ന്യൂഡൽഹി: കോടതികളിൽ ജഡ്ജിമാർ ചക്രവർത്തിമാരെ പോലെ പെരുമാറരുതെന്ന് സുപ്രീംകോടതിയുടെ വിമർശനം. ഉദ്യോഗസ്ഥരെ അനാവശ്യമായി കോടതികൾ നേരിട്ട് വിളിച്ചുവരുത്തുന്നത് നല്ല പ്രവണതയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അലഹാബാദ് ഹൈക്കോടതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ നിരന്തരം ആവശ്യപ്പെടുന്നത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് എസ്.കെ.കൗൾ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം.

ഉദ്യോഗസ്ഥർക്ക് കോടതിയിൽ ഹാജരാകാൻ നിരന്തരം വരേണ്ടിവരുമ്പോൾ ഔദ്യോഗിക കൃത്യനിർവ്വഹണം കൂടിയാണ് തടസ്സപ്പെടുന്നതെന്ന് ജഡ്ജിമാർ ഓർക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.