- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിസംബർ മാസമാവുമ്പോഴെക്കും ബൂത്തു മുതൽ സംസ്ഥാനതലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കണം; ബിജെപിക്ക് പുതുജീവൻ നൽകാൻ ആർഎസ്എസ് ഫോർമുല; സംഘടനാ തലത്തിൽ പിടിമുറുക്കാൻ പ്രചാരകരെ നിയോഗിക്കും; സുരേഷ് ഗോപിയെ തടയാൻ 'പരിവാറിൽ' പുതിയ ചർച്ച; ഗ്രൂപ്പിസം തകർക്കാൻ മാർഗ്ഗ നിർദ്ദേശം
കണ്ണൂർ: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ അടിമുടി മാറ്റം വേണമെന്ന നിർദ്ദേശവുമായി ആർഎസ്എസ്. സംഘടനാപരമായി നേരിടുന്ന ഫോർമുല പരിഹരിക്കാൻ വ്യക്തമായ ഫോർമുലയാണ് ആർഎസ്എസ് മുൻപോട്ടു വയ്ക്കുന്നത്. ബിജെപിയുടെ അധ്യക്ഷ സ്ഥാനത്ത് സുരേഷ് ഗോപി എത്തുമെന്ന ചർച്ചകൾക്കിടെയാണ് ഈ നീക്കം. ഡിസംബർ മാസമാവുമ്പോഴെക്കും ബൂത്ത്തലം മുതൽ സംസ്ഥാനതലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കണമെന്നാണ് ആർഎസ്എസ് ആവശ്യം. സുരേഷ് ഗോപിയുടെ വരവിനെ തടയാനാണോ ഈ നിർദ്ദേശമെന്ന സംശയവും ശക്തമാണ്.
പാർട്ടിയിൽ താഴെ തട്ടി മുതൽ സംസ്ഥാനതലം വരെ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രൂപ്പിന്റെ അതിപ്രസരമാണെന്നും ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തിക്കുന്നവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും ആർഎസ്എസ് ആവശ്യപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ആർ.എസ്.എസിന്റെ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്താനോ സംഘത്തിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാനോ പാർട്ടി നേതൃത്വം തയ്യാറായില്ല. ഇതിന്റെ പരിണിത ഫലമാണ് തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ദയനീയമായി തോറ്റതെന്ന വിമർശനവും ആർഎസ്എസ് ഉന്നയിക്കുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിലെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് കേരളത്തിൽ പാർട്ടി നേരിടുന്ന വിഷയങ്ങൾ പഠിച്ച് ആർഎസ്എസ് ഭാവി പ്രവർത്തനത്തിനുള്ള കരട് രേഖ തയ്യാറാക്കിയത്. ഡിസംബർ മാസമാവുമ്പോഴെക്കും ബൂത്ത്തലം മുതൽ സംസ്ഥാനതലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കണമെന്നാണ് ആർഎസ്എസ് നൽകിയ റിപ്പോർട്ടിന്റെ കാതൽ. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ കേരളത്തിൽ ആർ എസ് എസിന് താൽപ്പര്യമുള്ള വ്യക്തിയെ അധ്യക്ഷനാക്കാൻ കഴിയും.
ബൂത്ത്തലം മുതൽ ഇപ്പോൾ നിർജീവമാണ് ബൂത്ത് -പഞ്ചായത്ത് - മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം ഇതിനായി കൂടുതൽ നവാഗതരെ പാർട്ടിയിലേക്ക് ആകർഷിക്കണമെന്നും ആർഎസ്എസ് പറയുന്നു. കോൺഗ്രസ് താഴെ തട്ടിൽ നടപ്പിലാക്കുന്നതു പോലെ മൈക്രോ യുനിറ്റുകൾ ബിജെപിയിൽ രൂപീകരിക്കണം നിലവിൽ 600 വീടുകൾക്ക് ഒരു ബൂത്ത് കമ്മിറ്റിയെന്ന സ്ഥിതിയാണുള്ളത്. എന്നാൽ മിക്ക സ്ഥലങ്ങളിലും ഓരോ ബൂത്ത് കമ്മിറ്റികൾക്കു കീഴിലും 1400 വീടുകളുണ്ട്
.ഇവ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ വിരലിൽ എണ്ണാവുന്ന പ്രവർത്തകർ മാത്രമേയുള്ളു. ഈ സ്ഥിതിക്ക് മാറ്റം വരുത്തി ബൂത്ത് കമ്മിറ്റികൾ ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തി വിഭജിച്ച് 600 വീടുകൾക്ക് ഒരു ബൂത്ത് കമ്മിറ്റി എന്ന നിലയിലാക്കണം.ഓരോ പ്രദേശത്തും ആർ എസ്.എസ് ശാഖകളുണ്ടെങ്കിൽ സ്വയം സേവകരുടെ സഹായം ഇതിനായി തേടാം. ഇതിനു പുറമേ പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളിൽ നവാഗതരായ യുവാക്കൾക്കും വനിതകൾക്കും പൊതു സ്വീകാര്യതയുള്ള വ്യക്തികൾക്കും സ്ഥാനം കൊടുക്കണം ഈ കാര്യത്തിൽ ഇക്കുറി സിപിഎം സമ്മേളനങ്ങളിൽ സ്വീകരിച്ച ലൈൻ പിൻതുടരണമെന്നും ആർഎസ്എസ് നിർദ്ദേശിക്കുന്നു.
നിലവിൽ ബിജെപിയുടെ താഴെ തട്ടിലുള്ള കമ്മിറ്റികൾ നിർജ്ജീവമാണ്. ഗ്രൂപ്പിസത്തിന്റെ അതിപ്രസരവും സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണങ്ങളും അണികളെ നിരാശയിലാഴ്‌ത്തിയിട്ടുണ്ട്.നിർജ്ജവമായ കീഴ്ഘട്കങ്ങളെ ഇനിയും ഉണർത്തിയില്ലെങ്കിൽ വരും തെരഞ്ഞെടുപ്പിലും വൻ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും ആർഎസ്എസ് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും ജനറൽ സെക്രട്ടറിമാരിലൊരാളായി ആർഎസ്എസ് നിയോഗിക്കുന്ന ഒരു പ്രചാരകന് സ്ഥാനം കൊടുക്കണം ജില്ലാ കമ്മിറ്റി യുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പോരായ്മകൾ തിരുത്തുകയും ചെയ്യുകയെന്നതാണ് ഈ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്വം.
സംസ്ഥാന തലത്തിലും ഒന്നിലേറെ ആർഎസ്എസ് പ്രചാരകർക്ക് ജനറൽ സെക്രട്ടറിമാരുടെ ചുമതല ഇത്തരത്തിൽ നൽകണമെന്ന് ആർഎസ്എസ് നിർദ്ദേശിക്കുന്നുണ്ട്. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകൾ കയറിയുള്ള ചിട്ടയായ പ്രചാരണത്തിന് ആർഎസ്എസ് പ്രവർത്തകരിറങ്ങാൻ കേരളത്തിലും തീരുമാനായിട്ടുണ്ട്. പിന്നോക്ക - ദളിത്-ന്യു നപക്ഷങ്ങളെ കേന്ദ്രീകരിച്ച് മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ എത്തിക്കുന്നതിനാണ് പ്രചാരണത്തിൽ ഊന്നൽ നൽകുക. സംസ്ഥാന തലത്തിൽ അടിമുടി അഴിച്ചുപണി വേണമെന്നും ആരോപണ വിധേയരും ഗ്രൂപ്പ് പ്രതിനിധികളുമായ നേതാക്കൾ മാറി നിൽക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെടുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്