- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരയോടുള്ള 'പെരുമാറ്റം മാന്യമായാൽ' പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനാവില്ല; തട്ടിക്കൊണ്ട് പോവലിന് ഒപ്പം കുറ്റകൃത്യത്തിൽ വധഭീഷണിയും ദേഹോപദ്രവം ഏൽപിക്കലുമടക്കം തെളിയിക്കപ്പെടണം; സുപ്രീം കോടതിയുടെ നിരീക്ഷണം പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിതാവ് നൽകിയ ഹർജിയിൽ
ന്യൂഡൽഹി: ഇരയോടുള്ള പെരുമാറ്റം മാന്യമായാൽ തട്ടിക്കൊണ്ട് പോയ വ്യക്തിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. തെലങ്കാനയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ ഓട്ടോ ഡ്രൈവർക്ക് കീഴ്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചില്ലെന്നാരോപിച്ച് പിതാവ് നൽകിയ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
തട്ടിക്കൊണ്ട് പോയ വ്യക്തി ആക്രമിക്കുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവ ചെയ്യാതിരിക്കുകയും ഇരയെ നന്നായി പരിപാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഐപിസി 364 എ പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്.
ഐപിസി 364എ പ്രകാരം പ്രതിക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിക്കാൻ വ്യക്തിയെ തട്ടിക്കൊണ്ട് പോകുക അല്ലെങ്കിൽ തടവിൽ പാർപ്പിക്കുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിക്കുക, മോചന ദ്രവ്യം നൽകിയില്ലെങ്കിൽ ഇരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവ സുപ്രധാന കാര്യങ്ങൾ കുറ്റകൃത്യത്തിൽ ഉൾപ്പെടണം.
തട്ടിക്കൊണ്ട് പോവലിന് ഒപ്പം മറ്റ് രണ്ടും മൂന്നും നിബന്ധനകൾ കൂടി തെളിയിക്കപ്പെടണം. അല്ലാത്ത പക്ഷം ജീവപര്യന്തം നിലനിൽക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെതാണ് നിരീക്ഷണം.
ആന്ധ്ര പ്രദേശ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കനാ സ്വദേശിയായ ഷെയ്ഖ് അഹമ്മദാണ് സുപ്രീം കോടതിയെ പരിഗണിച്ചത്. ആറാം ക്ലാസുകാരിയായ മകളെ 2011ൽ ഓട്ടോ ഡ്രൈറായ അഹമ്മദ് തട്ടിക്കൊണ്ട് പോയതാണ് നടപടിക്ക് ആസ്പദമായ സംഭവം. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു സ്‌കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയത്.
മോചന ദ്രവ്യം നൽകുന്നതിനിടെ പ്രതി പൊലീസ് പിടിയിലായവുകയും ചെയ്തു. എന്നാൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകൽ, മോചന ദ്രവ്യം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ പൂർണമായും തെളിഞ്ഞിരുന്നു. എന്നാൽ ജീവപര്യന്തത്തിന് ആധാരമായ കുറ്റകൃത്യം തെളിയിക്കാനായില്ലെന്ന് കീഴ്കോടതി വ്യക്തമാക്കുകയും ചെയ്തു. ഈ വിധിയാണ് ഇപ്പോൾ സുപ്രിം കോടതി അംഗീകരിച്ചത്.
ന്യൂസ് ഡെസ്ക്