സുരേഷ് ഗോപിയും മമ്മൂട്ടിയും ഭരത് നടന്മാരാണ്. സുരേഷ് ഗോപിയേക്കാൾ കൂടുതൽ പ്രാവശ്യം മമ്മൂട്ടി ഭരത് വാങ്ങിയിട്ടുണ്ട്. എന്നാൽ വർഷങ്ങളായി ഇരുവരും തമ്മിൽ ശത്രുതയിലാണ്. ഇക്കാര്യം ആരും അറിയില്ലെന്നാണ് ഇരുവരും വിചാരിച്ചതും കണ്ണടച്ച് ഇരുട്ടാക്കിയതും. മമ്മൂട്ടിയോട് സുരേഷ് ഗോപിക്കുള്ള പകയുടെ കാരണം ഇരുവരും പറഞ്ഞിട്ടില്ല. അതുകൊണ്ട് എഴുതാനും പറ്റില്ല. മമ്മൂട്ടിയോട് ഇക്കാര്യം ചോദിച്ചാൽ 'ങ്ഹാ... എനിക്കറിയില്ല, സുരേഷിനോട് തന്നെ ചോദിക്ക്' എന്ന് പറയുമായിരുന്നു.

സുരേഷ് ഗോപിയോട് കാര്യം തിരക്കിയാലോ ' ഇതെന്റെ സ്വകാര്യ ജീവിതത്തിലെ വൈരാഗ്യമാണ്. ഇതിൽ മറ്റാരും അഭിപ്രായപ്പെടുന്നതോ,  മറ്റുള്ള വരെ വഴക്ക് വിളിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. ഞാനും മമ്മൂട്ടിയും വഴക്കുണ്ടെങ്കിൽ അത് ഞങ്ങൾ തമ്മിൽ തീർത്തോളാം...'

സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞ് തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എംടി ഹരിഹരന്റെ ' ഒരു വടക്കൻ വീരഗാഥ'യിൽ തനിക്കെതിരെ പല കളികളും കളിച്ചു എന്ന് വിശ്വസിച്ചിരുന്ന സുരേഷ് ഗോപി മമ്്മൂട്ടിയെ തോൽപ്പിക്കും വിധമാണ് അഭിനയിച്ചത്. എന്നാൽ അതേ ടീമിന്റെ പഴശ്ശിരാജയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ സുരേഷ് ഗോപി ഒഴിഞ്ഞു മാറി. അയാൾ വേണ്ടെന്ന് വെച്ച റോളിൽ തമിഴ് നടൻ ശരത് കുമാറിനെ അഭിനയിപ്പിച്ചു. ശരത് കുമാർ തന്നെ ഏൽപ്പിച്ച റോലിൽ ഷൈൻ ചെയ്ത് തിരികെ പോയി. അപ്പോഴാണ് തനിക്ക് നഷ്ടപ്പെട്ട നല്ല റോളിനെക്കുറിച്ച് ബോധവാനായത്.

ഇതിനിടയിൽ സുരേഷ്് ഗോപി ബിജെപി നേതാവായി. രാജ്യസഭാംഗമായി. അതോടെ ശത്രുത വർദ്ധിച്ചെന്ന് അസൂയാലുക്കൾ പറഞ്ഞ് പരത്തി. അതിനൊന്നിനും സുരേഷ് ഗോപി എംപി മറുപടി പറഞ്ഞില്ല. എന്നാൽ മമ്മൂട്ടി ഒരു ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകന് ചെറിയ റോൾ കൊടുത്തത് ശത്രുത മാറ്റാനാണെന്നാണ് അണിയറ വർത്തമാനം.

കടപ്പാട്: സിനിമാ മംഗളം