- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുത്; വാക്‌സിൻ എടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രീംകോടതി
ഡൽഹി: കോവിഡ് വാക്സിനെടുക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി. വാക്‌സിനെടുക്കുന്നതിന് ആരെയും നിർബന്ധിക്കാൻ കഴിയില്ല. വാക്‌സിൻ എടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാനങ്ങളിലെ മാർഗ നിർദേശങ്ങൾ ചോദ്യം ചെയ്തുകൊണ്ടു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്രത്തിന്റെ വാക്‌സിൻ സങ്കേതിക സമിതിയിലെ അംഗം സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. രാജ്യത്ത് നിരവധി വാക്‌സിനുകൾക്ക് ഇപ്പോൾ അംഗീകരം നൽകുന്നുണ്ട്. ഇത്തരം വാക്‌സിനുകൾ ക്ലിനിക്കൽ പരിശോധനക്ക് വിധേയമാക്കിയെങ്കിലും അതിന്റെ വിവരങ്ങൾ പുറത്ത് വിടാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. എന്നാൽ വാക്‌സിനെ കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാവുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.
അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ കൂടുകയാണ്. കേസുകൾ ഇന്ന് നാലായിരത്തിലേക്കെത്തുമെന്നാണ് കണക്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ബൂസ്റ്റർ ഡോസ് വിതരണത്തിലെ മന്ദഗതി സംസ്ഥാനങ്ങൾ തുടരുന്നതിനാൽ വാക്‌സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളുടെ യോഗം കേന്ദ്രം വിളിച്ചേക്കും. റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാൻ വാക്‌സിൻ സാങ്കേതിക സമിതി ശിപാർശ ചെയ്തു.
മറുനാടന് ഡെസ്ക്