- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ പരോൾ നീട്ടി നൽകണം; സുപ്രീംകോടതിയുടെ നിർദ്ദേശം കോവിഡ് വ്യാപനത്തെത്തുടർന്ന്; നിർദ്ദേശം പരോൾ ഒക്ടോബർ 31 വരെ നീട്ടാൻ
ന്യൂഡൽഹി: കേരളത്തിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ പരോൾ നീട്ടിനൽകണമെന്ന് സുപ്രീം കോടതി.കോവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിർദ്ദേശം. തൃശൂർ സ്വദേശി രഞ്ജിത്തിന്റെ പരോൾ ആണ് ഒക്ടോബർ 31 വരെ നീട്ടി നൽകാൻ ബന്ധപ്പെട്ട അധികാരികളോട് സുപ്രീം കോടതി നിർദേശിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശൂർ സ്വദേശി രഞ്ജിത്ത് നിലവിൽ പരോളിലാണ്.
തിങ്കളാഴ്ച ജയിലിലേക്ക് മടങ്ങാനായിരുന്നു രഞ്ജിത്തിനോട് നിർദേശിച്ചിരുന്നത്. എന്നാൽ കേരളത്തിലെ കോവിഡ് സാഹചര്യം അടക്കം ചൂണ്ടിക്കാണിച്ച് രഞ്ജിത്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു എങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല.തുടർന്നണ് സുപ്രീംകോടതിയെ സമീപിച്ചത്.
വെള്ളിയാഴ്ച രഞ്ജിത്തിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു എന്ന അനുമാനത്തിലായിരുന്നു അഭിഭാഷകർ.കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് നിർദ്ദേശം എന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
എന്നാൽ ശനിയാഴച പുറത്ത് ഇറങ്ങിയ ഉത്തരവിൽ സ്റ്റേ എന്ന് രേഖപെടുത്തിയിരുന്നില്ല. ഇക്കാര്യം ഇന്നലെ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മുൻ ഉത്തരവ് കോടതി തിരിച്ച് വിളിച്ച് ഇന്ന് വീണ്ടും രഞ്ജിത്തിന്റെ ഹർജി കോടതി പരിഗണിച്ചത്. രഞ്ജിത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരിയും, അഭിഭാഷകൻ ദീപക് പ്രകാശും ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