- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം എംപിയാക്കമെന്ന് പറഞ്ഞു; പിന്നെ കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തു; അതിന് ശേഷം മന്ത്രിപദവിയുള്ള ചെയർമാൻ സ്ഥാനം; എല്ലാം വെളിയിൽ പറഞ്ഞു നാണം കെട്ടത് മാത്രം മിച്ചം; സഹികെട്ട സുരേഷ്ഗോപി ഇക്കുറി മത്സരിക്കില്ല
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കിനില്ലെന്ന നിലപാടിലുറച്ചു സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇക്കാര്യം ബിജെപി നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എൻ.എഫ്.ഡി.സി. ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാഴായതാണ് ഇതിന് കാരണം. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കിനില്ലെന്ന നിലപാടിലുറച്ചു സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇക്കാര്യം ബിജെപി നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എൻ.എഫ്.ഡി.സി. ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാഴായതാണ് ഇതിന് കാരണം. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നരേന്ദ്ര മോദിയെ അനുകൂലിച്ച കേരളത്തിലെ ആദ്യ പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. പലതവണ മോദിയുമായി ചർച്ച നടത്തി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ സുരേഷ് ഗോപിയെ എംപിയാക്കാമെന്നും കേന്ദ്ര മന്ത്രിയാക്കാമെന്നും വാഗദാനം എത്തി. അതിന് ശേഷം എൻ.എഫ്.ഡി.സി. ചെയർമാൻ സ്ഥാനവും. ഇതെല്ലാം സുരേഷ് ഗോപി തന്നെയാണ് പുറത്ത് പറഞ്ഞത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി പ്രചരണത്തിലും സജീവമായി. എന്നിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഇതിനിടെയാണ് തിരുവനന്തപുരത്തെ ഏതെങ്കിലും നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന് സുരേഷ് ഗോപിക്ക് മുമ്പിൽ നിർദ്ദേശം എത്തിയത്. ബിജെപി കേന്ദ്ര നേതൃത്വവും സമ്മർദ്ദം ചെലുത്തി.
എന്നാൽ സുരേഷ് ഗോപി വഴങ്ങിയില്ല. ഏറെ വിജയസാധ്യതയുള്ള വട്ടിയൂർകാവാണ് സുരേഷ് ഗോപിക്ക് മത്സരിക്കാനായി നിർദ്ദേശിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതും സുരേഷ് ഗോപിയുടെ പിന്മാറ്റത്തിനു കാരണമായിട്ടുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാർട്ടി മുൻ വക്താവും സെക്രട്ടറിയുമായ വി.വി. രാജേഷിനെ പരിഗണിക്കാനാണു സാധ്യത. ഏത് സീറ്റിൽ വേണമെങ്കിലും മത്സരിക്കാൻ അവസരമൊരുക്കമെന്ന് ഇപ്പോഴും സുരേഷ് ഗോപിയോട് ബിജെപി നേതാക്കൾ പറയുന്നു. അതുകൊണ്ട് കൂടിയാണ് സീറ്റ് നിർണ്ണയം ബിജെപിയിൽ വൈകുന്നതും.
ബിജെപി സ്ഥാനാർത്ഥികളായി ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, സംവിധായകരായ രാജസേനൻ, മേജർ രവി എന്നിവരേയും പരിഗണിക്കുന്നുണ്ട്. മാധവൻനായർ തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, എം ടി. രമേശ്, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പിഎസ് ശ്രീധരൻിപള്ള, പികെ ക്ൃഷണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും പ്രധാന സീറ്റുകളിൽ മത്സരിക്കും. എന്നിവരൊഴികെ ആരും വലിയ നേട്ടമുണ്ടാക്കാൻ സാധ്യതയില്ലെന്ന വാദവും പാർട്ടിയിലുണ്ട്. നേമത്ത് കുമ്മനം രാജശേഖരൻ മത്സരിക്കുന്നതിലും എതിർ സ്വരമുണ്ട്.
ഏതു വിധേനെയും ഒ. രാജഗോപാലിനെ തന്നെ നേമത്ത് സ്ഥാനാർത്ഥിയാക്കണമെന്നതാണ് ഇവരുടെ ആവശ്യം. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണു രാജഗോപാൽ. തമിഴ്‌നാട് ഗവർണർ കെ. റോസയ്യ ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് രാജഗോപാലിനെ പരിഗണിക്കാമെന്ന വാഗ്ദാനം കേന്ദ്രത്തിൽനിന്നും ലഭിച്ചതായാണു വിവരം. ഇതും സ്ഥാനാർത്ഥി നിർണ്ണയത്തെ സ്വാധീനിക്കും.



