- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുതുച്ചേരിയിൽ സ്വന്തമായി കൃഷി ഭൂമിയുണ്ട്; ഓഡി കാർ ഉപയോഗിച്ചത് കൃഷിയിടത്തിൽ പോകാൻ'; റജിസ്ട്രേഷൻ തട്ടിപ്പിൽ പുതിയ ന്യായീകരണവുമായി സൂപ്പർസ്റ്റാർ എംപി; സുരേഷ് ഗോപി; മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പുതുച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്തെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയിൽ സ്വന്തമായി കൃഷിയിടമുണ്ടെന്നും വാടക വീട്ടിലെ മേൽവിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തതെന്നും സുരേഷ് ഗോപി മൊഴി നൽകി. മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. 2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകൾ പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ നൽകിയ നിർേദശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. പുതുച്ചേരിയിൽ തനിക്ക് കൃഷി സ്ഥലമുണ്ടെന്നും അവിടെ പോകുന്നതിനാണ് ഓഡി കാർ ഉപയോഗിച്ചിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കേസിൽ ഇത് ആദ്യമായാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത്. 2010ൽ 80 ലക്ഷം രൂപ വില വരുന്ന ഓഡി കാറും
തിരുവനന്തപുരം: പുതുച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്തെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയിൽ സ്വന്തമായി കൃഷിയിടമുണ്ടെന്നും വാടക വീട്ടിലെ മേൽവിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തതെന്നും സുരേഷ് ഗോപി മൊഴി നൽകി. മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകൾ പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ നൽകിയ നിർേദശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്.
പുതുച്ചേരിയിൽ തനിക്ക് കൃഷി സ്ഥലമുണ്ടെന്നും അവിടെ പോകുന്നതിനാണ് ഓഡി കാർ ഉപയോഗിച്ചിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കേസിൽ ഇത് ആദ്യമായാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത്. 2010ൽ 80 ലക്ഷം രൂപ വില വരുന്ന ഓഡി കാറും രാജ്യസഭാംഗമായതിന് ശേഷം മറ്റൊരു ഓഡി കാറും പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തുവെന്നാണ് സുരേഷ് ഗോപിക്ക് എതിരായ കേസ്.
കാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾ സുരേഷ് ഗോപി ഹാജരാക്കി. വീണ്ടും ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് സുരേഷ് ഗോപിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. താൻ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്‌പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്.
ഐജി: എസ്. ശ്രീജിത്തിന്റെയും എസ്‌പി: കെ.വി.സന്തോഷിന്റെയും നേതൃത്വത്തിൽ രണ്ടര മണിക്കൂറോളം സുരേഷ് ഗോപിയെ ചോദ്യം ചെയ്തു. പുതുച്ചേരിയിൽ സ്വന്തമായി കൃഷി ഭൂമിയുണ്ടെന്നും അവിടെയുള്ള ആവശ്യത്തിനാണ് കാർ വാങ്ങിയതെന്നും സുരേഷ് ഗോപി മൊഴി നൽകി. അവിടെ താമസിച്ചിരുന്ന വാടക വീട്ടിലെ മേൽവിലാസത്തിലാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റ്രേഷന്റെയും ഭൂമിയുടെയും രേഖകളും ഹാജരാക്കി.
നേരത്തെ, പരാതി ഉയർന്ന സമയത്ത് മോട്ടോർ വാഹനവകുപ്പിലും സുരേഷ് ഗോപി സമാനമൊഴിയും രേഖകളും ഹാജരാക്കിയിരുന്നു. 2010ലാണ് വാഹനം വാങ്ങിയതെങ്കിൽ ഹാജരാക്കിയത് 2014ലെ വാടക ചീട്ടായിരുന്നു. ഇതടക്കമുള്ള പൊരുത്തക്കേടുകൾ കണ്ടതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും വഞ്ചനാകുറ്റം അടക്കം ചുമത്തി കേസെടുത്തതും. അതിനാൽ നിലവിലെ മൊഴിയിലെയും രേഖകളിലെയും പൊരുത്തക്കേടുകൾ വിശദമായി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. മൂന്നാഴ്ചത്തേക്ക് ഹൈക്കോടതി അറസ്റ്റ് വിലക്കിയിട്ടുണ്ട്.