- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുനോറ്റ് വാങ്ങിയ ലക്ഷങ്ങൾ വിലയുള്ള കാർ സുരേന്ദ്രന്റെ ജീവിതത്തിൽ വില്ലനായപ്പോൾ; 13 വർഷം മുമ്പ് വാങ്ങിയ സ്‌കോഡ കമ്പനിയുടെ കാർ വാങ്ങിയ ഉടനെ തന്നെ കേടായി പോയി; നിർത്തലാക്കിയ കാർ എന്നു പറഞ്ഞ് കമ്പനി കൈകഴുകിയതോടെ കേസ് നടത്തി വലഞ്ഞ് സുരേന്ദ്രൻ: കാറിപ്പോഴും ഷെഡിൽ തന്നെ
കോഴിക്കോട്: ഒരു കാർ കേന്ദ്ര കഥാപാത്രമായ സിനിമയായിരുന്നു രാജസേനൻ സംവിധാനം ചെയ്ത് ജയറാം നായകനായ ദി കാർ എന്ന ചിത്രം. അപ്രതീക്ഷിതമായി ലഭിച്ച ഒരു കാർ നായകന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന കഥയായിരുന്നു ഈ ചിത്രം പറഞ്ഞത്. എന്നാൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഒരു കാറ് കാരണം ജീവിതം തന്നെ വയ്യാവേലിയിലായ കഥയാണ് കോഴിക്കോട്ടുകാരനായ എം സുരേന്ദ്രന് പറയാനുള്ളത്. പതിമൂന്ന് വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് സുരേന്ദ്രൻ വാങ്ങിയ കാർ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കേടായിപോയി. തുടർന്ന് കമ്പനിക്കെതിരെ കേസ് കെടുത്ത സുരേന്ദ്രൻ ഇപ്പോഴും നീതിക്കായി കോടതി കയറിയിറങ്ങുകയാണ്. കോഴിക്കോട് നാലാം ഗേറ്റിന് സമീപം എം ജി റോഡ് സുബിനയിൽ താമസിക്കുന്ന എം സുരേന്ദ്രൻ 2005 ജനുവരിയിലാണ് സ്‌കോഡ കമ്പനിയുടെ പുതിയ കാർ വാങ്ങുന്നത്. കുറച്ച് കിലോമീറ്റർ ഓടിയപ്പോൾ തന്നെ കാർ തകരാറിലായി. തുടർന്ന് കമ്പനിയെ സമീപിച്ച് കാര്യം പറഞ്ഞപ്പോൾ പെട്ടന്ന് തന്നെ നന്നാക്കിത്തരാമെന്ന് പറഞ്ഞ് കാർ മടക്കിവാങ്ങി. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും നന്നാക്കാൻ കൊണ്ടുപോയ കാർ
കോഴിക്കോട്: ഒരു കാർ കേന്ദ്ര കഥാപാത്രമായ സിനിമയായിരുന്നു രാജസേനൻ സംവിധാനം ചെയ്ത് ജയറാം നായകനായ ദി കാർ എന്ന ചിത്രം. അപ്രതീക്ഷിതമായി ലഭിച്ച ഒരു കാർ നായകന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന കഥയായിരുന്നു ഈ ചിത്രം പറഞ്ഞത്. എന്നാൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഒരു കാറ് കാരണം ജീവിതം തന്നെ വയ്യാവേലിയിലായ കഥയാണ് കോഴിക്കോട്ടുകാരനായ എം സുരേന്ദ്രന് പറയാനുള്ളത്. പതിമൂന്ന് വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് സുരേന്ദ്രൻ വാങ്ങിയ കാർ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കേടായിപോയി. തുടർന്ന് കമ്പനിക്കെതിരെ കേസ് കെടുത്ത സുരേന്ദ്രൻ ഇപ്പോഴും നീതിക്കായി കോടതി കയറിയിറങ്ങുകയാണ്.
കോഴിക്കോട് നാലാം ഗേറ്റിന് സമീപം എം ജി റോഡ് സുബിനയിൽ താമസിക്കുന്ന എം സുരേന്ദ്രൻ 2005 ജനുവരിയിലാണ് സ്‌കോഡ കമ്പനിയുടെ പുതിയ കാർ വാങ്ങുന്നത്. കുറച്ച് കിലോമീറ്റർ ഓടിയപ്പോൾ തന്നെ കാർ തകരാറിലായി. തുടർന്ന് കമ്പനിയെ സമീപിച്ച് കാര്യം പറഞ്ഞപ്പോൾ പെട്ടന്ന് തന്നെ നന്നാക്കിത്തരാമെന്ന് പറഞ്ഞ് കാർ മടക്കിവാങ്ങി. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും നന്നാക്കാൻ കൊണ്ടുപോയ കാർ മടക്കിക്കിട്ടത്തതിനെത്തുടർന്ന് സുരേന്ദ്രൻ ജില്ലാ ഉപഭോക്തൃകോടതിയെ സമീപിച്ചു. ഇതോടെ ഒരു മാസത്തിന് ശേഷം ഗിയർ അസംബ്ലി മുഴുവൻ മാറ്റിയെന്ന് പറഞ്ഞ് കമ്പനി കാർ സുരേന്ദ്രന് തിരിച്ചു നൽകി. എന്നാൽ കാര്യങ്ങൾ പഴയ പടി തന്നെയായിരുന്നു. കാറിന്റെ റണ്ണിങ് കണ്ടീഷൻ മോശമായതിനാൽ വാങ്ങിയ വില തിരിച്ച് ലഭിക്കണമെന്ന് പറഞ്ഞ് സുരേന്ദ്രൻ കേസ് തുടർന്നു.
