- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുകൊല്ലം കൂടി കഴിഞ്ഞാൽ ചൈനയെ യുദ്ധത്തിൽ തോൽപ്പിക്കാൻ പോലും അമേരിക്കയ്ക്ക് കഴിയില്ല; ലോകത്തിന്റെ സൂപ്പർ പൊലീസ് ആകുന്നത് നമ്മുടെ അയൽരാജ്യം തന്നെ
യുഎസും ചൈനയും വർഷങ്ങളായി പരമ്പരാഗത വൈരികളാണ്. ഒന്ന് മുതലാളിത്ത രാജ്യമാണെങ്കിൽ മറ്റേത് തികഞ്ഞ് കമ്മ്യൂണിസ്റ്റ് രാജ്യമാണ്. ഇരു രാജ്യങ്ങളും തമ്മിൽ കാലാകാലങ്ങളായുള്ള ഉരസൽ ഒരു യുദ്ധത്തിൽ കലാശിക്കുമോയെന്നത് എന്നും ലോകം പുലർത്തുന്ന ഏറ്റവും വലിയൊരു ഉത്കണ്ഠയാണ്.എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള ഒരു യുദ്ധമുണ്ടായാൽ ആത്യന്തികമായി അമേരിക്ക ജയിക്കുമെന്ന് മിക്കവാറും ഉറപ്പാണ്. എന്നാൽ പത്തുകൊല്ലം കൂടി കഴിഞ്ഞാണ് ഈ യുദ്ധം നടക്കുന്നതെങ്കിൽ ചൈനയെ യുദ്ധത്തിൽ തോൽപ്പിക്കാൻ അമേരിക്ക് സാധിക്കില്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇതോടെ ലോകത്തിന്റെ സൂപ്പർ പൊലീസായി നമ്മുടെ അയൽരാജ്യം മാറുമെന്നുറപ്പാണ്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ മുൻ ചീഫ് ഇന്റലിജൻസ് അഡൈ്വസറായ ഡേവിഡ് ഗോംപെർട്ടാണ് ഇത് സംബന്ധിച്ച പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. ലോക യുദ്ധത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമുള്ള ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. റാൻഡ് കോർപറേഷന് വേണ്ടിയാണിത് തയ്യാറാക്കിയിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ അമേരിക്ക
യുഎസും ചൈനയും വർഷങ്ങളായി പരമ്പരാഗത വൈരികളാണ്. ഒന്ന് മുതലാളിത്ത രാജ്യമാണെങ്കിൽ മറ്റേത് തികഞ്ഞ് കമ്മ്യൂണിസ്റ്റ് രാജ്യമാണ്. ഇരു രാജ്യങ്ങളും തമ്മിൽ കാലാകാലങ്ങളായുള്ള ഉരസൽ ഒരു യുദ്ധത്തിൽ കലാശിക്കുമോയെന്നത് എന്നും ലോകം പുലർത്തുന്ന ഏറ്റവും വലിയൊരു ഉത്കണ്ഠയാണ്.എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള ഒരു യുദ്ധമുണ്ടായാൽ ആത്യന്തികമായി അമേരിക്ക ജയിക്കുമെന്ന് മിക്കവാറും ഉറപ്പാണ്. എന്നാൽ പത്തുകൊല്ലം കൂടി കഴിഞ്ഞാണ് ഈ യുദ്ധം നടക്കുന്നതെങ്കിൽ ചൈനയെ യുദ്ധത്തിൽ തോൽപ്പിക്കാൻ അമേരിക്ക് സാധിക്കില്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇതോടെ ലോകത്തിന്റെ സൂപ്പർ പൊലീസായി നമ്മുടെ അയൽരാജ്യം മാറുമെന്നുറപ്പാണ്.
