- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൂർപണഖയെ പോലെ ദുരുദ്ദേശമുള്ള ചില സ്ത്രീകൾ ഉണ്ട്; മൂക്ക് മുറിച്ച് കളഞ്ഞാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത്; വിവാദമായ പത്മാവതി സിനിമയെ സ്വാഗതം ചെയ്ത മമത ബാനർജി ഇക്കാര്യം മറക്കരുതെന്ന് ബിജെപി നേതാവ് സൂരജ് പാൽ അമു
കൊൽക്കത്ത: സൂരജ് ബൻസാലിയുടെ സിനിമ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ചിത്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ശൂർപണഖയുടെ ഗതി നേരിടേണ്ടി വരുമെന്ന് ബിജെപി നേതാവ് സൂരജ് പാൽ അമു. ചിത്രത്തിന് അനുകൂല നിലപാട് സ്വീകരിച്ചെന്ന കാരണത്തിലാണ് മമതയ്ക്കെതിരെയുള്ള ബിജെപി നേതാവിന്റെ ഭീഷണി. പത്മാവതി സിനിമയേയും അണിയറ പ്രവർത്തകരേയും സംസ്ഥാനത്തേത്ത് സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മമത പ്രഖ്യാപിച്ചിരുന്നു. ശൂർപണഖയെ പോലെ ദുരുദ്ദേശമുള്ള ചില വനിതകൾ ഉണ്ട്. മൂക്ക് മുറിച്ച് കളഞ്ഞാണ് ലക്ഷ്മണൻ ശൂർപ്പണഖയ്ക്ക് മറുപടി നൽകിയത്. ഇത് മമതാ ബാനർജി മറക്കരുതെന്ന് സൂരജ് താക്കീത് ചെയ്തു. ദീപിക പദുകോണിന്റേയോ സഞ്ജയ് ലീലാ ബൻസാലിയുടേയോ തല കൊയ്യുന്നുവർക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്യുമെന്ന് നേരത്തെ സൂരജ് പാൽ അമു പ്രഖ്യാപിച്ചിരുന്നു. വിവാദ പ്രസ്താവനയുടെ പേരിൽ സൂരജ് പാൽ അമുവിനോട് പാർട്ടി നേതൃത്വം വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന
കൊൽക്കത്ത: സൂരജ് ബൻസാലിയുടെ സിനിമ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ചിത്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ശൂർപണഖയുടെ ഗതി നേരിടേണ്ടി വരുമെന്ന് ബിജെപി നേതാവ് സൂരജ് പാൽ അമു.
ചിത്രത്തിന് അനുകൂല നിലപാട് സ്വീകരിച്ചെന്ന കാരണത്തിലാണ് മമതയ്ക്കെതിരെയുള്ള ബിജെപി നേതാവിന്റെ ഭീഷണി. പത്മാവതി സിനിമയേയും അണിയറ പ്രവർത്തകരേയും സംസ്ഥാനത്തേത്ത് സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മമത പ്രഖ്യാപിച്ചിരുന്നു.
ശൂർപണഖയെ പോലെ ദുരുദ്ദേശമുള്ള ചില വനിതകൾ ഉണ്ട്. മൂക്ക് മുറിച്ച് കളഞ്ഞാണ് ലക്ഷ്മണൻ ശൂർപ്പണഖയ്ക്ക് മറുപടി നൽകിയത്. ഇത് മമതാ ബാനർജി മറക്കരുതെന്ന് സൂരജ് താക്കീത് ചെയ്തു. ദീപിക പദുകോണിന്റേയോ സഞ്ജയ് ലീലാ ബൻസാലിയുടേയോ തല കൊയ്യുന്നുവർക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്യുമെന്ന് നേരത്തെ സൂരജ് പാൽ അമു പ്രഖ്യാപിച്ചിരുന്നു. വിവാദ പ്രസ്താവനയുടെ പേരിൽ സൂരജ് പാൽ അമുവിനോട് പാർട്ടി നേതൃത്വം വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.
ചരിത്രത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പത്മാവതിക്കെതിരെ കർണിസേന അടക്കമുള്ള ഹിന്ദുസംഘടനകൾ പ്രതിഷേധമുയർത്തുന്നത്. ചിത്രത്തിൽ അഭിനയിച്ച ദിപീക പദുകോണിന്റെയും, ബൻസാലിയുടെയും തല കൊയ്യുന്നവർക്ക് പാരിതോഷികവും കർണിസേന പ്രഖ്യാപിച്ചിരുന്നു.