യാപിച്ചാണ് തനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ ഖണ്ഡിച്ചും കളിയാക്കുന്ന പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞും അജിത് പോസ്റ്റിട്ടത്. ട്രാഫിക് പൊലീസിൽ സിവിൽ പൊലീസ് ഓഫീസറും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ജി.ആർ. അജിത്തിനെ ഇടതു സർക്കാർ വന്നയുടൻ തന്നെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ അഞ്ചുകൊല്ലം കാക്കിയണിയാതെ തോളിൽ ബാഗും തൂക്കി കറങ്ങി നടന്ന പൊലീസ് അസോസിയേഷൻ നേതാവിനാണ് സർക്കാർ മാറിയപ്പോൾ ശരിക്കും പണികിട്ടിയത്. അജിത് കുമാറിനെ എംജി റോഡിൽ ഗതാഗത നിന്ത്രണത്തിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ നേരിട്ട് നിയമിക്കുകയായിരുന്നു.
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഡിജിപിയെയും വെല്ലുന്ന സൂപ്പർ ഡിജിപിയായി വിലസിയെങ്കിലും സർക്കാർ മാറിയപ്പോൾ പൊലീസ് അസോസിയേഷൻ നേതാവ് 'കൊല്ലാം തോൽപ്പിക്കാനാവില്ല' പ്രതികരണവുമായി ഫേസ്‌ബുക്കിൽ. കേരളത്തിൽ ഭരണമാറ്റം വന്നതുമുതൽ ചില അവതാരങ്ങൾ നടത്തുന്ന ഭീഷണി മുഖവിലക്കെടുക്കുന്നില്ലെന്നും 'എന്നെ കൊല്ലാം.. പക്ഷേ തോൽപ്പിക്കാനാവില്ല' എന്നും പ്രഖ്യാപിച്ചാണ് തനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ ഖണ്ഡിച്ചും കളിയാക്കുന്ന പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞും അജിത് പോസ്റ്റിട്ടത്.
ട്രാഫിക് പൊലീസിൽ സിവിൽ പൊലീസ് ഓഫീസറും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ജി.ആർ. അജിത്തിനെ ഇടതു സർക്കാർ വന്നയുടൻ തന്നെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ അഞ്ചുകൊല്ലം കാക്കിയണിയാതെ തോളിൽ ബാഗും തൂക്കി കറങ്ങി നടന്ന പൊലീസ് അസോസിയേഷൻ നേതാവിനാണ് സർക്കാർ മാറിയപ്പോൾ ശരിക്കും പണികിട്ടിയത്. അജിത് കുമാറിനെ എംജി റോഡിൽ ഗതാഗത നിന്ത്രണത്തിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ നേരിട്ട് നിയമിക്കുകയായിരുന്നു.
'ഞാൻ ഡ്യൂട്ടിക്ക് ഇറങ്ങിയത് വലിയ ആഘോഷമാക്കിയ പ്രിയസഖാക്കളുടെ ആത്മസായൂജ്യം അവർക്ക് ആനന്ദം നൽകിയതിൽ സന്തോഷം തന്നെ.. എനിക്ക് പണി തന്നു എന്നു പറയുന്നവരോട് ആത്മാഭിമാനത്തോടെ പറയട്ടെ ഇത് തന്നെയാണ് എന്റെ പണി.. എന്റെ അന്നം...' ഇങ്ങനെ തുടങ്ങുന്ന പോസ്റ്റിൽ താൻ യൂണിഫോം ഇട്ട് 2011ൽ ഡ്യൂട്ടി ചെയ്തിരുന്നെന്നും അതിനുശേഷം കഴിഞ്ഞ അഞ്ചുവർഷം സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ച് നിരവധി നേട്ടങ്ങൾ കൈവരിച്ചെന്നും വ്യക്തമാക്കി അവ അജിത് വിവരിക്കുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് സരിതയുമായി ചേർത്ത് ഉന്നയിച്ച ആരോപണങ്ങളിൽ ഭയക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അജിത് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും പ്രഖ്യാപിക്കുന്നു.
