- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടതി അലക്ഷ്യ കേസിനെ നിയമ നിർമ്മാണത്തിലൂടെ പോലും എടുത്തുമാറ്റാൻ സാധിക്കില്ല; സുപ്രീം കോടതിയുടെ നിരീക്ഷണം, കോടതി അലക്ഷ്യക്കേസിൽ പിഴശിക്ഷ വിധിക്കുന്നതിനിടെ
ന്യൂഡൽഹി: നിയമനിർമ്മാണത്തിലൂടെ പോലും കോടതി അലക്ഷ്യക്കേസിനെ എടുത്തുമാറ്റാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. കോടതി അലക്ഷ്യക്കേസിൽ രാജീവ് ദയ്യയെന്നയാൾക്ക് 25 ലക്ഷം രൂപ പിഴ വിധിക്കുന്നതിനിടെയാണ് കോടതി പരാമർശം. വർഷങ്ങളായി 64 ഓളം നിസാരമായ പൊതുതാൽപര്യ ഹർജികളാണ് സൂറസ് എന്ന എൻജിയോയുടെ ചെയർമാനായ രാജീവ് ദയ്യ സമർപ്പിച്ചത്.
മുൻപ് കോടതികളെ ദുരുപയോഗം ചെയ്തതിന് ഇയാൾക്കെതിരെ പിഴ ചുമത്തിയിരുന്നു. എന്നാൽ സുപ്രീം കോടതി ചുമത്തിയ പിഴ അടയ്ക്കാൻ തനിക്ക് സൗകര്യമില്ലെന്നും ഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കുമെന്നും പറഞ്ഞ് ദയ്യ രംഗത്തെത്തി. തുടർന്ന് ഇയാൾക്കെതിരെ കോടതിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുത്തു.
രാജ്യത്തുടനീളമുള്ള ഏതെങ്കിലും കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യുന്നതിൽ നിന്നും എൻജിഒയെ സുപ്രീം കോടതി വിലക്കുകയും ചെയ്തു. 2017 മെയ് ഒന്നിന് കോടതി വിധി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദയ്യ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ദയ്യയുടെ ക്ഷമാപണത്തിൽ ആത്മാർത്ഥതയില്ലെന്നും കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു.അതേസമയം ക്ഷമാപണം പരിഗണിച്ച കോടതി ദയ്യയ്ക്ക് ഒരവസം കൂടി നൽകാൻ തയ്യാറായി. കേസ് അടുത്തമാസം 7ന് വീണ്ടും പരിഗണിക്കും.