- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കാരണം ബീഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാകില്ലെന്ന് സുപ്രീംകോടതി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ലെന്നും വിശദീകരണം
ന്യൂഡൽഹി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ ആകില്ലെന്ന് സുപ്രീംകോടതി. കോവിഡ് കാരണം ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. പൊതുതാത്പര്യ ഹർജി തള്ളിയ സുപ്രീംകോടതി ഹർജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ഹർജിക്കാരനോട് കോടതി നിർദേശിച്ചു. അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എന്താണ് ചെയ്യേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. എല്ലാ സാഹചര്യങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധി തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കാനുള്ള 'നിയമപരമായ കാരണം' അല്ലെന്ന് സുപ്രീംകോടതി പറയുന്നു.
ബിഹാർ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്കു പുറമേ നിതീഷ് സർക്കാരിന്റെ സഖ്യകക്ഷിയായ ചിരാഗ് പസ്വാൻ ഉൾപ്പെടെയുള്ളവരും ആവശ്യമുന്നയിച്ചിരുന്നു. വൈറസ് പ്രതിസന്ധിക്കിടെ രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് നിതീഷ് കുമാർ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
മറുനാടന് ഡെസ്ക്