- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്രീദ് ഇളവിനെതിരെ സുപ്രീംകോടതിയിൽ ഹർജി; മറുപടിക്കു സമയം വേണമെന്ന കേരളത്തിന്റെ അഭ്യർത്ഥന സുപ്രീംകോടതി തള്ളി; സംസ്ഥാനം ഇന്ന് തന്നെ മറുപടി നൽകണമെന്ന് ആവശ്യം; ഹർജി നാളെ ആദ്യം പരിഗണിച്ചു തീർപ്പാക്കും; ടിപിആറിൽ കേരളം മുന്നിലെന്ന് ഹർജിക്കാരൻ
ന്യൂഡൽഹി: ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ആദ്യത്തെ കേസായി നാളെ പരിഗണിക്കാമെന്ന് കോടതി ഹർജിക്കാരനെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ സാഹചര്യം ഗുരുതരമെന്നാണ് ഹർജി നൽകിയ വ്യവസായി പി കെ ഡി നമ്പ്യാർ കോടതിയെ അറിയിച്ചത്.
കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡൽഹിയേക്കാളും യു പി യേക്കാളും പത്തിരട്ടിയിലധികമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ പെരുന്നാളിനായി ചില മേഖലകളിൽ കുറച്ച് കടകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്.വലിയ തോതിൽ
ഇളവ് നൽകിയിട്ടില്ലെന്നും കേരളം കോടതിയെ അറിയിച്ചു.
അതേസമയം വിഷയത്തിൽ വിശദമായ സത്യവാങ്മൂലം ഇന്ന് തന്നെ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന കേരള സർക്കാരിന്റെ അഭ്യർത്ഥന സുപ്രീംകോടതി അംഗീകരിച്ചില്ല. സംസ്ഥാനം ഇന്നു തന്നെ മറുപടി നൽകണമെന്ന് കോടതി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു.മൂന്നാം തരംഗം പടിവാതിലിൽ എത്തിനിൽക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് നിഗമനം.
അതിനിടെ സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മുൻ അറിയിപ്പ് പ്രകാരം നാളെ ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ചയാണ്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ബക്രീദ് പ്രമാണിച്ച് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, ജൂവലറി എന്നിവയും തുറക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. രാത്രി എട്ട് മണിവരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ട്രിപ്പിൾ ലോക്ക്ഡൗണുള്ള ഡി വിഭാഗം പ്രദേശങ്ങളിൽ ഇളവില്ല.
മറുനാടന് ഡെസ്ക്