- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ധനസഹായ പോർട്ടലിൽ നല്ലത് ഗുജറാത്ത് മോഡലെന്ന് സോളിസിറ്റർ ജനറൽ; ആദ്യം കേന്ദ്രം ദേശീയ തലത്തിൽ ഒന്നുണ്ടാക്കുവെന്ന് സുപ്രീം കോടതി; നിലപാട് തിങ്കളാഴ്ച്ചക്കകം അറിയിക്കണമെന്നും കോടതി
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരും പ്രത്യേക ഓൺലൈൻ പോർട്ടലുകൾ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി.മാതൃകയായി കേരളം ഇതിനോടകം പ്രത്യേക ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചതായി കോടതി പറഞ്ഞു.
അതേസമയം കേരളത്തിന്റെ പോർട്ടൽ മോഡലായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത് മോഡൽ പരിഗണിക്കാവുന്നതാണെന്നും സോളിസ്റ്റർ ജനറൽ തുഷാർ മേത്ത അതിന് മറുപടി നൽകി.എന്നാൽ ആദ്യം കേന്ദ്ര സർക്കാർ ദേശീയതലത്തിൽ ഒരു സംവിധാനം ഉണ്ടാക്കുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.
ദേശീയതലത്തിൽ ഇതിനായി ഏകീകൃത സംവിധാനം ഉണ്ടാകണം. ഓൺലൈൻ സംവിധാനം ഉണ്ടെങ്കിൽ സഹായധനത്തിന് അപേക്ഷ നൽകാൻ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാമെന്നും കോടതി നിർദേശിച്ചു.
ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.അതേസമയം രണ്ടാഴ്ചയ്ക്കകം പോർട്ടൽ രൂപീകരിക്കാമെന്ന് ഗുജറാത്ത് മറുപടി നൽകി.
മറുനാടന് മലയാളി ബ്യൂറോ