സർക്കാർ മാറിയതോടെ യൂണിഫോമിട്ട് റോഡിൽ ട്രാഫിക് നിയന്ത്രണത്തിന് ഇറങ്ങിയതോടെ
സഹപ്രവർത്തകരിൽ ചിലർ ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട് നേതാവിന്റെ പണിയെടുക്കൽ ആഘോഷിച്ചതോടെയാണ് കഴഞ്ഞദിവസം ഇക്കാര്യം വാർത്തയായത്. ഒരു കാലത്ത് ഡിജിപിയെയും വെല്ലുന്നു വിധത്തിൽ അധികാര കേന്ദ്രമായി പ്രവർത്തിച്ച നേതാവിന്റെ ഇപ്പോഴത്തെ അവസ്ഥ സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ ആഘോഷിച്ചു. നേതാക്കന്മാരുടെ മൂടുതാങ്ങികളായി നടന്നാൽ ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് പറഞ്ഞായിരുന്നു ഫേസ്‌ബുക്കിൽ കമന്റുകൾ.
യുഡിഎഫ് ഭരണകാലത്ത് സേനയിലെ സൂപ്പർ പൊലീസായാണ് അജിത്ത് അറിയപ്പെട്ടിരുന്നത്. വെള്ളിയാഴ്ച പരേഡിൽ പങ്കെടുക്കാത്ത ഇയാളെ ആബ്‌സെന്റ് എഴുതിയതിന്റെ പേരിൽ തിരുവനന്തപുരം ഡിസിപി ആയിരുന്ന അജിതാ ബീഗത്തെ സ്ഥലം മാറ്റാൻ ഇയാൾ മുൻകൈ എടുത്തെന്ന ആരോപണവും ഉണ്ടായിരുന്നു. എസ് പി റാങ്കിലുള്ള പൊലീസുകാരെ കൈയേറ്റം ചെയ്യാൻ വരെ അജിത്കുമാർ മുതിർന്നിരുന്നു. അജിതിന്റെ നിയമനം ഒരു തുടക്കം മാത്രമാണെന്നാണ് ഇതുപക്ഷ അനുകൂല പൊലീസുകാർ പറയുന്നത്.സോളാർ കേസിൽ തന്നിൽ നിന്നും അജിത് കുമാർ പണം വാങ്ങിയിരുന്നെന്നും സരിതാ നായർ ആരോപിച്ചിരുന്നു. സരിതയിൽ നിന്നും 20 ലക്ഷം രൂപയാണ് ജി ആർ അജിത്കുമാർ വാങ്ങിയതെന്നാണ് ആരോപണം. കൂടാതെ എല്ലാ സ്റ്റേഷനുകളിലും സോളാർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിൽ പ്രമേയം പാസാക്കാമെന്ന് പറഞ്ഞിരുന്നതായും സ്മരണികയിൽ പരസ്യം നൽകുമെന്ന് പറഞ്ഞതായും മൊഴിയിൽ പറഞ്ഞിരുന്നു.
അജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഞാൻ ഡ്യൂട്ടിക്ക് ഇറങ്ങിയത് വലിയ ആഘോഷമാക്കിയ പ്രിയസഖാക്കളുടെ ആത്മസായൂജ്യം അവർക്ക് ആനന്ദം നൽകിയതിൽ സന്തോഷം തന്നെ.. എനിക്ക് പണി തന്നു എന്നു പറയുന്നവരോട് ആത്മാഭിമാനത്തോടെ പറയട്ടെ ഇത് തന്നെയാണ് എന്റെ പണി.. എന്റെ അന്നം...