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ മുൻ ചീഫ് ഇന്റലിജൻസ് അഡൈ്വസറായ ഡേവിഡ് ഗോംപെർട്ടാണ് ഇത് സംബന്ധിച്ച പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. ലോക യുദ്ധത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമുള്ള ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. റാൻഡ് കോർപറേഷന് വേണ്ടിയാണിത് തയ്യാറാക്കിയിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ അമേരിക്കയും ചൈനയും തമ്മിൽ പോരാട്ടമുണ്ടായാൽ യുഎസ് ചൈനയെ പ്രയാസമില്ലാതെ കീഴടക്കുമെന്നും എന്നാൽ അമേരിക്കയുമായി സൈന്യത്തിന്റെ കാര്യത്തിലും സാമ്പത്തിക മേഖലയിലുമുള്ള വിടവ് ചൈന ത്വരിത ഗതിയിൽ നികത്തുന്നതിനാൽ പത്ത് വർഷം കൂടി കഴിഞ്ഞാണ് ഈ യുദ്ധം സംഭവിക്കുന്നതെങ്കിൽ അമേരിക്കയ്ക്ക് ഉണ്ടാകുന്ന വീഴ്ച ഭീകരമായിരിക്കുമെന്നും നഷ്ടം ഭീകരമായിരിക്കുമെന്നും ഗോംപെർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പരമ്പരാഗത വൈരികൾ തമ്മിലുള്ള പോരാട്ടം തുടങ്ങിയാൽ യുഎസും ചൈനയും സൈന്യം, സാങ്കേതിക വിദ്യ, തുടങ്ങിയവ വിപുലപ്പെടുത്തുമെന്നും കര, നാവിക, വ്യോമ മേഖലകളിലും ബഹിരാകാശത്തും സൈബർ സ്‌പേസിലും തീപാറുന്ന പോരാട്ടമുണ്ടാകുമെന്നും ഗോംപെർട്ട് പ്രവചിക്കുന്നു. അമേരിക്കചൈന യുദ്ധം 2025ലാണ് ഉണ്ടാകുന്നതെങ്കിൽ ചൈന യുഎസിന് വൻ തിരിച്ചടിയേകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടാം ഏത് കാലത്ത് സംഭവിച്ചാലും അത് സർവനാശം വിതയ്ക്കുമെന്നാണ് ' വാർ വിത്ത് ചൈന' എന്ന റിപ്പോർട്ടിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് മൃതപ്രായരാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കണക്കാക്കുക തന്നെ ബുദ്ധിമുട്ടായിരിക്കും.
അമേരിക്കയും ചൈനയും ഇരു കൂട്ടർക്കും നഷ്ടമുണ്ടാക്കുന്ന ഇത്തരത്തിലൊരു പോരാട്ടത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും ഇരുപക്ഷത്തെയും സേനകൾ യുദ്ധത്തിനായി നിരന്തരം തയ്യാറെടുത്ത് വരുന്നുണ്ടെന്നും ഗോംപെർട്ട് അഭിപ്രായപ്പെടുന്നു. അത്തരമൊരു യുദ്ധം സംഭവിച്ചാൽ ചൈനയ്ക്ക് സംഭവിക്കുന്ന തിരിച്ചടി അമേരിക്കയ്ക്കുണ്ടാകുന്നതിനേക്കാൾ ശക്തിയേറിയതയാരിക്കുമെന്നും ഗോംപെർട്ട് പ്രവചിക്കുന്നു. ഇത്തരം ഒരു യുദ്ധമുണ്ടായാൽ പടിഞ്ഞാറൻ പസിഫിക്ക് ഭൂരിഭാഗവും യുദ്ധമേഖലയായിത്തീരുമെന്നുറപ്പാണ്. ചൈനയ്ക്ക് ഈ പ്രദേശവുമായും ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായുമുള്ള വ്യാപാരം ഇല്ലാതാവും. ഓരോ വർഷം കഴിയുന്തോറും ചൈനയുടെ സൈന്യം ത്വരിതഗതിയിൽ മെച്ചപ്പെടുകയും വിപുലീകരിക്കപ്പെടുകയും അമേരിക്ക ഇത്തരമൊരു യുദ്ധത്തിൽ മേൽക്കൈ നേടാനുള്ള സാധ്യത കുറഞ്ഞ് വരുന്നുവെന്നും പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഇപ്പോൾ പ്രാദേശിക തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വേണ്ട വിധത്തിൽ പരിഹരിച്ചില്ലെങ്കിൽ രണ്ട് ആഗോള ശക്തികളും വിനാശകരമായ യുദ്ധത്തിലെത്തിപ്പെടാനുള്ള സാധ്യത അകലെയല്ലെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.