ന്യൂഡൽഹി: പിജി മെഡിക്കൽ അവസാന വർഷ പരീക്ഷ മാറ്റി വയ്ക്കില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. പരീക്ഷകളിൽ തീരുമാനമെടുക്കാൻ സർവകലാശാലകൾക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.