പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ, രണ്ടുപേരുടെ ഫോറൻസിക്, ആന്തരിക അവയവ പരിശോധനയിൽ അലുമിനിയം ഫോസ്ഫയ്ഡ് (Aluminium phosphide) ഉള്ളിൽ കടന്നിട്ടുണ്ടെന്ന് ഇന്ന് പത്രങ്ങളിൽ വായിച്ചു കാണുമല്ലോ?

എന്താണ് അലുമിനിയം ഫോസ്ഫയ്ഡ് (Aluminium phosphide)?

ഈ പദാർത്ഥത്തിന്റെ കെമിക്കൽ ഫോർമുല AlP എന്നാണ്. ഇതിന്റെ തന്മാത്രാ ഭാരം 57.96 g/mol ആണ്. ഇത് Aluminium(III) phosphide, Aluminium monophosphide എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഇന്ത്യയിൽ ഇത് QuickPhos, Celphos Fostox, Fumitoxin, Q Talunex, Fieldphos എന്നീ ബ്രാൻഡ് പേരുകളിലും അറിയപ്പെടാറുണ്ട്. സാധാരണ ചാര നിറത്തിലോ, ഇളം മഞ്ഞ നിറത്തിലോ ആണ് കാണപ്പെടുന്നത്. കീടനാശിനി ആയും, എലിവിഷം ആയും ഉപയോഗിക്കാറുണ്ട്. അരിയും, ഗോതമ്പും മറ്റു ധാന്യങ്ങളും കീടങ്ങളുടെ ആക്രമണം ഇല്ലാതെ സൂക്ഷിക്കാൻ നിയന്ത്രിതമായ അളവിൽ പാക്കറ്റുകളിൽ ആക്കി ഇവ ഉപയോഗിക്കാറുണ്ട്.

അലുമിനിയം ഫോസ്ഫയ്ഡ് മാരക വിഷമാണോ?

അതെ. മാരക വിഷമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യക്ക് കാരണമാകുന്നത് അലുമിനിയം ഫോസ്ഫയ്ഡ് ആണെന്ന് പല പഠനങ്ങളിലും പറഞ്ഞിട്ടുണ്ട് ( ഉദാഹരണം 'Aluminum phosphide poisoning: Possible role of supportive measures in the absence of specific antidote.' Indian journal of critical care medicine: peer-reviewed, official publication of Indian Society of Critical Care Medicine 19.2 (2015): 109.). ഈ ഖര പദാർത്ഥം വെള്ളവുമായോ, ആസിഡുമായോ പ്രവർത്തിച്ചു ഫോസ്ഫയിൻ (phosphine) എന്ന വിഷ വാതകം ഉണ്ടാകും.

2 AlP + 6 H2O ? Al2O3ന്മ3 H2O + 2 PH3 (വെള്ളവും ആയി പ്രവർത്തിക്കുമ്പോൾ )
AlP + 3 H+ ? Al3+ + PH3 (ആസിഡും ആയി പ്രവർത്തിക്കുമ്പോൾ). 'An update on toxicology of aluminum phosphide.' DARU journal of Pharmaceutical Sciences 20.1 (2012): 25. എന്ന പഠനത്തിൽ പറഞ്ഞിരിക്കുന്നത് Each 3 g tablet releases 1 g of phosphine and so each 0.6 g pellet 0.2 g of phosphine gas on exposure to moisture and leaves behind a non-toxic grayish residue of aluminum hydroxide.എന്നാണ്.

മൂന്നു ഗ്രാം aluminum phosphide, ഒരു ഗ്രാം phosphine ഉണ്ടാക്കും.

