- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് മമ്മൂട്ടിയും മോഹൻലാലും ജയറാമും എന്തിനേറെ ജഗദീഷും എത്തിയ പ്രതീതി; സുരാജ് വെഞ്ഞാറമൂടിന്റെ തകർപ്പൻ പ്രകടനം ഇടത് അണികൾക്ക് ആവേശം ആകുന്നു
കണ്ണൂർ: ബിജെപിക്ക് സുരേഷ് ഗോപി. കോൺഗ്രസിന് സിദ്ദിഖ്, ഇടതുപക്ഷത്തിന് സുരാജ് വെഞ്ഞാറമൂട്...ഇങ്ങനെ താരങ്ങൾ പലതും പ്രചരണച്ചൂടിലാണ്. രാഷ്ട്രീയ വേദികളിലും കൈയടി വാങ്ങിയ താരങ്ങൾമ ുന്നോട്ട് തന്നെ. കേരളത്തിലെ വിവിധ സ്ഥാനാർത്ഥികൾക്കായി പ്രമുഖ സിനിമാ താരങ്ങൾ പ്രചരണ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം മുകേഷിന് വേണ്ടി പ്രചരണം നടത്തിയ സുരാജ് വെഞ്ഞാറമൂട് തന്നെയാണ് പ്രചരണത്തിന് ഇറങ്ങിയ താരങ്ങളിൽ താരമായത്. ഇപി ജയരാജന് വേണ്ടി മട്ടന്നൂരിൽ പ്രചരണം നടത്തിയ സുരാജ് പ്രസംഗിച്ചും മിമിക്രി അവതരിപ്പിച്ചും പ്രചരണത്തിൽ ജനങ്ങളെ കയ്യിലെടുത്തു. സുരാജാണ് വന്നതെങ്കിലൂം പ്രചരണത്തിന് വി എസ് അച്യൂതാനന്ദനും മമ്മൂട്ടിയും മോഹൻലാലും എത്തിയ പ്രതീതിയായിരുന്നു ആൾക്കാർക്ക്. പ്രചരണത്തിൽ വിഎസിനെയും മമ്മൂട്ടിയേയും മോഹൻലാലിനെയും അനുകരിച്ച് സുരാജ് ജനങ്ങളോട് വോട്ടു ചോദിച്ചു. പത്തനാപുരത്ത് ജഗദീഷ് കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ജഗദീഷിന്റെ ശബ്ദം അനുകരിച്ചും സുരാജ് ആളുകളെ കൈയിലെടുക്കുന്നു. പങ്കെടുക്കുന്നിടത്തെല്ലാം നല്ല ആൾകൂട്ടമാണ് തടിച്ചു കൂടുന്നത്. അതുകൊ
കണ്ണൂർ: ബിജെപിക്ക് സുരേഷ് ഗോപി. കോൺഗ്രസിന് സിദ്ദിഖ്, ഇടതുപക്ഷത്തിന് സുരാജ് വെഞ്ഞാറമൂട്...ഇങ്ങനെ താരങ്ങൾ പലതും പ്രചരണച്ചൂടിലാണ്. രാഷ്ട്രീയ വേദികളിലും കൈയടി വാങ്ങിയ താരങ്ങൾമ ുന്നോട്ട് തന്നെ. കേരളത്തിലെ വിവിധ സ്ഥാനാർത്ഥികൾക്കായി പ്രമുഖ സിനിമാ താരങ്ങൾ പ്രചരണ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം മുകേഷിന് വേണ്ടി പ്രചരണം നടത്തിയ സുരാജ് വെഞ്ഞാറമൂട് തന്നെയാണ് പ്രചരണത്തിന് ഇറങ്ങിയ താരങ്ങളിൽ താരമായത്.
ഇപി ജയരാജന് വേണ്ടി മട്ടന്നൂരിൽ പ്രചരണം നടത്തിയ സുരാജ് പ്രസംഗിച്ചും മിമിക്രി അവതരിപ്പിച്ചും പ്രചരണത്തിൽ ജനങ്ങളെ കയ്യിലെടുത്തു. സുരാജാണ് വന്നതെങ്കിലൂം പ്രചരണത്തിന് വി എസ് അച്യൂതാനന്ദനും മമ്മൂട്ടിയും മോഹൻലാലും എത്തിയ പ്രതീതിയായിരുന്നു ആൾക്കാർക്ക്. പ്രചരണത്തിൽ വിഎസിനെയും മമ്മൂട്ടിയേയും മോഹൻലാലിനെയും അനുകരിച്ച് സുരാജ് ജനങ്ങളോട് വോട്ടു ചോദിച്ചു. പത്തനാപുരത്ത് ജഗദീഷ് കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ജഗദീഷിന്റെ ശബ്ദം അനുകരിച്ചും സുരാജ് ആളുകളെ കൈയിലെടുക്കുന്നു. പങ്കെടുക്കുന്നിടത്തെല്ലാം നല്ല ആൾകൂട്ടമാണ് തടിച്ചു കൂടുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തുടനീളം സുരാജിനെ സജീവമാക്കാനാണ് ഇടത് തീരുമാനം.
വേദികളിൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും സുരാജ് മറന്നില്ല. തനിക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്നത് ആധുനിക തലമുറയുടെ ഫാഷനാണെങ്കിലും അത് ഒരു കുറവാണെന്ന് സുരാജ് പറഞ്ഞു. കഴിഞ്ഞ തവണ ഇ പി ജയരാജനായി പ്രചരണത്തിന് ഇറങ്ങിയ കലാഭവന്മണിയെ അനുസ്മരിക്കാനും ആരും മറന്നില്ല.
നടന്മാരായ ആസിഫ് അലി, ഇർഷാദ്, ജയരാജ് വാര്യർ എന്നിവരം പ്രചരണത്തിൽ സജീവമാണ്. അടുത്ത ദിവസം കെ പി എസി ലളിത മട്ടന്നൂര് സിപിഎമ്മിന് വോട്ടു ചോദിച്ചെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കെപിഎസി ലളിത ഗണേശ്കുമാറിന് വോട്ടു ചോദിച്ച് പത്തനാപുരത്ത് എത്തിയിരുന്നു. ബിജെപിയുടെ സി കെ പത്മനാഭന് വോട്ടഭ്യർത്ഥിച്ച് കോഴിക്കോട് കവിയൂർ പൊന്നമ്മ എത്തിയിരുന്നു.
ശ്രീശാന്തിനായി വോട്ട് ചോദിച്ച് സുരേഷ് ഗോപിയും മേജർ രവിയും വരും ദിനങ്ങളിൽ തിരുവനന്തപുരത്ത് സജീവമാകും. ഇങ്ങനെ സൂപ്പർ താരങ്ങൾ സജീവമാകുമ്പോഴും സുരാജ് തന്നെയാണ് തെരഞ്ഞെടുപ്പിൽ താരങ്ങളുടെ താരം.