- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി ജഡ്ജി ലിസ്റ്റിലേക്ക് എത്തുന്നത് 3 വനിതകൾ ഉൾപ്പടെ 9 പേർ; തർക്കത്തെത്തുടർന്ന് ജഡ്ജിമാരെ ശുപാർശ ചെയ്യുന്നത് ഒന്നര വർഷത്തിന് ശേഷം; മൂന്നു വനിതകളും തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങും
ന്യൂഡൽഹി: ഇന്ത്യ ചരിത്രത്തിലെ തന്നെ സുപ്രധാനമായ തീരുമാനത്തിലേക്ക് സുപ്രീംകോടതി.സുപ്രീം കോടതി ജഡ്ജമാരുടെ പാനലിലേക്ക് 3 വനിതകളുൾപ്പടെ ഒമ്പത് പേരയാണ്് നിർദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ കൊളീജിയമാണ് ശിപാർശ ചെയ്തത്.
ജസ്റ്റീസ് ബി.വി. നാഗരത്‌ന,തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റീസ് ബേല ത്രിവേദി എന്നിവരാണ് ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന വനിതകൾ. ഇത് അംഗീകരിക്കപ്പെട്ടാൽ രാജ്യത്തെ ആദ്യത്തെ വനിതാ ചിഫ് ജസ്റ്റീസായി കർണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ബി വി നാഗരത്‌ന മാറും.
തിരഞ്ഞെടുക്കപ്പെട്ടാൽ 2027ൽ ആയിരിക്കും നാഗരത്‌ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുക.1989ൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റീസ് ബി.വി. നാഗരത്‌ന.ഇന്ത്യയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്നത് ഒരുപാട് നാളുകളായുള്ള ആവശ്യമാണ്. ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ തന്റെ വിരമിക്കൽ പ്രസംഗത്തിനിടെ ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു. വനിതാ ജസ്ജിമാർക്കെതിരെ വിവേചനപരമായ ഒന്നും കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും മികച്ച ആൾക്കാർ വരാത്തതു കൊണ്ടു മാത്രമാണ് ഇതുവരെയായും ഇന്ത്യയിൽ ഒരു വനിതാ ചീഫ് ജസ്റ്റിസ് ചുമതലയേറ്റെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കൊളീജിയത്തിലെ ജഡ്ജിമാർ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം മൂലം കഴിഞ്ഞ 22 മാസമായി സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ ശിപാർശ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ നൽകിയ പട്ടികയിൽ ജസ്റ്റിസ് അഖിൽ ഖുറേഷിയുടെ പേര് ഉൾപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയുടെ പേര് ശിപാർശ ചെയ്യണമെന്ന നിലപാട് കൊളീജിയം അംഗം ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ സ്വീകരിച്ചിരുന്നു. ഇതേച്ചൊല്ലിയാണ് നേരത്തേ അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ടായത്.
കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജസ്റ്റീസ് സി.ടി. രവികുമാറും ശിപാർശ ചെയ്യപ്പെട്ടവരിൽ ഉണ്ടെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