കൊച്ചി:  താൻ ബീഫ് കഴിക്കുന്ന ചാനൽ പരിപാടി ഓണത്തിന് മൂന്നാഴ്ച മുന്നേ ഷൂട്ട് ചെയ്തതെന്ന് നടി സുരഭി ലക്ഷ്മി. ഓണത്തിനായാലും ഓണപരിപാടിയിലായാലും താൻ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്നും ദേശീയചലച്ചിത്രപുരസ്‌ക്കാര ജേതാവായ സുരഭി ലക്ഷ്മി പറഞ്ഞു. 

മീഡിയവൺ ചാനലിന്റെ ഓണപരിപാടിക്കിടെ സുരഭി ലക്ഷ്മി പൊറോട്ടയും ബീഫും കഴിച്ച സംഭവത്തിൽ സംഘപരിവാറുകാർ നടത്തുന്ന സൈബർ ആക്രമത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സുരഭി. താൻ പൊറോട്ടയും ബീഫും കഴിച്ചതിൽ ചാനലിന് ഒരു പങ്കുമില്ല. അത് തന്റെ ഇഷ്ടപ്രകാരമായിരുന്നെന്നും സുരഭി ലക്ഷ്മി പറഞ്ഞു. സംഭവം സംഘികൾ വിവാദമാക്കിയതോടെയാണ് പ്രതികരണവുമായി സുരഭി ലക്ഷ്മി എത്തിയത്.

അതേസമയം ഓണത്തിന് കോഴികറികൂട്ടി ഓണസദ്യയുണ്ണുന്നതിന്റെ ഫോട്ടോ താൻ എഫ് ബിയിൽ പോസ്റ്റ് ചെയ്തിരുന്നതും സുരഭി പറഞ്ഞു. കോഴികഷ്ണം കൂട്ടി കോഴിക്കോടൻ ഓണസദ്യ എന്ന അടികുറിപ്പോടെയായിരുന്നു  ഫോട്ടോ പോസ്റ്റ് ചെയ്തിരുവന്നത്. 

കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടൽ പശ്ചാത്തലമാക്കിയായിരുന്നു പരിപാടി. ഹോട്ടലിൽ ഇരുന്ന് തന്റെ വിശേഷങ്ങൾ പങ്കുവെയ്ച്ച് ഭക്ഷണം കഴിക്കുന്നതാണ് ചിത്രീകരിച്ചതും. ഹോട്ടലിൽനിന്നും ഇഷ്ട വിഭവമായ പൊറോട്ടയും ബീഫും കഴിക്കകുയായിരുന്നു. ഇതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. 

മീഡിയാ വൺ ചാനലിലാണ് സുരഭിയുടെ ഓണം എന്ന പരിപാടി സംപ്രേഷണം ചെയ്തത്. തുടർന്ന് ഓണത്തിന് മാസം കഴിച്ചു ഹിന്ദുക്കളെ അപമാനിച്ചുവെന്നായിരുന്ന കാവിപടയടക്കമുള്ള സംഘി സൈബർ ഗ്രുപ്പുകളുടെ പ്രചാരണം. 

ഓണപ്പരിപാടിക്ക് ബീഫ് കഴിക്കുന്നതിലൂടെ സുരഭി ഹിന്ദുക്കളെ അപമാനിച്ചു.  ഹിന്ദുക്കൾ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെന്തിനാണ് സുരഭി മാംസം കഴിക്കുന്നതെന്നും ചോദിച്ചാണ് പല സംഘിഗ്രൂപ്പുകളും പോസ്റ്റുകൾ ഇട്ടിട്ടുള്ളത്. മുസ്ലിം ചാനലിൽപോയി സുരഭി ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും പ്രചാരണമുണ്ടായിരുന്നു.