എന്നെ ഡ്യൂട്ടിക്ക് നിയോഗിച്ചാൽ ലീവ് എടുത്തു മുങ്ങുമെന്ന് കരുതിയ സുഹൃത്തുക്കൾക്ക് നിരാശയുണ്ടായെങ്കിലും എന്റെ ചിത്രമെടുത്തു വാർത്തയുമായി പത്രമോഫീസുകൾ തോറും കയറിയിറങ്ങി ആശ തീർത്തു.. പൊലീസ് അസോസിയേഷന്റെ സംസ്ഥാന ജനറൽസെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നവരെ ജനറൽഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാറുണ്ട്.. മുൻകാല ഭാരവാഹികൾക്കും ലഭിച്ച അതെ ആനുകൂല്യമേ ഇക്കാര്യത്തിൽ എനിക്കും ലഭിച്ചിട്ടുള്ളൂ..
പൊലീസ് ഉധ്യോഗസ്ഥരെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളിലും നിരന്തരം ഇടപെട്ടു പ്രവർത്തിക്കുന്നതുകൊണ്ടു തന്നെ എന്റെ സഹപ്രവർത്തകരുടെ എല്ലാ ക്ലേശങ്ങളും എനിക്കും അറിയാം. ഒരു ദിവസം കുറഞ്ഞത് പത്തു മുതൽ പതിനെട്ടു മണിക്കൂർ വരെ പൊലീസ് ഉധ്യോഗസ്ഥർക്ക് വേണ്ടി പ്രവർത്തനനിരതമാകാറുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചു സഹപ്രവർത്തകരുടെ സുഖദുഃഖങ്ങളിൽ പങ്കെടുത്തു അവർക്കൊപ്പം ജീവിച്ച ആള് തന്നെയാണ്..പലപ്പോഴും എന്റെ കുടുംബത്തിനു വേണ്ടി സമയം ചെലവഴിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഭാരവാഹിത്വം അലങ്കാരമായി കൊണ്ടു നടക്കുന്ന സംഘടനാ പ്രവർത്തനം അല്ല എന്റേത്. ഏറ്റെടുക്കുന്ന ദൗത്യം എന്തു ത്യാഗം സഹിച്ചും വിജയകരമായി പൂർത്തീകരിക്കുക എന്നതാണ് എന്റെ പ്രവർത്തന ശൈലി ...
ഞാൻ ഇതുവരെ യൂണിഫോം ഇട്ടു ഡ്യൂട്ടി ചെയ്തിട്ടില്ല എന്നൊക്കെ പറയുന്നത് ബാലിശമാണ്. 2011ൽ സംസ്ഥാന ജനറൽസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തിരുവനന്തപുരം സിറ്റി ഏ ആർ ക്യാമ്പിൽ ഡ്യൂട്ടി ചെയ്തിട്ടുണ്ടോ എന്നു നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ് കഴിഞ്ഞ അഞ്ചു വര്ഷം പൊലീസ് സംഘടനയുടെ പ്രവർത്തനത്തിലൂടെ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. അതൊന്നും ആർക്കും നിരസിക്കുവാനോ വിസ്മരിക്കുവാനോ കഴിയില്ല..
ഉധ്യോഗസ്ഥരുടെ പരിശീലന കാലം സർവിസ് ആയി പരിഗണിച്ചതും സെൻട്രൽ പൊലീസ് കാന്റീൻ അനുവദിച്ചതും യൂണിഫോം അലവൻസ് ഇരട്ടിയാക്കിയതും, പ്രൊമോഷൻ ടെസ്റ്റിൽ മോഡറേഷൻ മാർക്ക് നല്കിയതും ജി.ഡി ഡ്യൂട്ടി 12 മണിക്കൂർ ആക്കിയതും, ശബരിമല മെസ്സ് സൗജന്യമാകിയതും, ഓണം ഡ്യൂട്ടിക്ക് പ്രത്യേക അലവൻസ്, നാലാം ഗ്രേഡ് അനുവദിച്ചതും പത്താം ശമ്പള പരിഷ്‌കരണത്തിലൂടെ പൊലീസ് ഉധ്യോഗസ്ഥർക്ക് പ്രത്യേക സ്‌കൈയിൽ നേടിയെടുത്തതും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളും നൂറിലധികം അനുകൂല ഉത്തരവുകളും ഇക്കാലയളവിൽ സമ്പാദിക്കാനായത് വിശ്രമമില്ലാത്ത പ്രവർത്തനത്തിലൂടെ ആയിരുന്നു..
