- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ കൈക്കലാക്കാൻ സൗഹൃദം പുതുക്കി; കൊലയ്ക്ക് ശേഷം ഫോണും പണവുമായി മുങ്ങി; ഇഷ്ടം കാരണം മോഷണ വസ്തുവിൽ വിളി തുടങ്ങിയപ്പോൾ പിടിയിലുമായി; അസംകാരന്റെ കൊലപാതകി വലയിലായത് ഇങ്ങനെ
മലപ്പുറം: മുണ്ടുപറമ്പിലെ വാടക മുറിയിൽ ബേക്കറി ജീവനക്കാരനായിരുന്ന അസംകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് ഏഴു ദിവസത്തിനകം പിടികൂടി. പണത്തിനും മൊബൈലിനും വേണ്ടിയായിരുന്നു സഹജീവനക്കാരെ ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ 31നായിരുന്നു മലപ്പുറം മുണ്ടുപറമ്പിലെ വാട മുറിയിൽ അസം സ്വദേശിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
മലപ്പുറം: മുണ്ടുപറമ്പിലെ വാടക മുറിയിൽ ബേക്കറി ജീവനക്കാരനായിരുന്ന അസംകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് ഏഴു ദിവസത്തിനകം പിടികൂടി. പണത്തിനും മൊബൈലിനും വേണ്ടിയായിരുന്നു സഹജീവനക്കാരെ ക്രൂരമായി കൊലപ്പെടുത്തിയത്.
കഴിഞ്ഞ 31നായിരുന്നു മലപ്പുറം മുണ്ടുപറമ്പിലെ വാട മുറിയിൽ അസം സ്വദേശിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മുണ്ടുപറമ്പിലെ ബേക്കറി കടയിൽ ജീവനക്കാരനായിരുന്ന അസം സ്വദേശി ഇമ്രാദുൽ ഹഖിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് അമ്പത്തൂർ തിരുവള്ളൂരിലെ സുരേഷ് (26) ആണ് അറസ്റ്റിലായത്.
മൊബൈൽ ഫോണിനും പണത്തിനുമാണ് മോഷണംനടത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങളുള്ള മൊബൈൽ ഫോൺ കൈക്കലാക്കുന്നതിനു വേണ്ടി ഇയാൾ ഇമ്രാദുൽ ഹഖിനോടൊപ്പം കൂടി മുൻപരിചയത്തിന്റെ പേരിൽ സൗഹൃദം നടിക്കുകയും അവസരം മുതലെടുത്ത് മോഷണവും കൊലയും നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇമ്രാദുൽ ഹഖിന്റെ കൂടെ മുണ്ടുപറമ്പ് ജങ്ഷനിലെ ബേക്കറിയിൽ രണ്ടു മാസം ജോലി ചെയ്തിരുന്നു.
ഈ പരിചയം മുതലെടുത്ത് കഴിഞ്ഞ 30ന് രാത്രി ഇയാൾ ഇമ്രാദ് താമസിക്കുന്ന വാടക മുറിയിലെത്തുകയായിരുന്നു. ആധുനിക സംവിധാനങ്ങളുള്ള ഫോണുകളുടെ മേൽ ഇയാൾക്ക് നേരത്തെ കണ്ടുണ്ടായതായി കൂടെയുള്ളവർ മൊഴി നൽകി. വേറെയും മോഷണ ശ്രമങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതിന് ആരും പരാതിപ്പെട്ടിരുന്നില്ല. ഒടുവിൽ പഴയ പരിചയം പുതുക്കി കൂടെ താമസിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
സംസാരത്തിനിടെ ഇമ്രാദിന്റെ മൊബൈൽ ഫോണിൽ പ്രതി ചില വീഡിയോ ദൃശ്യങ്ങൾ കണ്ടിരുന്നു. മാത്രമല്ല, മണിക്കൂറുകളോളം ഇയാളുടെ കൈവശമായിരുന്നു മൊബൈൽ സൂക്ഷിച്ചിരുന്നത്. പിന്നീട് മൊബൈൽ സ്വന്തമാക്കാനായി പല തവണ ശ്രമം നടത്തി. എന്നാൽ ഇമ്രാദ് ഉറങ്ങാതിരുന്നത് ഇയാളുടെ പദ്ധതിക്ക് തടസമായി. തുടർന്ന് പുലർച്ചെ തോർത്ത് മുണ്ട് ഉപയോഗിച്ച് ഉറങ്ങിക്കിടക്കുന്ന ഇമ്രാദിന്റെ കഴുത്തിൽ കുരിക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം മൊബൈൽ ഫോണും പണവും എടുത്ത് പ്രതി മുങ്ങുകയായിരുന്നു.
കോഴിക്കോട്ടും മലപ്പുറത്തുമായി വിവിധ സ്ഥലങ്ങളിൽ പ്രതി ഒളിവിൽ പോയി താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ മോഷ്ടച്ച മൊബൈൽ ഫോണായിരുന്നു ഇയാൾ പിന്നീട് ഉപയോഗിച്ചിരുന്നത്. ഇതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടാൻ പൊലീസിന് സഹായകരമായി. മലപ്പുറം ഡി.വൈ.എസ്‌പി ഷറഫുദ്ധീൻ, സി.ഐ ആർ അശോകൻ, എസ്.ഐ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.