- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല; ഡിഫൻസ് അക്കാദമിയിൽ വനിത പ്രവേശനം നീട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി;ഡിഫൻസ് അക്കാദമിയിൽ വനിതാ പ്രവേശനത്തിന് ഉടൻ നടപടി വേണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: നാഷനൽ ഡിഫൻസ് അക്കാദമിയിൽ വനിതകളെ പ്രവേശിപ്പിക്കുന്നത് ഒരു വർഷം നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സ്ത്രീകൾക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ എഴുതാൻ സ്ത്രീകൾക്കും അനുമതി നൽകിക്കൊണ്ടുള്ള വിജ്ഞാപനം അടുത്ത വർഷം മെയിൽ പുറത്തിറക്കുമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ള വിഭാഗമാണ് സൈന്യം. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുന്നതിന് പ്രതിരോധ വകുപ്പ് യുപിഎസിയുമായി ചേർന്ന് നടപടി സ്വീകരിക്കണെന്ന് കോടതി നിർദേശിച്ചു.
അക്കാദമിയിൽ വനിതകളെ പ്രവേശിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അടുത്ത വർഷം മെയോടെ എല്ലാ സംവിധാനം ഒരുക്കുംവിധമാണ് കാര്യങ്ങൾ നടക്കുന്നതെന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