ഞാൻ യൂണിഫോം ഇട്ടു ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം പൊലീസ് ഉദ്ധ്യോഗസ്ഥരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രയത്‌നിച്ചു.. അതിൽ എനിക്ക് അഭിമാനമുണ്ട്. മറ്റു സർവീസ് സംഘടനകൾ പോലും അസൂയപൂർവ്വം നോക്കി കാണുന്ന നേട്ടങ്ങളെക്കുറിച്ച് കൂടി മനസിലാക്കണം.. പൊലീസ് ഉദ്ധ്യോഗസ്ഥരെ മൂന്നാം തരക്കാരായി കണ്ടിരുന്ന സമൂഹത്തിനു മുന്നിൽ പൊലീസ് സംഘടനക്കു പ്രാധാന്യവും പ്രസക്തിയും ഉണ്ടാക്കിയെടുക്കാൻ എളിയ പ്രവർത്തനങ്ങളിൽ കൂടി കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്..
ഞാൻ മാളിക മുകളിലായിരുന്നു നിരീക്ഷണം എന്നെകുറിച്ചോ എന്റെ പ്രവർത്തനങ്ങളെകുറിച്ചോ ശരിയായ വിലയിരുത്തൽ നടത്താതെയുള്ള വിശേഷണമാണ്..കൂടുതൽ ഉയരങ്ങളിലേക്ക് പോകുമ്പോൾ വീഴ്ചക്കു ആഘാതം കൂടുമെന്ന യാഥാർഥ്യം ഉൾക്കൊള്ളുന്നതുകൊണ്ട് വിനയാന്വിതനായി തന്നെയാണ് പ്രവർത്തനം കാഴ്ചവച്ചത്..
ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി അധികാരികളെ കാണുവാൻ യാതൊരു മടിയും കാണിച്ചിട്ടില്ല.. വിദ്യാർത്ഥി പ്രസ്ഥാന കാലഘട്ടത്തിൽ ആർജിച്ചെടുത്ത ആ നെഞ്ചുറപ്പു ഇന്നും കൂട്ടിനുണ്ട്.. നിങ്ങൾ പറയുന്ന അധികാരത്തിന്റെ ഇടനാഴികളിൽ ഞാൻ സഞ്ചരിച്ചത് എന്റെ സുഖ സൗകരിയങ്ങൾ തേടിയല്ല.. കേരളത്തിലെ പൊലീസ് സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുതുന്നതിനും അനുകൂലമായ തീരുമാനങ്ങളും ഉത്തരവുകളും നേടുന്നതിനു വേണ്ടി ആയിരുന്നു. ധനസമ്പാദനമാർഗമായി സംഘടനാ പ്രവർത്തനം കൊണ്ട് നടന്നിട്ടില്ല. ഞാൻ അഴിമതി കാട്ടിയിട്ടുണ്ടെന്നു തെളിയിക്കുവാൻ ഏതു അന്വേഷണ മാർഗവും നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്.
എന്റെ വൈയക്തികമായ എല്ലാ ആവശ്യങ്ങളും മാറ്റി നിറുത്തി രാപകൽ വ്യത്യാസമില്ലാതെ ഞാൻ പൊലീസ് ഉധ്യോഗസ്ഥർക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.. എന്റെ പ്രവർത്തന ശൈലിയിൽ അസൂയപൂണ്ടവർ എനിക്കെതിരെ കെട്ടുകഥകളും ആരോപങ്ങങ്ങളും പടച്ചുവിട്ടു.. എനിക്കും ഒരു കുടുംബം ഉണ്ടെന്നു അവർ മറന്നു.. എന്റെ പ്രവർത്തനത്തിലെ സംശുദ്ധതയും ആത്മാർത്ഥതയും നൽകുന്ന കരുത്തിലാണ് ഞാൻ പിടിച്ചു നിൽക്കുന്നത്.. ആർക്കു മുന്നിലും അടിയറവു പറയാനും മുട്ട് മടക്കാനും ഞാൻ തയ്യാറല്ല. പൊലീസ് സംഘടനയുടെ തലപ്പത്ത് ഇരുന്നവരുടെ അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാട്ടം നടത്തിയതിന്റെ പേരിലാണ് എനിക്കെതിരെ വേട്ടപട്ടികളെപ്പോലെ ചിലർ പായുന്നത്..
