- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രം വായിക്കുന്നതു പോലും പ്രശ്നമാണോ? എൻഐഎയ്ക്കെതിരെ വിമർശനവുമായി സുപ്രീം കോടതി; വിമർശനം മാവോയിസ്റ്റുകൾക്കു വേണ്ടി പണം പിരിച്ചെന്ന കേസിൽ ഝാർഖണ്ഡിലെ കമ്പനി ജനറൽ മാനേജർക്കെിരെ എടുത്ത യുഎപിഎ കേസിലെ ജാമ്യവാദത്തിനിടെ
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്കെതിരെ (എൻഐഎ) രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പത്രം വായിക്കുന്നതു പോലും പ്രശ്നമാണെന്ന വിധത്തിലാണ് ഏജൻസിയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ വിമർശിച്ചു. മാവോയിസ്റ്റുകൾക്ക് വേണ്ടി പണം പിരിച്ചെന്ന കേസ് പരിഗണിക്കേവേയാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്.
മാവോയിസ്റ്റുകൾക്കു വേണ്ടി പണം പിരിച്ചെന്ന കേസിൽ ഝാർഖണ്ഡിലെ ഒരു കമ്പനി ജനറൽ മാനേജർക്കെിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തത്ത. ഈ കേസിലെ ജാമ്യ വാദതതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജനറൽ മാനേജർ സഞ്ജയ് ജയിനിനു ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഐഎയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മാവോയിസ്റ്റ് അനുകൂല സംഘടനയായ ത്രിതീയ പ്രസ്തുതി കമ്മിറ്റിയുടെ നിർദേശപ്രകാരം സഞ്ജയ് ജയിൻ പണം പിരിച്ചെന്ന് എൻഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. ഇതു തള്ളിയ സുപ്രീം കോടതി രൂക്ഷ വിമർശനത്തോടെ ഹർജി തള്ളി. വർത്തമാന പത്രം വായിക്കുന്നതു പോലും പ്രശ്നമെന്ന നിലയിലാണ് എൻഐഎയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാവോയിസ്റ്റ് അനുകൂല സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചെന്ന പേരിൽ 2018 ഡിസംബറിലാണ് ജയിൻ അറസ്റ്റിലായത്. സംഘടന ആവശ്യപ്പെട്ട പണം നൽകിയെന്നതുകൊണ്ടു മാത്രം യുഎപിഎ കുറ്റം നിലനിൽക്കില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഝാർഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംഘടനയ്ക്കു പണം നൽകിയതുകൊണ്ട് അതിന്റെ തലവനെ കണ്ടതുകൊണ്ടോ ജയിൻ സംഘടനയിൽ അംഗമാണെന്നു വരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.