- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാർത്ഥികളുടെ പണം തിരിച്ചു നൽകണം; ഇല്ലെങ്കിൽ അടുത്ത അദ്ധ്യായന വർഷവും അംഗീകാരമില്ല; 15.72 കോടി രൂപ നൽകാൻ കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജിന് കർശന നിർദ്ദേശം നൽകി സുപ്രീം കോടതി
ന്യൂഡൽഹി: പ്രവേശനം റദ്ദാക്കപ്പെട്ട 55 മെഡിക്കൽ വിദ്യാർത്ഥികളുടെ ഫീസ് കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജ് തിരിച്ച് നൽകണമെന്ന് സുപ്രീം കോടതി. 15.72 കോടി രൂപ വിദ്യാർത്ഥികൾക്ക് നൽകാനാണ് നിർദ്ദേശം. ഇല്ലെങ്കിൽ അടുത്ത അധ്യായന വർഷവും അംഗീകാരം നൽകില്ലെന്നും കോടതി വ്യക്തമാക്കി.
ഫീസിൽ തർക്കം തുടരുന്നവരുടെ കാര്യത്തിൽ ഒമ്പത് മാസത്തിനകം തീരുമാനമെടുക്കണം. ഇതുവരെ മാനേജ്മെന്റ് 25 കോടി രൂപ കെട്ടിവെക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഈ രണ്ട് നിർദ്ദേശങ്ങളും നടപ്പാക്കിയാൽ അടുത്ത അധ്യായന വർഷം കോളേജ് അഫിലിയേഷേൻ നൽകുന്ന കാര്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. തിരിച്ചു നൽകേണ്ട ഫീസ് സംബന്ധിച്ച് തൊണ്ണൂറോളം വിദ്യാർത്ഥികളുടെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്.
2016-17 അധ്യായന വർഷം മെഡിക്കൽ പ്രവേശനം നേടിയ ഇരട്ടി ഫീസ് തിരിച്ചു നൽകാനുള്ള ഉത്തരവ് കോളേജ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളെ കോടതിയെ സമീപിച്ചത്.
പ്രവേശന സമയത്ത് നൽകിയ തുകയുടെ ഇരട്ടി തിരിച്ചു നൽകിയാൽ കേളേജിന് അനുമതി ലഭിക്കും എന്നായിരുന്നു അന്ന് സുപ്രീം കോടതി വിധിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് 2020-2021 വർഷത്തേക്കുള്ള കണ്ണൂർ മെഡിക്കൽ കോളേജിന്റെ അംഗീകാരം സുപ്രീംകോടതി തടഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്