അതായത് ഇത് അകത്തു കഴിക്കണം എന്നില്ല, ഇവ വന്ന കാനുകൾ, പാക്കറ്റുകൾ ഇവയിൽ പറ്റി ഇരിക്കുന്ന അലുമിനിയം ഫോസ്ഫയ്ഡ് വെള്ളവും ആയി പ്രവർത്തിച്ചും ഫോസ്ഫയിൻ (phosphine) ഉണ്ടാകാം. ഇത് ശ്വസിച്ചും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മനപ്പൂർവം അല്ലാതെ ഇത് ഉള്ളിൽ ചെന്നും മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ഈ വാർത്ത നോക്കുക (Sevilla family who died of 'food' poisoning ingested aluminium phosphate, thinkSPAIN Sat, Jan 18, 2014 'Enrique Caño, 61 and Concepción Bautista, 50, and their 14-year-old daughter died on December 14 at their home in Alcalá de Guadaíra after displaying symptoms consistent with food poisoning, followed quickly by loss of pulse and respiration which medics were unable to reverse.').

ഇതിന്റെ ടോക്‌സിസിറ്റി (വിഷമയം) എത്ര ആണ്?

ഇത് മാരക വിഷം ആണെന്ന് പറഞ്ഞല്ലോ. മരണ കാരണം ആകാവുന്ന ഡോസ് 150-500 mg ആണ്.
'An update on toxicology of aluminum phosphide.' DARU journal of Pharmaceutical Sciences 20.1 (2012): 25. എന്ന പഠനത്തിൽ പറഞ്ഞിരിക്കുന്നത് 70 kg ഉള്ള ഒരാൾക്ക് മരണ കാരണം ആകാൻ 150-500 mg മതിയാകുമത്രേ. കൂടാതെ 'The range of short term exposure limit (STEL) is 1 ppm and immediate danger to life and health would be 200 ppm. For lethal dose in 30 min, the range of 400-600 ppm (10 mg/Kg AlP) has been determined.' എന്നും പറഞ്ഞിട്ടുണ്ട്.

കൂടുതൽ ഗഹനമായ വായനയ്ക്ക്

'An update on toxicology of aluminum phosphide.' Moghadamnia, Ali Akbar. DARU journal of Pharmaceutical Sciences 20.1 (2012): 25.

'Fatal aluminum phosphide poisoning.'
Anger, Françoise, Francois Paysant, Florent Brousse, Isabelle Le Normand, Patrick Develay, Yvan Galliard, Alain Baert, Marie Annick Le Gueut, Gilbert Pepin, and Jean-Pierre Anger. Journal of analytical toxicology 24, no. 2 (2000): 90-92.

'Aluminum phosphide poisoning-a review.' Gupta, Sanjay, and Sushil K. Ahlawat. Journal of Toxicology: Clinical Toxicology 33.1 (1995): 19-24.

'Aluminum phosphide ingestion-a clinico-pathologic study.' Singh, Surjit, Dalbir Singh, Naveet Wig, Indar Jit, and Bal-K. Sharma.
Journal of Toxicology: Clinical Toxicology 34, no. 6 (1996): 703-706.

Environmental and clinical aspects of bulk wheat fumigation with aluminum phosphide. Jones, A. T., Jones, R. C., & Longley, E. O. (1964). American Industrial Hygiene Association Journal, 25(4), 376-379.

'Aluminum phosphide poisoning: Possible role of supportive measures in the absence of specific antidote.' Indian journal of critical care medicine: peer-reviewed, official publication of Indian Society of Critical Care Medicine 19.2 (2015): 109.

Rice tablet poisoning: a major concern in Iranian population.
Mehrpour, O., & Singh, S. (2010). Human and experimental toxicology, 29(8), 701.

Aluminum phosphide poisoning: an unsolved riddle. Journal of applied toxicology, Anand, R., Binukumar, B. K., & Gill, K. D. (2011). 31(6), 499-505.

[Note: ചില പത്രങ്ങളിൽ അലുമിനിയം ഫോസ്‌ഫേറ്റ് (AlPO4) എന്നാണ് എഴുതിയിരിക്കുന്നത്, ഇത് ശരിയാകാൻ വഴി ഇല്ല, കാരണം സാധാരണ കഴിക്കാൻ പറ്റുന്ന ഡോസിൽ അലുമിനിയം ഫോസ്‌ഫേറ്റ് (AlPO4) വിഷമല്ല. തന്നെയുമല്ല ഇത് മരുന്നുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കാറുണ്ട്.]