- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അകിര കുറസോവയുടെ റാഷമോണിലൂടെയാണ് സിനിമയിൽ പുതിയൊരു രീതി ഉടലെടുക്കുന്നത്; ലോക സിനിമയിൽ ഈ ചിത്രം വ്യാപകമായി സ്വാധീനിക്കപ്പെട്ടു; കെ.ജി ജോർജിന്റെ യവനിക, ടി.വി. ചന്ദ്രന്റെ കഥാവശേഷൻ, ഷാജി എൻ കരുണിന്റെ കുട്ടി സ്രാങ്ക്, ജിത്തു ജോസഫിന്റെ ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലും റാഷമോൺ പ്രഭാവം നിഴലിച്ചു കാണാം: സുരൻ നൂറനാട്ടുകര എഴുതുന്നു
ഓരോ വ്യക്തികളും സംഭവങ്ങളെ കാണുന്നത് അവരുടേതായ കാഴ്‌ച്ചപാടിലായിരിക്കും. അതു സത്യമായിരിക്കണം എന്നില്ല, സത്യത്തിനു നേർ വിപരീതമാകാനും സാധ്യതയുണ്ട്' .അവരുടെ ദൃക്സാക്ഷി വിവരണത്തിനുമപ്പുറം സത്യം എവിടെയോ മറഞ്ഞു കിടക്കുന്നുണ്ടാവും -
1950 ൽ പുറത്തിറങ്ങിയ അകിര കുറസോവയുടെ 'റാഷമോണിലൂടെയാണ് സിനിമയിൽ നവീനമായ പുതിയൊരു രീതി ഉടലെടുക്കുന്നത് .ഒരു സമുറായിയുടെ കൊലപാതകത്തെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ വിസ്തരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
എല്ലാ സാക്ഷിമൊഴികൾക്കുമപ്പുറം സിനിമയുടെ അന്ത്യത്തിൽ യഥാർത്ഥ സത്യം കാഴ്‌ച്ചക്കാരനെ സംവിധായകൻ ബോധിപ്പിക്കുന്നുണ്ട്.സിനിമകളുടെ ചരിത്രത്തിൽ റാഷമോണിലെ കഥപറച്ചിൽ രീതി പുതിയൊരു ശൈലി ആവിഷ്‌ക്കരിക്കുകയായിരുന്നു. അതിനെ തുടർന്ന് ' റാഷമോൺ 'എഫക്റ്റ് എന്നൊരു രീതി നിലവിൽ വന്നു.
പിന്നീട് ലോക സിനിമയിൽ പല ഭാഷകളിലും ഈ ശൈലി ആവർത്തിക്കുന്ന ചിത്രങ്ങളുണ്ടായി. ശൈലി ആവർത്തിച്ചു എന്നതുകൊണ്ട് റാഷമോൺ നേരേ പറിച്ചു നട്ടു എന്നർത്ഥമില്ല. ഏറിയും കുറഞ്ഞും അതിന്റെ അനുരണങ്ങൾ കാണപ്പെടുന്ന സിനിമകൾ എന്നാണ് അർത്ഥമാക്കുന്നത്.
1941 ൽ Ctizen Kane ൽ ഈ ശൈലി ഏറെക്കുറെ പിൻതുടർന്ന സിനിമയാണ് -Rosebud എന്ന വാക്കിന്റെ അർത്ഥം തേടി പുറപ്പെട്ടുന്ന പത്ര റിപ്പോർട്ടർ തോംസൺ ആ വാക്കിനെ കുറിച്ചുള്ള പൊരുൾ തേടുകയാണ്- പലരേയും അയാൾ കണ്ടു സംസാരിക്കുന്നു '- ഒടുവിൽ യാഥാർത്ഥും വെളിപ്പെടുന്നു.
1996 -ൽ Courage under fire, 2002 ൽ Hero,2014 ൽ Predestination,2014 ൽ തന്നെ ഡേവിഡ് ഫിഞ്ചറിന്റെ സംവിധാനത്തിൽ പുറത്തു വന്ന Gone Girl തുടങ്ങിയ സിനിമകളിലൊക്കെയും 'Rashamon പ്രഭാവം ഏറിയും കുറഞ്ഞും കടന്നു വരുന്നുണ്ട്-
തമിഴിൽ കമൽഹാസൻ ചിത്രമായ 'വീരുമാണ്ടിയിൽ ആദ്യ പകുതിയിൽ പശുപതിയുടെ വീക്ഷണത്തിലുള്ള കഥ പറച്ചിലും - ശേഷം കമൽ ഹാസന്റെ വീക്ഷണത്തിൽ യാഥാർത്ഥ്യവും വെളിവാകുന്നു. സംഭവത്തെ രണ്ടു കോണുകളിൽ നിന്നുള്ള കാഴ്‌ച്ചകളായി ചിത്രം അവതരിപ്പിച്ചിരിക്കുന്നു.
ധ്രുവങ്കൾ 16 എന്ന സിനിമയിൽ റഹ്മാൻ പറയുന്ന കഥയുടെ ഒരു വശവും പിന്നീട് ഗൗതം എന്ന പൊലീസുകാരൻ വിശദീകരിക്കുന്ന സത്യവും സിനിമ വിശദീകരിക്കുന്നുണ്ട്.
രാക്ഷസൻ എന്ന സിനിമയിൽ വില്ലനായ ക്രിസ്റ്റഫറെ പഴയ പൊലീസ് ഉദ്യോഗസ്ഥൻ വിവരണം നൽകുന്ന സമയത്ത് ആറുവിരലുകളെ സീനിൽ കാണിക്കുന്നില്ല. കാരണം അയാളുടെ അറിവിൽ അത് ശ്രദ്ധയിൽ ഇല്ലായിരുന്നു.
മലയാളത്തിലേക്കു വരുമ്പോൾ 1982 ൽ ഇറങ്ങിയ കെ.ജി ജോർജിന്റെ യവനിക റാഷമോൺ എഫക്റ്റിനെ ഏറെ കുറെ സ്വീകരിച്ചിട്ടുണ്ട്. മുഴുക്കുടിയനും, അധമനുമായ തബലിസ്റ്റ് അയ്യപ്പന്റ തിരോധാനം അയാളെ അറിയാവുന്ന ആളുകളുടെ വിവരണത്തിലൂടെ പൊലീസ് ശേഖരിക്കുകയാണ് - ഒടുവിൽ സാക്ഷിമൊഴികൾക്കപ്പുറം സത്യം തെളിഞ്ഞു വരുന്നു -ടി.വി. ചന്ദ്രന്റെ കഥാവശേഷൻ, ഷാജി എൻ കരുണിന്റെ കുട്ടി സ്രാങ്ക്, ജിത്തു ജോസഫിന്റെ ദൃശ്യം തുടങ്ങിയ ചിത്രങ്ങളിൽ റാഷമോൺ പ്രഭാവം നിഴലിച്ചു കാണാം -
റാഷമോണിനെ ലോക സിനിമയുടെ ബൈബിൾ എന്നു സ്പിൽബർഗ് വിശേഷിപ്പിച്ചത് വെറുതെയല്ലെന്നു സാരം.