പൊലീസ് പരിശീലന കാലയളവിൽ മലപ്പുറം പാണ്ടിക്കാട് ക്യാമ്പിൽ കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ച എനിക്ക് ട്രാഫിക് ഡ്യൂട്ടി എന്നല്ല ഏതു ഡ്യൂട്ടിയും പ്രയാസമല്ല.. 56 വയസുവരെ ഈ ഡ്യൂട്ടികൾ ചെയ്യാൻ വിധിക്കപ്പെട്ട ഞാൻ ഇതിൽ നിന്നും ഒളിച്ചോടുകയുമില്ല. ട്രാൻസ്ഫർ നടപടികൾ എനിക്ക് ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.. അന്നൊന്നും എന്റെ നിലപാടുകളിൽ നിന്നും പിന്നോട്ട് പോയിട്ടില്ല..
എന്നെ ഡ്യൂട്ടിക്ക് ഇറക്കി എന്നു പറഞ്ഞു വാർത്ത കൊടുത്തു ആഘോഷിക്കുന്ന അവതാരങ്ങൾ സംഘടന നേതൃത്വത്തിൽ ഇരുന്നപ്പോൾ എന്തു ഡ്യൂട്ടി ആണ് ചെയ്തിട്ടുള്ളത് എന്നു നിങ്ങൾ അന്വേഷിക്കണം.. ഭരണം മാറുമ്പോൾ ഇല്ലാത്ത രോഗത്തിന്റെ പേരിൽ മെഡിക്കൽ ലീവ് എടുത്തു മുങ്ങുന്നവരാണ് എന്നെ വിമർശിക്കുന്നത്.. യൂണിഫോം അണിഞ്ഞു ഡ്യൂട്ടി ചെയ്യുന്നത് ഏറെ അഭിമാനത്തോടെ തന്നെയാണ് ഞാൻ കാണുന്നത്. അതിൽ ഒരു സങ്കോചവും എനിക്കില്ല.
സോളാർ കേസിലെ പ്രതി സരിതയുമായി ബന്ധപ്പെടുത്തി എനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെട്ടി ചമച്ചവരെ എനിക്കറിയാം.. നേരിന്റെ കണിക പോലുമില്ലാത്ത ഈ ആരോപണങ്ങളിൽ ഭയക്കുന്നവനുമല്ല.. ഒട്ടേറെ രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ സരിത ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ അവരാരും തന്നെ കോടതിയിൽ പോയില്ല. സരിതക്കെതിരെ ആദ്യം കോടതിയിൽ പോയത് ഞാൻ ആണ്. എനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് സരിതയ്ക്ക് തെളിവ് നൽകാൻ കഴിഞ്ഞില്ല എന്നുള്ളത് പിന്നീടു അന്വേഷണ കമ്മിഷൻ മുമ്പാകെ വ്യക്തമായതാണ്..
കേരളത്തിൽ ഭരണമാറ്റം വന്നതുമുതൽ ചില അവതാരങ്ങൾ എന്നെ ഫോണിലൂടെയും വാട്‌സ് ആപിലൂടെയും മറ്റും നിരന്തരം (വധഭീഷണി) ഭീഷണിപ്പെടുത്തുന്നുണ്ട് .. അതൊന്നും ഞാൻ മുഖവിലക്കെടുക്കുന്നില്ല... നിങ്ങൾക്ക് എന്നെ കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല.. പോരാട്ട വീര്യം നെഞ്ചിലുള്ളിടത്തോളം കാലം ആരുടെ മുന്നിലും തോൽക്കാൻ ഞാൻ തയ്യാറല്ല എന്നു ഓർമപ്പെടുത്തി കൊണ്ട് നിർത്തട്ടെ..