- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂർ മനോജ് വധക്കേസ് എറണാകുളത്തെ സിബിഐ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി; സംസ്ഥാന സർക്കാരിന്റെ വാദം തള്ളി പരമോന്നത കോടതിയുടെ തീരുമാനം; പി ജയരാജൻ ഉൾപ്പെടുന്ന കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി
ന്യൂഡൽഹി: കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ തിരിച്ചടി. കേസ് തലശ്ശേരി കോടതിയിൽ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കേസിൽ തലശ്ശേരി സെഷൻസ് കോടതിയിൽ വാദം കേൾക്കണമെന്ന സർക്കാർ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ തീരുമാനം. സിബിഐ അന്വേഷിച്ച കേസിന്റെ വാദം നടക്കേണ്ടത് സിബിഐ കോടതിയിലായിരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിൽ മാത്രമാണ് സിബിഐ കോടതിയിൽ വിചാരണ നടത്തേണ്ടതെന്നാണ് സർക്കാർ വാദിച്ചത്. ക്രിമിനൽ കേസുകളിൽ അതാത് കോടതി പരിധിക്കുള്ളിൽ വാദം കേൾക്കണമെന്നും സർക്കാർ വാദിച്ചു. എന്നാൽ സർക്കാരിന്റെ വാദങ്ങൾ തള്ളിയ കോടതി കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. കേസിന്റെ വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപെട്ട് സിബിഐ ആണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് പ്രതികൂല ഉത്തരവ് വന്നതിനെ തുടർന്ന സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. 2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപെടുന്നത്.
ന്യൂഡൽഹി: കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ തിരിച്ചടി. കേസ് തലശ്ശേരി കോടതിയിൽ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കേസിൽ തലശ്ശേരി സെഷൻസ് കോടതിയിൽ വാദം കേൾക്കണമെന്ന സർക്കാർ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ തീരുമാനം. സിബിഐ അന്വേഷിച്ച കേസിന്റെ വാദം നടക്കേണ്ടത് സിബിഐ കോടതിയിലായിരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിൽ മാത്രമാണ് സിബിഐ കോടതിയിൽ വിചാരണ നടത്തേണ്ടതെന്നാണ് സർക്കാർ വാദിച്ചത്. ക്രിമിനൽ കേസുകളിൽ അതാത് കോടതി പരിധിക്കുള്ളിൽ വാദം കേൾക്കണമെന്നും സർക്കാർ വാദിച്ചു. എന്നാൽ സർക്കാരിന്റെ വാദങ്ങൾ തള്ളിയ കോടതി കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു.
കേസിന്റെ വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപെട്ട് സിബിഐ ആണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് പ്രതികൂല ഉത്തരവ് വന്നതിനെ തുടർന്ന സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. 2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപെടുന്നത്. പി ജയരാജൻ ഉൾപെടെയുള്ള സി.പി.എം പ്രവർത്തകരാണ് പ്രതികൾ.