- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുയോർക്കിലെ ഈ ഹോട്ടൽമുറിയിൽ ഒരു ദിവസം താമസിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണം; ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ ആളുകൾ മരിക്കുന്ന ലോകത്ത് സമ്പന്നർ ജീവിക്കുന്നതിങ്ങനെ
ന്യൂഡൽഹി: പണക്കാർക്കുപോലും സ്വപ്‌നം കാണാവുന്നതിലും അപ്പുറമാണ് ഈ ഹോട്ടൽ. ന്യുയോർക്കിലെ മാർക്ക് ഹോട്ടലിൽ ഒരുദിവസം താമസിക്കണമെങ്കിൽ 50 ലക്ഷം രൂപയിലേറെ മുടക്കണം. ലോകത്തേറ്റവും ചെലവേറിയ ആഡംബര സ്യൂട്ടാണ് മാർക്ക് ഹോട്ടലിലേത്. ലോകത്തെ അതിസമ്പന്നർക്കുമാത്രം ആലോചിക്കാവുന്ന കാര്യമാണത്. മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലുള്ള ഹോട്ടലിലെ ഈ സ്യൂട്ടിന് മാത്രം 12,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ സ്യൂട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹോട്ടലിന്റെ 16-ാമത്തെയും 17-ാമത്തെയും നിലകളിലായി സ്ഥിതിചെയ്യുന്ന സ്യൂട്ട് 2015 ഒക്ടോബറിലാമ് അതിഥികൾക്കായി തുറന്നുകൊടുത്തത്. ഉയരമുള്ള ഭിത്തികളും വിശാലമായ ലിവിങ് റൂമുമാണ് സ്യൂട്ടിന്റെ പ്രത്യേകത. 2500 ചതുരശ്ര അടി വലിപ്പമുള്ള സ്വകാര്യ റൂഫ് ടോപ്പും സജ്ജീകരിച്ചിരിക്കുന്നു. സെൻട്രൽ പാർക്കിന്റെയും മാൻഹട്ടൻ സ്‌കൈലൈന്റെയും അനുപമായ കാഴ്ചകളും ഇവിടെനിന്ന് കാണാം. 24 ആളുകളെ ഉൾക്കൊള്ളാവുന്ന വിശാലമായ ഡൈനിങ് റൂമും സ്യൂട്ടിനുണ്ട്. വിഖ്യാത ഇന്റീരിയർ ഡിസൈനർ ജാക്വസ് ഗ്രാഞ്ജാ
ന്യൂഡൽഹി: പണക്കാർക്കുപോലും സ്വപ്‌നം കാണാവുന്നതിലും അപ്പുറമാണ് ഈ ഹോട്ടൽ. ന്യുയോർക്കിലെ മാർക്ക് ഹോട്ടലിൽ ഒരുദിവസം താമസിക്കണമെങ്കിൽ 50 ലക്ഷം രൂപയിലേറെ മുടക്കണം. ലോകത്തേറ്റവും ചെലവേറിയ ആഡംബര സ്യൂട്ടാണ് മാർക്ക് ഹോട്ടലിലേത്. ലോകത്തെ അതിസമ്പന്നർക്കുമാത്രം ആലോചിക്കാവുന്ന കാര്യമാണത്.
മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലുള്ള ഹോട്ടലിലെ ഈ സ്യൂട്ടിന് മാത്രം 12,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ സ്യൂട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹോട്ടലിന്റെ 16-ാമത്തെയും 17-ാമത്തെയും നിലകളിലായി സ്ഥിതിചെയ്യുന്ന സ്യൂട്ട് 2015 ഒക്ടോബറിലാമ് അതിഥികൾക്കായി തുറന്നുകൊടുത്തത്.
ഉയരമുള്ള ഭിത്തികളും വിശാലമായ ലിവിങ് റൂമുമാണ് സ്യൂട്ടിന്റെ പ്രത്യേകത. 2500 ചതുരശ്ര അടി വലിപ്പമുള്ള സ്വകാര്യ റൂഫ് ടോപ്പും സജ്ജീകരിച്ചിരിക്കുന്നു. സെൻട്രൽ പാർക്കിന്റെയും മാൻഹട്ടൻ സ്‌കൈലൈന്റെയും അനുപമായ കാഴ്ചകളും ഇവിടെനിന്ന് കാണാം. 24 ആളുകളെ ഉൾക്കൊള്ളാവുന്ന വിശാലമായ ഡൈനിങ് റൂമും സ്യൂട്ടിനുണ്ട്.
വിഖ്യാത ഇന്റീരിയർ ഡിസൈനർ ജാക്വസ് ഗ്രാഞ്ജാണ് സ്യൂട്ട് മോടിപിടിപ്പിച്ചിട്ടുള്ളത്. ഓരോ മുറിയിലും എച്ച്ഡി ടിവി അടക്കം സർവ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ രാജ് പാലസ് ഹോട്ടലിലുള്ള ശശി മഹലിനെ വെല്ലുന്ന തരത്തിലാണ് ഈ സ്യൂട്ട് സജ്ജീകരിച്ചിട്ടുള്ളത്.
16,000 ചതുരശ്ര അടി വലിപ്പമുള്ള സ്യൂട്ടാണ് ശശി മഹൽ. നാല് കിടപ്പുമുറികളും ലൈബ്രറിയും തീയറ്ററുമൊക്കെയായി ശശി മഹലും ലോകത്തെ അത്യാഢംബര സ്യൂട്ടുകളിലൊന്നാണ്. പുരാതന ശില്പചാതുരിയിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ശശി മഹലിൽ ഒരു ദിവസം തങ്ങണമെങ്കിലും 30 ലക്ഷത്തിലേറെ രൂപ നൽകണം.