കേസ് നടന്നുകൊണ്ടിരിക്കെ കാർ വീണ്ടും പൂർണ്ണമായി നിശ്ചലമായി. തുടർന്ന് ജില്ലാ ഫോറം അന്വേഷണ കമ്മീഷനെ നിയമിച്ചു. ഇതോടെ കമ്പനി അധികൃതർ വീണ്ടും സുരേന്ദ്രനെ ബന്ധപ്പെട്ടു. കാറിന്റെ തകരാറിന്റെ കാരണം കമ്പനിക്ക് അറിയില്ലെന്നും ഈ ബ്രാൻഡ് കമ്പനി നിർത്തലാക്കിയതാണെന്നുമായിരുന്നു അധികൃതരുടെ മറുപടി. ഇതിനിടെ നിർമ്മാണത്തിലെ തകരാർ ആണെന്ന് വ്യക്തമാക്കി അന്വേഷണ കമ്മീഷൻ റിപ്പോർട്ടും സമർപ്പിച്ചു. ഇതേ തുടർന്ന് ഗിയർ അസംബ്ലി മാറ്റി റിപ്പയർ ചെയ്തുതരാമെന്ന് പറഞ്ഞ് കമ്പനി വീണ്ടുമെത്തി. ഒരു വർഷത്തിന് ശേഷം കമ്പനി കാർ നന്നാക്കി സുരേന്ദ്രനെ തിരിച്ചേൽപ്പിച്ചു.
ഇന്റീരിയർ ഭാഗം നശിച്ചുപോയതിനാൽ നഷ്ടമായി അമ്പതിനായിരം രൂപ സുരേന്ദ്രന് നൽകാൻ ജില്ലാ ഉപഭോക്തൃഫോറം വിധിച്ചെങ്കിലും ഇതിൽ സംതൃപ്തനാകാതെ സുരേന്ദ്രൻ സംസ്ഥാന ഫോറത്തെ സമീപിച്ചു. കാറിന്റെ വാങ്ങിയ വിലയും പന്ത്രണ്ട് ശതമാനം പലിശയും കോടതി ചിലവും നൽകാനായിരുന്നു ഫോറത്തിന്റെ ഉത്തരവ്. പക്ഷെ ഈ വിധിക്കെതിരെ സ്‌കോഡ കമ്പനി നാഷണൽ ഫോറത്തിൽ കേസ് ഫയൽ ചെയ്തു. നീണ്ട നാലു വർഷത്തെ കാലയളവിനു ശേഷം നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപ മാത്രമാണ് ഉപഭോക്താവിന് അനുവദിച്ച് വിധി വന്നത്. ഇതേ തുടർന്ന് സുരേന്ദ്രൻ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ കാറാവട്ടെ ഓടാതെ സുരേന്ദ്രന്റെ വീട്ടിന് മുമ്പിൽ കിടക്കുകയാണ് ഇപ്പോഴും.
ദീർഘമായ പതിമൂന്ന് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം പൂർണ്ണമായ വിജയത്തിന് വേണ്ടി അഡ്വ: ജോമോൻ ആൻഡ്രൂസ്, അഡ്വ: ശ്യാം പത്മൻ എന്നിവർ മുഖേന നൽകിയ കേസ് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരമൊരു ദുരവസ്ഥ മറ്റൊരാൾക്കും ഉണ്ടാവരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് കോടതി കയറിയിറങ്ങുന്നതെന്ന് സുരേന്ദ്രൻ പറയുന്നു. അന്തിമവിജയം ഉപഭോക്താവായ തനിക്കായിരിക്കുമെന്ന ഉറപ്പുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. നിർമ്മാണത്തിലെ പിഴവുകളെ തുടർന്ന് കമ്പനി ഈ കാർ വിപണിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു. കമ്പനിക്ക് സംഭവിച്ച പിഴവിന് ഉപഭോക്താവിനെ പ്രയാസപ്പെടുത്തേണ്ട കാര്യമെന്താണെന്നും സുരേന്ദ്രൻ ചോദിച്ചക്കുന്നു. സ്‌കോഡാ യൂസേഴ്സ് അസോസിയേഷൻ എന്ന സംഘടന ഉൾപ്പെടെ രൂപീകരിച്ചാണ് എൽ.ഐ.സിയിൽ നിന്ന് വിമരിച്ച സുരേന്ദ്രൻ കമ്പനിക്കെതിരെ നിയമ പോരാട്ടം തുടരുന്നത്.